ഇങ്ങനെ ഞാൻ സുന്ദരിയായി .........
ബിഗ് ബ്രദർ സെലിബ്രിറ്റി ലെറ്റീഷ്യ ഗ്രേസിനു ആരാധകർ ഏറെയാണ്. എന്നാൽ താരം അത് കൊണ്ടൊന്നും സന്തോഷവതിയില്ല. തനിക്ക് ആകാരഭംഗി പോരാ എന്നാണ് ലെറ്റേഷ്യ കരുതുന്നത്. താരം അതിനു പരിഹാരവും കണ്ടു. തുർക്കിയിൽ ചെന്ന് കൊഴുപ്പു നീക്കി സുന്ദരിയായി. ഇപ്പോൾ പുറത്തിറങ്ങിയ വ്ലോഗിൽ ലെറ്റീഷ്യ തന്റെ അനുഭവം ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്. വീഡിയോ കാണാം
ഒരുകുട്ടിയുടെ അമ്മയായ ലെറ്റീഷ്യ ഇതിനുമുൻപും ഇത്തരം ശസ്ത്രക്രിയ നടത്തി കൈകളിലെ അധിക കൊഴുപ്പ് നിതംബത്തിലേക്ക് വെച്ചിരുന്നു. സ്തന ശസ്ത്രക്രിയയും നടത്തിയിരുന്നു. പക്ഷെ പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലത്രെ. കഴുത്തിലെ കൊഴുപ്പ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയും ലെറ്റീഷ്യ ചെയ്തിട്ടുണ്ട്. ഇപ്പോൾ ചെയ്തത് മൂന്നാമത്തെ ഓപ്പറേഷൻ ആണ് .
ഈ പ്രാവശ്യം ലെറ്റീഷ്യ വളരെ പ്രതീക്ഷയിൽ തന്നെയാണ്
4 മാസം മുൻപ് സ്തനത്തിൽ ഇൻപ്ലാന്റ് ചെയ്തിരുന്നത് കേടായതിനെ തുടർന്ന്
നീക്കം ചെയ്യേണ്ടിവന്നതും ലെറ്റേഷ്യ വ്ലോഗിൽ പറയുന്നുണ്ട് . അത് എടുത്തു കളഞ്ഞില്ലായിരുന്നെങ്കിൽ താൻ മരിച്ചു പോയേനെ എന്നും ലെറ്റേഷ്യ പറയുന്നു.
ഏതായാലും ലെറ്റീഷ്യ ഇപ്പോൾ സന്തോഷത്തിലാണ്. മുന്പുണ്ടായിരുന്നതിലും സൗന്ദര്യം കൂടിയിട്ടുണ്ടെന്നു തന്നെയാണ് ലെറ്റീഷ്യ കരുതുന്നത്. ഒരു റോൾ മോഡലായി കണ്ട് ആരാധകരെല്ലാം സൗന്ദര്യ വർദ്ധക ശസ്ത്രക്രിയ ചെയ്യണമെന്നൊന്നും ലെറ്റിഷ്യക്ക് അഭിപ്രായമില്ല , സ്വന്തം അനുഭവം പ്രിയപ്പെട്ട പ്രേക്ഷകരുമായി പങ്കുവെക്കുന്നു എന്ന് മാത്രം
https://www.facebook.com/Malayalivartha