നിങ്ങള്‍ക്ക് ആവശ്യത്തിന് പ്രോട്ടീന്‍ ഇല്ല എന്നതിന് 5 സൂചനകള്‍!
ആരോഗ്യത്തിന് ശരീരത്തില്‍ മതിയായ അളവില്‍ പ്രോട്ടീന്‍ ആവശ്യമാണ്. പ്രോട്ടീന്‍ അഥവാ മാംസ്യം ഉണ്ടെങ്കിലേ പേശികള്‍ക്ക് ബലം ഉണ്ടാകുകയുള്ളു. എന്നാല്‍ മോശം ഭക്ഷണശീലം കാരണം ചിലര്‍ക്ക് മതിയായ പ്രോട്ടീന്‍ ഉണ്ടാകുകയില്ല. ശരീരത്തില്‍ മതിയായ അളവില്‍ പ്രോട്ടീന്‍ ഇല്ലെങ്കില്‍ പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. നമ്മുടെ ശരീരത്തില്‍ മതിയായ അളവില്‍ പ്രോട്ടീന്‍ ഇല്ല എന്നതിന്റെ അഞ്ച് സൂചനകള്‍ ഇവയാണ്...
1. മുടി കൊഴിച്ചില്‍...
കെരാട്ടിന്‍ എന്ന തരം പ്രോട്ടീനാണ് മുടി ഉല്‍പാദിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ പ്രോട്ടീന്റെ കുറവ് മുടികൊഴിച്ചിലിന് കാരണമാകും. നമ്മള്‍ കുളിക്കുമ്പോഴും മറ്റും ധാരാളമായി മുടി കൊഴിയുന്നുവെങ്കില്‍ പ്രോട്ടീന്റെ അഭാവമുണ്ടെന്ന് അനുമാനിക്കുക.
2. മുറിവ് ഉണങ്ങാന്‍ കാലതാമസം നേരിടുക...
എതെങ്കിലും തരത്തില്‍ പരിക്ക് പറ്റിയുള്ള മുറിവ് ഉണങ്ങാന്‍ കാലതാമസമെടുക്കുന്നുവെങ്കില്‍, നമ്മുടെ ശരീരത്തില്‍ പ്രോട്ടീന്റെ അളവ് കുറവാണെന്ന് ഉറപ്പിക്കാം. മുറിവ് ഉണക്കുകയെന്ന പ്രക്രിയ, ശരീരത്തിലെ പ്രോട്ടീന്റെ പ്രധാനപ്പെട്ട പണിയാണ്. അതുകൊണ്ടുതന്നെ പ്രോട്ടീന്റെ അളവ് കുറഞ്ഞിരുന്നാല്‍ മുറിവ് ഉണങ്ങുന്നത് വൈകുകയും ചെയ്യും.
3. വിഷാദം...
നാഡീസംവേഹകങ്ങളെ ഉല്‍പാദിപ്പിക്കുന്നത്, പ്രോട്ടീന്‍ വിഘടിച്ചുണ്ടാകുന്ന അമിനോ ആസിഡുകളാണ്. അതുപോലെ നമ്മുക്ക് നല്ല മൂഡ് പ്രദാനം ചെയ്യുന്ന സെറോടോണിന്‍ എന്ന രാസഘടകം ഉണ്ടാകുന്നതും അമിനോ ആസിഡില്‍നിന്നാണ്. പ്രോട്ടീന്‍ കുറയുന്നത് വിഷാദം, മാനസികസംഘര്‍ഷം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.
4. പ്രതിരോധ വ്യവസ്ഥ ദുര്‍ബലമാകും...
ശരീരത്തില്‍ പ്രതിരോധ വ്യവസ്ഥയെ ശക്തമാക്കി നിര്‍ത്തുകയെന്നതാണ് പ്രോട്ടീന്റെ പ്രധാന കര്‍തവ്യങ്ങളില്‍ ഒന്ന്. അതുകൊണ്ടുതന്നെ പ്രോട്ടീന്റെ അളവ് കുറഞ്ഞാല്‍ നമ്മുടെ പ്രതിരോധം ദുര്‍ബലപ്പെടും. അസുഖങ്ങള്‍ വളരെ വേഗം പിടിപെടും. പെട്ടെന്ന് അണുബാധയേല്‍ക്കാനും ഈ സാഹചര്യം ഇടയാക്കും.
5. കണങ്കാലില്‍ വീക്കം...
പ്രോട്ടീന്റെ കുറവ്, കണങ്കാലില്‍ വീക്കമായി പ്രതിഫലിക്കും. രക്തത്തിലെ പ്രോട്ടീന്‍, നാഡീഞരമ്പുകളില്‍ ആവശ്യത്തിന് ദ്രവം സംഭരിക്കാന്‍ സഹായിക്കും. ശരീരകലകളില്‍നിന്ന് ഈ ദ്രവം ഞരമ്പുകളിലേക്ക് എത്തിക്കുന്നത് പ്രോട്ടീനാണ്. എന്നാല്‍ പ്രോട്ടീന്റെ അഭാവം, കണങ്കാലിലെ കലകളില്‍ ഈ ദ്രവം അടിഞ്ഞുകൂടുന്നതിനും നീര്‍വീക്കം ഉണ്ടാക്കുന്നതിന് കാരണമാകുന്നു.
https://www.facebook.com/Malayalivartha