കിഡ്‌നി സ്റ്റോൺ അലിയിച്ചു കളയാം..
വൃക്കയിൽ കല്ല് ഇപ്പോൾ സാധാരണ കാണുന്ന ഒരസുഖമായി മാറിക്കഴിഞ്ഞു.ആവശ്യത്തിന് വെള്ളം കുടിയ്ക്കാത്തതാണ് കിഡ്‌നി സ്‌റ്റോണ്‍ വരുന്നതിനുള്ള ഒരു പ്രധാന കാരണം . ദിവസവും അഞ്ചു മുതല്‍ ആറു ലിറ്റര്‍ വരെ വെള്ളം കുടിയ്ക്കുന്നത് കിഡ്‌നി സ്‌റ്റോണ്‍ വരാതിരിക്കാനും ഈ പ്രശ്‌നം അകറ്റാനും സഹായിക്കും.
കല്ലിന്റെ വലുപ്പം 5 മില്ലീമീറ്ററില്‍ കുറവാണെങ്കില്‍ ഇത് അലിയിച്ചു കളയാന്‍ ചെയ്യാവുന്ന വീട്ടുവൈദ്യങ്ങളുണ്ട്. എന്നാല്‍ കല്ലിന്റെ വലിപ്പം ഇതില്‍ കൂടുതലാണെങ്കില്‍ ലാപ്രോസ്‌കോപി വഴി ഒഴിവാക്കുകയോ മരുന്നുകളുടെ സഹായത്തോടെ അലിയിച്ചു കളയുകയോ ചെയ്യണം.
ഉലുവ
ഉലുവ രാത്രി മുഴുവന്‍ വെള്ളത്തിലിട്ടു കുതിര്‍ത്തി ആ വെള്ളം രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുക.
കിഡ്‌നിയിലെ കല്ല് മാറുകയും ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങള്‍ അകലുകയും ചെയ്യും.
തുളസി
തുളസി കിഡ്‌നി സ്‌റ്റോണ്‍ അലിയിച്ചു കളയാന്‍ നല്ലതാണ്. തുളസിയിട്ടു തിളപ്പിച്ച വെള്ളമാണ് ഏറെ നല്ലത്.
മുന്തിരി
മുന്തിരിയില്‍ വെള്ളവും പൊട്ടാസ്യവും ധാരാളമുണ്ട്. ഇത് മൂത്രത്തിലൂടെ കിഡ്‌നി സ്റ്റോണ്‍ പുറത്തു കളയുന്നതിനു സഹായിക്കും.
കിഡ്‌നി ബീന്‍സ്
കിഡ്‌നി ബീന്‍സ് മൂത്രക്കല്ലു പുറന്തള്ളാനുള്ള മറ്റൊരു ഉപാധിയാണ്.
ആപ്പിള്‍
ആപ്പിള്‍ കഴിയ്ക്കുന്നത് കിഡ്‌നി സ്റ്റോണ്‍ നീക്കം ചെയ്യാന്‍ നല്ലതാണ്. ഇതിലെ ആസിഡ് കിഡ്‌നി സ്‌റ്റോണിനെ അലിയിച്ചു കളയുന്നു.
ശതാവരി
ശതാവരി അഥവാ ആസ്പരാഗസില്‍ ആസ്പരാഗിന്‍ എന്നൊരു ഘടകമുണ്ട്. ഇത് മൂത്രത്തിലെ കല്ല് അലിയിച്ചു കളയാന്‍ ഏറെ നല്ലതാണ്.
തണ്ണിമത്തന്‍
തണ്ണിമത്തന്‍ മൂത്രക്കല്ല് അലിയിച്ചു കളയുന്നതിനുള്ള നല്ലൊരു ഉപാധിയാണ്. ഈ മാര്‍ഗം പരീക്ഷിയ്ക്കാം.
https://www.facebook.com/Malayalivartha