കണ്ണിലെ ചുവപ്പ് അവഗണിക്കരുത്
കണ്ണില്‍ പല കാരണങ്ങള്‍ കൊണ്ടും ചുവപ്പ് നിറം ഉണ്ടാകാം. കണ്ണില്‍ ഏതെങ്കിലും തരത്തിലുള്ള കരട് പോയാല്‍ ചുവപ്പ് ഉണ്ടാവും. എന്നാല്‍ രക്തസമ്മര്‍ദ്ദം കൂടുതലാണെങ്കിലും ചുവപ്പ് നിറം ഉണ്ടാവും.കണ്ണുകളിലെ മാറ്റങ്ങള്‍ കാണാതെ പോകുന്നത് ആജീവനാന്ത ദു:ഖത്തിന് വരെ കാരണമാകും .
പലപ്പോഴും കണ്ണിലെ ഈ ചുവപ്പ് നോക്കി സ്‌ട്രോക്ക് സാധ്യത വരെ പറയാന്‍ കഴിയും. കണ്ണിലെ ഞരമ്പ് ചുവന്ന് തടിച്ച് കാണുന്ന അവസ്ഥയാണെങ്കില്‍ നിങ്ങള്‍ക്ക് സ്‌ട്രോക്ക് വരാനുള്ള സാധ്യത വളരെ കൂടുതലാണ്.അലര്‍ജിയും മറ്റ് കാരണങ്ങളുമല്ലാതെ കണ്ണുകള്‍ക്ക് നല്ല ചുവപ്പ് ഛായയാണെങ്കില്‍ രക്ത സമ്മര്‍ദ്ദം ഉയര്‍ന്ന നിരക്കിലാണെന്ന് കരുതാം. കണ്ണില്‍ സൂക്കേട്-ചെങ്കണ്ണ് തുടങ്ങിയവയുടെ അസ്വസ്ഥതകള്‍ ഇല്ലാതെ കണ്ണ് ചുവന്ന് കാണുകയാണെങ്കില്‍ കാരണം രക്തസമ്മര്‍ദ്ദം തന്നെയാവും. കണ്ണില്‍ ഞരമ്പുകള്‍ തെളിഞ്ഞ് ചുവന്ന് കാണുന്നത് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം മൂലമാകാം.
വരണ്ട കണ്ണുകള്‍ആണ് നിങ്ങള്‍ക്കെങ്കില്‍ ഇത് നിങ്ങളുടെ പ്രതിരോധ ശേഷിയെ പാടെ തകര്‍ക്കും. ശ്വേതരക്താണുക്കള്‍ കണ്ണുനീര്‍ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയെ ആക്രമിക്കുന്ന ഷോഗ്രിന്‍സ് സിന്‍ഡ്രോ എന്ന രോഗാവസ്ഥയാകാം കാരണം.
കണ്ണില്‍ മഞ്ഞ നിറം മഞ്ഞപ്പിത്തത്തിന്റെ മാത്രം ലക്ഷണമല്ല. കരള്‍ പ്രവര്‍ത്തനരഹിതമാണ് എന്നതും ഇതിലൂടെ സൂചിപ്പിക്കുന്നു.
ചിലര്‍ക്ക് എപ്പോഴും കണ്ണില്‍ എന്തെങ്കിലും തരത്തിലുള്ള ചൊറിച്ചിലുകള്‍ ഉണ്ടാവാം. ശരീരത്തിലെ അലര്‍ജി പലപ്പോഴും കണ്ണുകളിലേക്ക് വ്യാപിക്കുന്നതിന്റെ മുന്നോടി എന്ന് വേണമെങ്കില്‍ ഇതിനെ കരുതാം.
വളരെയധികം സൂക്ഷ്മമായി പരിപാലിയ്‌ക്കേണ്ട ഒന്നാണ് കണ്ണ്. കണ്ണിന്റെ ആരോഗ്യത്തിന് അത്രയേറെ പ്രാധാന്യം നല്‍കിയില്ലെങ്കില്‍ ഭാവിയില്‍ അന്ധത വരെ ഉണ്ടാവാന്‍ നമ്മുടെ ഒരു നിമഷത്തെ അശ്രദ്ധ കാരണമാകും
https://www.facebook.com/Malayalivartha