ജോണ്സണ് ആന്റ് ജോണ്സണ് ബേബി പൗഡര്‍ ഉപയോഗം കാന്‍സറിനിടയാക്കിയെന്ന പരാതിയില്‍ 400 കോടി രൂപ നഷ്ടപരിഹാരം
കാലിഫോര്‍ണിയയില്‍ ജോണ്സണ് ആന്‍ഡ് ജോണ്സണ് കമ്ബനിയുടെ ബേബി പൗഡര്‍ ഉപയോഗം കാന്‍സറിനിടയാക്കിയെന്ന പരാതിയില്‍ യുവതിക്ക് 57 മില്യണ്‍ ഡോളര്‍ ഏകദേശം 400 കോടി ഇന്ത്യന്‍ രൂപ നഷ്ടപരിഹാരമായി നല്കാന് കോടതി വിധിച്ചു. അമേരിക്കയിലെ സെന്റ്ലൂസിയ കോടതിയാണ് ഡെബ്രോ ജിയാന്‍ജിയെന്ന യുവതിക്ക് കമ്ബനി നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചത്. 2012ലാണ് യുവതിക്ക് അണ്ഡാശയ അര്‍ബുദം കണ്ടെത്തിയത്. ജോണ്‍സണ്‍സ് പൗഡര്‍ ഉപയോഗമാണ് കാന്‍സറിന് ഇടയാക്കിയത് എന്ന് ആരോപിച്ച് ജിയാന്‍ജി പരാതി നല്‍കുകയായിരുന്നു.
സമാനമായ രീതിയില്‍ കമ്ബനിക്കെതിരേയുള്ള 2000ത്തില്പരം കേസുകള്‍ വിവിധ കോടതികളില്‍ നടന്ന് കൊണ്ടിരിക്കുകയാണ്. എന്നാല്‍ തങ്ങളുടെ ഉല്പന്നം കാന്‍സറിനിടയാക്കുന്നു എന്ന വാദം കമ്ബനി അധികൃതര്‍ നിഷേധിച്ചു. 1894 മുതല്‍ ഈ രംഗത്തുള്ള കമ്പനി തികച്ചും ശാസ്ത്രീയമായ രീതിയിലാണ് ഉല്പാദനം നടത്തുന്നത്. ഇപ്പോഴത്തെ വിധിക്കെതിരെ അപ്പീല്‍ പേകുമെന്നും കമ്ബനി അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha