ഗര്‍ഭിണിയാവുന്നതിനു മുന്‍പ് ദമ്പതികൾ അറിയേണ്ടത്
സ്ത്രീ പൂർണതയിലെത്തുന്നത് അമ്മയാകുമ്പോഴാണെന്നു പറയാറുണ്ട്. എന്നാൽ അമ്മയെ പോലെത്തന്നെ അച്ഛനും തുല്യ പങ്കാളിയാണ് . അമ്മ കുഞ്ഞിനെ ഉദരത്തിലാണ് ചുമക്കുന്നതെങ്കിൽ അച്ഛൻ അവനെ ഹൃദയത്തിലാണ് ചുമക്കുന്നത് എന്നാണ് പൊതുവേയുള്ള ഭാഷ്യം. കുഞ്ഞുണ്ടാകുന്നതിനു മുൻപും ശേഷവും ദമ്പതികൾ അറിഞ്ഞിരിക്കേണ്ട കുറെ കാര്യങ്ങളുണ്ട്.
മരുന്നുകൾ സൂക്ഷിച്ച്
പലരും പല മരുന്നുകളും ഡോക്ടറുടെ ഉപദേശം കേള്‍ക്കാതെ കഴിയ്ക്കുന്നവരുണ്ട്. ഇത് പലപ്പോഴും ഗര്‍ഭസ്ഥ ശിശുവിനും അതേ പോലെ തന്നെ ഗര്‍ഭം ധരിയ്ക്കാന്‍ തയ്യാറെടുക്കുന്ന സ്ത്രീകള്‍ക്കും പ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കാറുണ്ട്.
മാനസിക സമ്മര്‍ദ്ദം ഒഴിവാക്കുക
മാനസിക സമ്മര്‍ദ്ദം ഒഴിവാക്കേണ്ടത് വളരെ അത്യാവശ്യമാണ്. മാനസിക സമ്മര്‍ദ്ദം ഉള്ള ദമ്പതിമാരുടെ കുഞ്ഞിന് ഗര്‍ഭാവസ്ഥയില്‍ തന്നെ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും അനുഭവിക്കേണ്ടി വരും. അത് പോലെ സ്ത്രീ അമ്മയാകാനുള്ള തയ്യാറെടുപ്പു തുടങ്ങുമ്പോൾ തന്നെ അവളുടെ മനസ്സിന് സമാധാനവും സന്തോഷവും കൊടുക്കാൻ വീട്ടുകാർ ശ്രദ്ധിക്കണം
ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണം
ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണം കഴിയ്ക്കാന്‍ ശ്രദ്ധിക്കുക. ഗര്‍ഭിണിയാവണമെന്ന് തീരുമാനിയ്ക്കുന്നതിന് ഒരു മാസം മുന്‍പ് തന്നെ ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണം കഴിയ്ക്കുക.സ്ത്രീകളിലെ ഫോളിക് ആസിഡിന്റെ കുറവ് വന്ധ്യതക്കും അണുബാധയ്ക്കും ഇടയാക്കുന്നു.ആഹാരത്തിലെ തകരാറുകള്‍ കൊണ്ട് രക്തത്തിലെ ഫോളിക് ആസിഡിന്റെ അളവ് കുറയുമ്പോഴാണ് 'ഫോളിക് ആസിഡ് ഡഫിഷ്യന്‍സി അനീമിയ' ഉണ്ടാകുന്നത്. സ്ത്രീകളില്‍ ഗര്‍ഭകാലത്ത് ഫോളിക് ആസിഡ് സാധാരണ നിലയേക്കാള്‍ ഇരട്ടി ആവശ്യമാണ്.
ഇതുകൊണ്ടാണ് ഗര്‍ഭിണികള്‍ക്ക് ഫോളിക് ആസിഡ് പ്രത്യേകം നിര്‍ദേശിക്കുന്നത്. ഗര്‍ഭം ധരിക്കാനൊരുങ്ങുമ്പോഴും ഗര്‍ഭിണിയായ ആദ്യമാസവും രക്തത്തില്‍ ഫോളിക് ആസിഡിന്റെ അളവ് കുറയാന്‍ പാടില്ല. അത് ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യനിലയെ തകരാറിലാക്കാനിടയുണ്ട്.
കാപ്പി ഒഴിവാക്കുക
കാപ്പി കഴിയ്ക്കുന്നത് പരമാവധി ഒഴിവാക്കുക. ഇതിലെ കഫീന്‍ വന്ധ്യത പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കും.
പുകവലിയും മദ്യപാനവും
പുകവലിയും മദ്യപാനവും പോലുള്ള ശീലങ്ങള്‍ ഒഴിവാക്കുക. പുകവലി ബീജങ്ങളുടെ ആരോഗ്യത്തെ ഇല്ലാതാക്കുന്നു. സ്ത്രീയിലും പുരുഷനിലും വന്ധ്യത പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.
ആരോഗ്യമുള്ള ഡയറ്റ്
ആരോഗ്യമുള്ള ഡയറ്റ് ശീലമാക്കുക. പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിന്റെ ഭാഗമാക്കുക. വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ ഭക്ഷണം ശീലമാക്കുക.
അയൊഡിന്‍ അടങ്ങിയ ഭക്ഷണം
അയൊഡിന്‍ അടങ്ങിയ ഭക്ഷണം ശീലമാക്കുക. ഇത് കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്ക് കാരണമാകുന്നു. അയോഡിന്റെ കുറവ് മൂലം പലപ്പോഴും കുട്ടികളില്‍ പല വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവാം.
കൃത്യമായ പരിശോധന
കൃത്യമായ രീതിയില്‍ പരിശോധന നടത്തുക. ഗൈനക്കോളജിസ്റ്റിനെ കാണാന്‍ പോകുന്നതും എല്ലാം കൃത്യമായ ദിവസം ഓര്‍മ്മിച്ച് ചെയ്യുക.
https://www.facebook.com/Malayalivartha