നിങ്ങളുടെ വൃക്ക തകരാറിലാണോ, ഈ എട്ടു ലക്ഷണങ്ങള്‍ നോക്കിയാല്‍ അറിയാം വൃക്കയുടെ തകരാര്‍
പ്രമേഹമുള്ളവര്‍ക്ക് വൃക്കരോഗത്തിന് സാധ്യത വളരെ കൂടുതലാണ്. വൃക്കയുടെ സംരക്ഷണത്തെ വളരെ പ്രധാനപ്പെട്ടതുമാണ്. വേണ്ട വിധം സംരക്ഷിച്ചില്ലെങ്കില്‍ ഒടുവില്‍ വൃക്കകളുടെ പ്രവര്‍ത്തനം തന്നെ തകരാറിലാക്കിയേക്കാം. വൃക്കരോഗം മൂര്‍ച്ഛിക്കുന്നത് തടയാനും നിയന്ത്രണത്തിലാക്കുനും തുടക്കത്തില്‍ കണ്ടെത്തിയാല്‍ സാധ്യമാണ്. അവസാനഘട്ടത്തില്‍ വൃക്കകള്‍ പ്രവര്‍ത്തന രഹിതമായാല്‍ ഡയാലിസിസിലൂടെയോ വൃക്ക മാറ്റിവെയ്ക്കലിലൂടെയോ മാത്രമേ മരണത്തെ അതിജീവിക്കാന്‍ കഴിയു.
പലപ്പോഴും ആദ്യ ഘട്ടത്തില്‍ ഡയബറ്റിക് നെഫ്രോപതി തിരിച്ചറിയപ്പെടാറില്ല. വൃക്കകളുടെ നാശം തുടങ്ങി അഞ്ചോ പത്തോ വര്‍ഷങ്ങള്‍ക്ക് ശേഷമാവും ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക. പലരിലും രോഗം മൂര്‍ച്ഛിക്കുന്ന ഘട്ടമാകുമ്പോഴാണ് പ്രകടമായ ലക്ഷണങ്ങള്‍ പോലും കാണാന്‍ സാധ്യമാവുക. അതിനാല്‍ ഡയബറ്റീസ് ഉള്ളവര്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും വിദഗ്ധ പരിശോധന തേടി വൃക്കകള്‍ക്ക് തകരാറില്ലെന്ന് ഉറപ്പു വരുത്തണം. രക്ത പരിശോധനയിലൂടെയും, യൂറിന്‍ പരിശോധനയിലൂടെയും വൃക്കകളുടെ പ്രവര്‍ത്തന ക്ഷമത എങ്ങനെയെന്ന് തിരിച്ചറിയാനാവും. വൃക്ക തകരാറിലാവുന്നതിന്റെ ലക്ഷണങ്ങള്‍ ശരീരത്തില്‍ വളരെ പെട്ടെന്ന് തന്നെ പ്രകടമാകും. ഇവ അവഗണിച്ചാല്‍ ഒടുവില്‍ അവസാനഘട്ട ലക്ഷണങ്ങളിലേക്ക് എത്തുമ്പോഴാകും പലരും രോഗം തിരിച്ചറിയുക. അപ്പോഴേക്കും കടുത്ത വൃക്ക രോഗത്തിന് ശരീരം അടിപ്പെട്ടിട്ടുണ്ടാവും.
വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാവുന്നതിന്റെ ലക്ഷണങ്ങള്‍ ഇവയാണ്,
വിശപ്പില്ലായ്മ
ശരീരത്തിന് തളര്‍ച്ച
തലകറക്കവും ഛര്‍ദ്ദിയും
കൈകളിലും മുഖത്തും കാല്‍പാദങ്ങളിലും നീരുവെക്കുക
ഉറങ്ങാനും ശ്രദ്ധകേന്ദ്രീകരിക്കാനും പറ്റാത്ത അവസ്ഥ
മസിലുകള്‍ വല്ലാതെ വിറങ്ങലിക്കുകയും കോച്ചിപ്പിടിക്കുകയും ചെയ്യുന്ന അവസ്ഥ
ശരീരത്തില്‍ വല്ലാത്ത ചൊറിച്ചിലും അസ്വസ്ഥതയും (മൂര്‍ച്ഛിക്കുന്ന അവസാന ഘട്ടം)
എല്ലായെപ്പോഴും മയക്കം, ഒന്നിനും സാധിക്കാത്ത ഉറക്കം തൂങ്ങല്‍ (അവസാന ഘട്ട ലക്ഷണങ്ങളില്‍ ഒന്ന്)
ഹൃദയസ്പന്ദനത്തിന്റെ താളത്തിലും നിരക്കിലും വ്യത്യസ്തത അനുഭവപ്പെടുക, രക്തത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് വര്‍ധിക്കുന്നതാണ് ഇതിന് കാരണം. വൃക്കകള്‍ക്ക് രക്തത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ സാധിക്കാതെ വരുന്നതാണ് വൃക്കകള്‍ തകരാറിലാവുന്നത് കൊണ്ട് സംഭവിക്കുക. ഇതോടെ ശരീരത്തിലെ മാലിന്യങ്ങള്‍ വിഷാംശമായി കുന്നുകൂടും. ഈ അവസ്ഥയെ യുറേമിയ എന്ന് പറയും.
https://www.facebook.com/Malayalivartha