വ്യായാമം ചെയ്യൂ ആരോഗ്യം നേടൂ
കൃത്യനിഷ്‌ഠയോടുള്ള ജീവിതചര്യ ഒരു പരിധി വരെ നമ്മുടെ ആരോഗ്യത്തെ നിലനിര്‍ത്തും. ദിവസവും കൃത്യസമയത്ത് വ്യായാമം ശീലിക്കുകയാണെങ്കില്‍ പ്രായം കുടമ്പോഴുണ്ടാകുന്ന പല അസുഖങ്ങളേയും ഒഴിവാക്കാന്‍ സാധിക്കും. പ്രാായം കൂടുമ്പോള്‍ ചലന ശേഷി കുറയും അതോടെ സന്ധികളുടെ ചലനവും കുറയുന്നു. സന്ധികള്‍ തുരുമ്പിക്കുന്നു. ശ്വാസകോശങ്ങളുടേയും ഹൃദയത്തിന്റേയും പ്രവര്‍ത്തനക്ഷമത കുറയുന്നു. രക്തയോട്ടം കുറയുന്നു.
വ്യായാമത്തിന്റെ പേരില്‍ സാവധാനം നടന്നതുകൊണ്ടു പ്രയോജനമില്ല. രക്തയോട്ടം കൂടുന്നതിനാവശ്യമായ രീതിയിലുള്ള വ്യായാമമുറകള്‍ തന്നെ പരിശീലിക്കണം. അര മണിക്കൂറോളം നീന്തുകയോ ഓടുകയോ സൈക്കിള്‍ ചവിട്ടുകയോ ചെയ്‌താല്‍ മതി.
വ്യായാമം ഉറക്കത്തിനും ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉത്തമമാണ്. രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയ അസുഖങ്ങള്‍ക്ക് വളരെ നല്ലതാണ്.
https://www.facebook.com/Malayalivartha