കവിതവിരിയുന്ന കണ്ണുകൾക്ക്
സ്ത്രീയുടെ സൗന്ദര്യം അവളുടെ കണ്ണിലാണ്. എന്തെല്ലാം ഭാവങ്ങളാണ് കൺകോണുകളിൽ ഒഴുകി എത്തുന്നത് ? കണ്ണിനു അഴകേകുന്നതിൽ പ്രധാനം
കണ്‍പീലികളാണ്. ഓരോ ഇമയനക്കത്തിലും വീശിയടയുന്ന കണ്‍പീലികളുടെ മാദക സൗന്ദര്യം കാമുകന്മാർ മാത്രമല്ല കവികളും വർണിച്ചിട്ടില്ലേ?
വലിയ ബുദ്ധിമുട്ടും ചെലവുമില്ലാതെ കണ്ണിനെയും കൺപീലികളെയും നമുക്കു സംരക്ഷിക്കാം.
ഭംഗിയുള്ള കണ്‍പീലികള്‍ക്കായി കിടക്കുന്നതിന് മുന്‍പ് അല്‍പം ആവണക്കെണ്ണ കണ്‍പീലികളില്‍ പുരട്ടാം. ദിവസവും ഇത് ആവര്‍ത്തിച്ചാല്‍ കറുത്തിട തൂര്‍ന്ന കണ്‍പീലികള്‍ നിങ്ങളുടെ സ്വന്തമാവും.
കണ്‍തടത്തിലെ കറുപ്പ് വലിയൊരു സൗന്ദര്യപ്രശ്നമാണ്. പരിഹാരവുമുണ്ട്. കുക്കുമ്പർ നീരില്‍ പഞ്ഞി മുക്കി കണ്ണിനു മുകളില്‍ വയ്ക്കുക. കണ്ണിനു കുളിര്‍മ ലഭിക്കും. കണ്‍തടത്തിലെ കറുപ്പ് കുറയുകയും ചെയ്യും. ഇത് രണ്ടാഴ്ച അടുപ്പിച്ചു ചെയ്യണം. കുക്കുമ്പർ വട്ടത്തില്‍ മുറിച്ച് കണ്ണുകള്‍ക്ക് മുകളില്‍ വച്ചാലും മതി.
ബദാം ഓയില്‍, തേന്‍ എന്നിവ കൂട്ടിച്ചേര്‍ത്ത് കണ്ണിനു ചുറ്റും പുരട്ടുക. കണ്‍തടത്തിലെ കറുപ്പും ചുളിവും അകലും. പുരികത്തിലെ താരന്‍ മൂലം കണ്‍പീലികള്‍ കൊഴിയാന്‍ ഇടയാകാറുണ്ട്. ദിവസവും ചെറിയ ഉള്ളി മുറിച്ച് പുരികത്തില്‍ പുരട്ടുന്നത് താരനകറ്റി കണ്‍പീലികള്‍ കൊഴിയുന്നത് തടയും. വൈറ്റമിന്‍ ഇ ഓയില്‍ കണ്‍പീലികളില്‍ പുരട്ടുന്നതും കണ്‍പീലികള്‍ കൊഴിയുന്നത് തടഞ്ഞ് വളര്‍ച്ചയെ ത്വരിതപ്പെടുത്തും.
തണുത്ത വെള്ളത്തില്‍ മുഖം അല്‍പനേരം താഴ്ത്തിപ്പിടിക്കുക. കണ്ണുകള്‍ക്ക് ഇത് നല്ലതാണ്. കണ്‍തടത്തില്‍ പനിനീര്‍ പുരട്ടുന്നതും നല്ലതാണ്. ഇത് കിടക്കുന്നതിനു മുന്‍പു ചെയ്യാം. തക്കാളി, ചെറുനാരങ്ങാനീര് കൂട്ടിച്ചേര്‍ത്ത് കണ്ണിനു ചുറ്റും പുരട്ടുന്നതും ഗുണം ചെയ്യും. പുറത്തു പോയി വന്നാല്‍ തണുത്ത വെള്ളത്തില്‍ മുഖവും കണ്ണുകളും കഴുകുന്നതു ശീലമാക്കുക. ഇളനീര്‍ കുഴമ്പ് പോലുള്ളവ കണ്ണിലെഴുതുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. പൊടിയിലും ചൂടിലും പോകേണ്ടി വരുമ്പോൾ കൂളിംഗ് ഗ്ലാസ് ധരിക്കുന്നതും കണ്ണുകളുടെ സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒരുപോലെ നല്ലതാണ്.
https://www.facebook.com/Malayalivartha