ശരീര വേദനകള്‍ മാരകമായ പല രോഗങ്ങളുടേയും ലക്ഷണമാകാം
ശരീരത്തിൽ ഇടക്ക് ഉണ്ടാകാറുള്ള എല്ലാ വേദനകളും മാരകമാകണമെന്നില്ല. എന്നിരുന്നാലും ചില വേദനകൾ അപായ സൂചനകളാവാം. അവ നിസാരമായി അവഗണിച്ചാല്‍ അത് ഭാവിയില്‍ ദോഷം ചെയ്യും .റഫേര്‍ഡ് പെയ്ന്‍ അഥവ സൂചന വേദന എന്നാണ് ഇതിനെ ആരോഗ്യ വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. ശരീരത്തിലെ ഒരു പ്രധാന അവയവത്തിനുണ്ടാകുന്ന പ്രശ്‌നം മറ്റൊരു ശരീര ഭാഗത്ത് വേദനയ്ക്ക് കാരണമായി തീരുന്ന അവസ്ഥയാണ് റഫേര്‍ഡ് പെയ്ന്‍. അവഗണിച്ചാല്‍ അപകടകരമായി മാറിയേക്കാവുന്ന ചില വേദനകൾ ഇവയാണ്
ഹൃദ്രോഗം
നെഞ്ചില്‍ ഉണ്ടാവുന്ന വേദനയാണ് സാധാരണ ഗതിയില്‍ ഹൃദ്രോഗത്തിന്റെ ലക്ഷണമായി കണക്കാക്കപ്പെടുന്നത്. അതിനോടൊപ്പം തന്നെ ഇടത് തോളിലും കൈയ്യിലുമുണ്ടാകുന്ന വേദനയും നടുവിന് മുകളില്‍ മധ്യഭാഗത്തായി അടിക്കടി ഉണ്ടാവുന്ന വേദനയും ഹൃദ്രോഗത്തിന്റെ ലക്ഷണമായേക്കാമെന്നുള്ളത് കൊണ്ട് ഒരിക്കലും അവഗണിക്കരുത്
2.ശ്വാസകോശം- ഡയഫ്രം
കഴുത്തിന്റെ ഒരു ഭാഗത്തുണ്ടാവുന്ന വേദന, ചിലപ്പോള്‍ തോളിന് മുകളിലായി, ഇത് ശ്വാസകോശത്തിനും ഡയഫ്രത്തിനും ബാധിക്കുന്ന രോഗങ്ങളുടെ സൂചനയാണ്. ഈ വേദനയ്ക്ക് ഒപ്പം തന്നെ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടും ഉണ്ടാവാന്‍ സാധ്യതയുണ്ട്. നട്ടെല്ലില്‍ നിന്ന് ശ്വാസകോശത്തിലേക്കും ഡയഫ്രത്തിലേക്കുമുള്ള ഫ്രെനിക് നാഡിക്ക് സംഭവിക്കുന്ന ക്ഷതങ്ങളും ഇതിന് കാരണമായേക്കാം.
3.കരള്‍, പിത്താശയം
കഴുത്തിലും, തോളിന് മുകളിലും, ശരീരത്തിന് വലതുഭാഗത്ത് നെഞ്ചിന് താഴെയായി ഉണ്ടാവുന്ന വേദനകരള്‍-പിത്താശയ രോഗങ്ങളുടെ സൂചനയാകാം. അമേരിക്കന്‍ മസാജ് തെറാപ്പി അസോസിയേഷന്‍ പറയുന്നത് തോളെല്ലിന് ഉണ്ടാകുന്ന വേദന പിത്താശയ രോഗത്തിന്റെ സൂചനയാണെന്നാണ്.
4.പാന്‍ക്രിയാസ്, ഉദരം
50 ശതമാനത്തോളം പാന്‍ക്രിയാസ് രോഗബാധിതരും മുള്ളു തറക്കുന്ന രീതിയില്‍ പുറം വേദന അനുഭവിക്കുന്നവരാണ് . ഉദരത്തിന് മുകളിലായി ബലഹീനത അനുഭവപ്പെടുന്നവരുമാണ്. ഇത്തരത്തിലുള്ള വേദന അവഗണിക്കാതെ ചികല്‍സ തേടേണ്ടത് അത്യാവശമാണ്
5.ചെറുകുടല്‍
പൊക്കിളിന് ചുറ്റു മുണ്ടാകുന്ന വേദന ചെറുകുടലിലെ അസുഖങ്ങളുടെ സൂചനയാണ്. ചെറുകുടലിലെ അസ്വസ്ഥതകള്‍ പ്രകടിപ്പിക്കാനുള്ള ശരീരത്തിന്റെ മാധ്യമമാണ് പൊക്കിളിന് ചുറ്റുമുള്ള വേദനയെന്ന് വെബ്എംഡി ( വെബില്‍ ആരോഗ്യ വാര്‍ത്തകളും രോഗലക്ഷണ സൂചനയും നല്‍കുന്ന അമേരിക്കന്‍ സ്ഥാപനം) പറയുന്നു.
6.വന്‍കുടല്‍-അപ്പെന്‍ഡിക്‌സ്
അടിവയറ്റിലെ പ്രത്യേക മേഖലകളിലുള്ള വേദന അപ്പെന്‍ഡിസൈറ്റിസ് ലക്ഷണമാണ്. വലത് വശത്ത് അടി വയറ്റിലുണ്ടാകുന്ന വേദനയാണ് ലക്ഷണം. ലോകാരോഗ്യ സംഘടന പറയുന്നത് വലതു ഭാഗത്ത് അടി വയറ്റില്‍ ഉണ്ടാവുന്ന വേദന വന്‍ കുടലിലെ രോഗലക്ഷണമോ, അപ്പന്‍ഡിസൈറ്റിസോ ആകാമെന്നാണ്.
7. വൃക്ക
ശരീരത്തിലെ വ്യത്യസ്ത ഭാഗങ്ങളിലുള്ള വേദന വൃക്ക തകരാന്റെ ലക്ഷണമാകാം. ഇടുപ്പ്, താഴെ മുതുക് ഭാഗത്ത്, ഉദരഭാഗങ്ങളില്‍, അരഭാഗത്ത്, കാലിന്റെ തുടയിലും മുകളിലേക്ക്ുള്ള ഭാഗത്തു ഉണ്ടാകുന്ന വേദന വൃക്ക രോഗത്തിന്റെ ലക്ഷണമാകാം.
8.മൂത്രാശയം
ഇടുപ്പിന്റെ താഴെ ഭാഗത്തും, മൂത്രാശയത്തിന്റെ മുന്‍ഭാഗത്തും പിന്‍ഭാഗത്തും ഉണ്ടാകുന്ന വേദന മൂത്രാശയ രോഗ ലക്ഷമാണ്. മുതുകിന് താഴെയായി പിന്‍ഭാഗത്താണ്് മൂത്രാശയത്തിന്റെ സ്ഥാനമെന്നതിനാല്‍ നടുവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വേദനയും രോഗലക്ഷണമാകാം.
9.അണ്ഡാശയം
ഉദരത്തിന്റെ രണ്ട് വശങ്ങളിലുമായി ഉണ്ടാകുന്ന വേദന അണ്ഡാശയത്തിലെ പ്രശ്‌നങ്ങളുടെ ഭാഗമായി ഉണ്ടാകുന്നതാവാം. ഓവറിയില്‍ മുഴകള്‍ ഉണ്ടാകുന്നതുമായി ബന്ധപ്പെട്ട് വയറിന്റെ ഇരുവശങ്ങളില്‍ ഏതെങ്കിലും ഒരു ഭാഗത്ത് മുനകള്‍ കുത്തികയറുന്നത് പോലുള്ള വേദനയാണ് ഉണ്ടാവുക.
സൂചന വേദനകളെ തിരിച്ചറിയുകയും അവഗണിക്കാതെ ഉടന്‍ ചികല്‍സ തേടുകയും വേണം
https://www.facebook.com/Malayalivartha