200 വർഷങ്ങൾക്കു ശേഷം പുനർജനിക്കാൻ ഈ ശരീരം തന്നെ വേണം
കഴിഞ്ഞ ഒക്ടോബറിലാണ് കാൻസർ രോഗം ബാധിച്ച് ലണ്ടൻകാരിയായ 14 കാരി മരണത്തിനു കീഴടങ്ങിയത്. എന്നാലും സുന്ദരമായ തന്റെ ശരീരം നശിപ്പിച്ചു കളയാൻ അവൾക്ക് കഴിയില്ലായിരുന്നു. ശരീരത്തിൽ നിന്ന് ജീവൻ വിട്ടകന്നാലും അതെ ശരീരത്തിലേക്ക് തന്നെ പുനർജനിക്കാനുള്ള പരീക്ഷണങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. ഏകദേശം 200 കൊല്ലത്തിനുള്ളിൽ ഇത് യാഥാർഥ്യമാകുമെന്നാണ് ശാസ്ത്രലോകം കണക്കുകൂട്ടുന്നത്. എന്നാൽ അതുവരെ തന്റെ ശരീരം കാത്തു സൂക്ഷിക്കാനാണ് പതിനാലുകാരി കോടതിയുടെ സഹായം തേടിയത്. ഏതായാലും കോടതി കുട്ടിയുടെ ആഗ്രഹം സാധിച്ചുകൊടുത്തിരിക്കുകയാണ് . പെൺകുട്ടിയുടെ ശരീരം ശീതീകരിച്ചു സൂക്ഷിക്കാനുള്ള ചുമതല കുട്ടിയുടെ അമ്മയെ തന്നെയാണ് കോടതി ഏൽപ്പിച്ചിരിക്കുന്നത്. ഇതിനായി ഭൗതിക ശരീരം അമേരിക്കയിലേക്ക് കൊണ്ടുപോയി.
അമേരിക്കയിലും റഷ്യയിലും ധാരാളം പേർ ഇങ്ങനെ ശരീരം സൂക്ഷിച്ചു വെക്കുന്നുണ്ട്. താഴ്ന്ന താപനിലയിൽ ദ്രവ രൂപത്തിലുള്ള നൈട്രജനിലാണ് ശരീരം സൂക്ഷിക്കുന്നത്. ഇത്തരത്തിൽ ശരീരം സൂക്ഷിക്കുന്നതിന് ഏകദേശം 40 ലക്ഷം രൂപയാണ് ചെലവ് . സ്വന്തം ശരീരത്തെ സ്നേഹിക്കുന്ന ആർക്കും ഇതൊന്നു പരീക്ഷിക്കാവുന്നതാണ്.
https://www.facebook.com/Malayalivartha