മസില്‍ ഉണ്ടാകാൻ ജിമ്മിൽ പോയാൽ പോരാ
ഇന്നത്തെ ചെറുപ്പക്കാരൊക്കെ മസിൽ വർധിപ്പിക്കാനുള്ള തയ്യാറെടുപ്പുകളിലാണ്. ആരോഗ്യത്തിന്റെയും ശക്തിയുടെയും പര്യായമായാണ് ചെറുപ്പക്കാർ മസിലിനെ കാണുന്നത്. പെണ്‍കുട്ടികളെ ആകര്‍ഷിക്കാനും തന്റെ പൗരുഷത്തിനും മസില്‍ വേണം എന്ന് ആഗ്രഹമുള്ളവരും ഉണ്ട് കൂട്ടത്തിൽ. അതുകൊണ്ട് തന്നെ മസില്‍ പെരുപ്പിക്കാനായി ജിമ്മിലും മറ്റും പോയി രാപകലില്ലാതെ കഷ്ടപ്പെടുന്നവര്‍ ചില്ലറയല്ല. എന്നാല്‍ ഇത്തരത്തിലുള്ള പല കഷ്ടപ്പാടുകളും നമ്മുടെ ആരോഗ്യത്തെ വളരെ ദോഷകരമായാണ് ബാധിയ്ക്കുന്നത്.
ആരോഗ്യവും മസിലും ഒരു പോലെ നിലനിര്‍ത്താന്‍ ഭക്ഷണത്തിലൂടെ കഴിയും. അതെങ്ങനെയെന്ന് നോക്കാം.മുട്ടയുടെ വെള്ള സ്ഥിരമായി കഴിയ്ക്കുന്നത് മസിലിന്റെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും സഹായിക്കുന്നു. മുട്ടയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ, ഇ, കെ എന്നിവയെല്ലാം ആരോഗ്യത്തെ സഹായിക്കുന്നതാണ്.
ചിക്കന്‍ ബ്രെസ്റ്റ് ചിക്കന്‍ ബ്രെസ്റ്റ് കഴിയ്ക്കാന്‍ മറക്കേണ്ട, കാരണം ഇത് മസിലിന്റെ ആരോഗ്യത്തിനും ശാരീരികാരോഗ്യത്തിനും സഹായിക്കുന്നു. വിറ്റാമിന്‍ ബി 6, അയേണ്‍, സെലനിയം, സിങ്ക് എന്നിവയെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്.
ശരീരത്തില്‍ കാല്‍സ്യം വര്‍ദ്ധിപ്പിക്കുന്നതിന് പാല്‍ വളരെ നല്ലതാണ്. വിറ്റാമിനുകള്‍ കൊണ്ടും മിനറലുകള്‍ കൊണ്ടും സമ്പുഷ്ടമാണ് പാല്‍. ഇത് മസിലിന്റെ ആരോഗ്യത്തെ സഹായിക്കുന്നു.
സാല്‍മണ്‍ മത്സ്യം കഴിക്കുന്നതും നല്ലതാണ്. ഇതില്‍ അടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡ് കൊണ്ട് ശരീരത്തിന്റെ ആരോഗ്യവും മസിലിന്റെ ആരോഗ്യവും നിലനിര്‍ത്താം.
കടലവര്‍ഗ്ഗങ്ങള്‍ ധാരാളം കഴിയ്ക്കുന്നതും ആരോഗ്യത്തിനു നല്ലതു തന്നെ.ഇത് കുറഞ്ഞ കലോറിയും ഉയര്‍ന്ന പ്രോട്ടീനും ഉള്ള ഭക്ഷ്യ വസ്തുവാണ്. പയര്‍ വര്‍ഗ്ഗങ്ങളും ധാരാളം ഭക്ഷണത്തിന്റെ ഭാഗമാക്കാം. പയര്‍ വര്‍ഗ്ഗങ്ങളില്‍ കാര്‍ബോഹൈഡ്രേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മസിലിന്റെ ആരോഗ്യത്തെ വര്‍ദ്ധിപ്പിക്കും.
ചീര ധാരാളം കഴിയ്ക്കുന്നത് മസില്‍ ഉണ്ടാവാന്‍ വേണ്ടി മാത്രമല്ല ,ഇത് ശാരീരികവും മാനസികവുമായ ആരോഗ്യത്തെ സഹായിക്കുന്നു. ഇതില്‍ ധാരാളം അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്.
ആരോഗ്യത്തിന് അമൃതിന്റെ ഗുണം നല്‍കുന്നതാണ് ബദാം. ഇത് മസിലിന്റെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു.
മധുരക്കിഴങ്ങാണ് മറ്റൊരു ഭക്ഷണം. മസില്‍ ഉണ്ടാവണം എന്ന് ആഗ്രഹം വെച്ച് നടക്കുന്നവര്‍ അല്‍പം ആരോഗ്യം കൂടി ശ്രദ്ധിക്കണമെങ്കില്‍ മധുരക്കിഴങ്ങ് സ്ഥിരമാക്കാം.
ആപ്പിളും പച്ച തക്കാളിയും മസിൽ വർധിപ്പിക്കാനും ആരോഗ്യം നിലനിർത്താനും സഹായിക്കുമെന്ന് അമേരിക്കയിലെ ഐയോവ സർവകലാശാലയിലെ ഗവേഷണ റിപ്പോർട്ടുകൾ പറയുന്നുണ്ട്. മനുഷ്യ ശരീരത്തിലെ എടി എഫ് 4 പ്രോടീൻ പേശികളെ ദുർബലപ്പെടുത്തുന്നവയാണ്. പ്രായമേറും തോറും ഇവയുടെ ഉൽപ്പാദനം കൂടുകയും പേശികൾ ദുർബലമാകുകയും ചെയ്യും. എടി എഫ് 4 പ്രോട്ടീനെ പ്രതിരോധിച്ച് പേശികളെ ശക്തിപ്പെടുത്താൻ ഉള്ള ഘടകങ്ങൾ ആപ്പിളിലും തക്കാളിയിലും ഉണ്ട്.
https://www.facebook.com/Malayalivartha