28കാരി 20 ലക്ഷം രൂപമുടക്കി 15കാരിയായി
അമേരിക്കയിലെ മാന്‍ഹാട്ടന്‍ സ്വദേശിനിയായ ഷാര്‍ലറ്റ് സിംഗര്‍ എന്ന 28കാരിയുടെ രോഗം അമിതമായി ഭക്ഷണം കഴിക്കുന്നു എന്നതായിരുന്നു. ഷാര്‍ലറ്റിന്റെ പ്രശ്‌നം, രണ്ടാം വയസ്സില്‍ തുടങ്ങിയ ഈ അമിതഭക്ഷണം 28 വയസ്സിൽ ഷാര്‍ലറ്റിനെ കൊണ്ടെത്തിച്ചത് 136 കിലോ തൂക്കത്തിലേക്കാണ്.
ആദ്യമാദ്യം ഡയറ്റ് പരീക്ഷിച്ചു. കുറഞ്ഞെങ്കിലും തൂക്കം കാര്യമായി കുറഞ്ഞില്ല. ഒടുവില്‍ അവള്‍ ആ അറ്റകൈ പയറ്റി. ശസ്ത്രക്രിയ നടത്തി തൂക്കമങ്ങ് കുറച്ചു. തൂക്കം മാത്രമല്ല പ്രായവും.
ഷാര്‍ലറ്റ് സിംഗര്‍ പൊതുവെ സുന്ദരിയാണ് .എന്നാൽ പൊണ്ണത്തടി ഒരു പ്രശ്നമായി മാറുകയായിരുന്നു. സ്‌കൂളില്‍ ആണ്‍കുട്ടികള്‍ കളിയാക്കുന്നതും ദന്ത ഡോക്ടറുടെ അടുത്തുപോയപ്പോൾ കസേര ഒടിഞ്ഞതുമെല്ലാം ഇവയിൽ പെടും.
ഒരുകാലത്ത് ഫാസ്റ്റ് ഫുഡിന് അടിമയായിരുന്നു ഷാര്‍ലറ്റ്. മുട്ടയും ചീസും സോസേജും മറ്റുമായിരുന്നു ബ്രേക്ക് ഫാസ്റ്റ്. പിസയും കുക്കീസും പാസ്തയും ലഞ്ചിന്. ഡോമിനോസിന്റെ ചീസി ബ്രഡും ചോക്കലേറ്റ് കേക്കും ഇടക്കിടെ. എന്നാല്‍ ഇപ്പോള്‍ എല്ലാം മാറി. ഭക്ഷണക്കാര്യത്തില്‍ വലിയ ശ്രദ്ധയാണ് ഇപ്പോള്‍ ഷാര്‍ലറ്റിന്.
ഡയറ്റിങിലൂടെ തന്നെ ഒരുവിധം പൊണ്ണത്തടി ഷാര്‍ലറ്റ് ഒഴിവാക്കിയിരുന്നു. പക്ഷേ തൊലി ആകെ തൂങ്ങിക്കിടന്ന് ബോറായി. അങ്ങനെയാണ് സര്‍ജറി നടത്തിയത്. പതിനഞ്ചാം വയസ്സിലാണ് ഷാര്‍ലറ്റ് ആദ്യമായി ശസ്ത്രക്രിയയ്ക്ക് വിധേയായത്. ഇപ്പോള്‍ ഇരുപത്തെട്ടാം വയസ്സില്‍ തന്നെ കണ്ടാലും അത്രയും പ്രായമേ പറയൂ എന്ന് ഇവര്‍ അഭിമാനത്തോടെ പറയുന്നു.
ഇതെല്ലം എന്തിനു വേണ്ടിയായിരുന്നെന്നോ? തൂക്കവും കുറച്ച് തൂങ്ങിക്കിടക്കുന്ന തൊലിയും കൂടി ശരിയാക്കിയ ശേഷമേ താന്‍ ഡേറ്റിങ് ചെയ്യൂ എന്ന് ഷാര്‍ലറ്റ് പ്രതിജ്ഞ ചെയ്തിരുന്നു.
https://www.facebook.com/Malayalivartha