മുഖക്കുരു വരാതിരിക്കണോ? എങ്കില്‍ ഈ അഞ്ച് ശീലങ്ങള്‍ മാറ്റണം!
മുഖസൗന്ദര്യത്തില്‍ ഒരല്പം കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാത്ത ആരാണുള്ളത്...അതിപ്പോള്‍ ആണായാലും ശരി പെണ്ണായാലും ശരി മുഖത്ത് ഒരു ചെറിയ കുരുവെങ്കിലും പ്രത്യക്ഷപ്പെട്ടാല്‍ നമ്മള്‍ അസ്വസ്ഥരായിരിക്കും. എന്നാല്‍ അസുഖം വന്ന് ചികില്‍സിക്കുന്നതിനേക്കാള്‍ അത് വരാതെ തടയിടുക എന്ന ശൈലി പ്രഗോഗികമാക്കുക ഉചിതമായിരിക്കും. ഇവിടെ അഞ്ച് ശീലങ്ങള്‍ ഉപേക്ഷിച്ചാല്‍ മുഖക്കുരു വരാതെ തടയിടാം എന്നതിനെപ്പറ്റിയാണ് പറയുന്നത്. അവ ഇനി പറയുന്നവയാണ്...
അടിക്കടി മുഖം കഴുകരുത്...
മുഖം അടിക്കടി സോപ്പ് ഉപയോഗിച്ച് കഴുകുന്നത് ദൂഷ്യം ചെയ്യും. മുഖം കഴുകണമെങ്കില്‍ ഫെയ്‌സ് വാഷ് ഉപയോഗിക്കുക. ഒരു ദിവസം രണ്ട് തവണ മുഖം കഴുകിയാല്‍ മതിയാകും.
പാല്‍ ഉത്പന്നങ്ങള്‍ ഒഴിവാക്കുക...
നിങ്ങള്‍ക്ക് ദിവസവും പാല്‍ കുടിയ്ക്കുന്ന ശീലം ഉണ്ടെങ്കില്‍ പതുക്കെ ഈ ശീലം നിര്‍ത്തേണ്ടതാണ്. കാരണം ഈ ശീലം നിങ്ങളുടെ മുഖക്കുരു വിട്ടു മാറാതെ തുടരുന്നതിന് കാരണമാക്കും. പാല്‍ ഉത്പന്നങ്ങള്‍ ഒഴിവാക്കി നോക്കി ഇക്കാര്യം പരീക്ഷിക്കാവുന്നതാണ്.
സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം... സ്മാര്‍ട്ട് ഫോണ്‍ അമിതമായി ഉപയോഗിക്കുന്നതും മുഖക്കുരു ഉണ്ടാകുന്നതിന് കാരണമാകും. മുഖത്തേക്ക് സ്മാര്‍ട്ട്‌ഫോണ്‍ അമര്‍ന്നിരിക്കുമ്പോള്‍ അതില്‍ നിന്ന് ഉണ്ടാകുന്ന ബാക്ടീരിയ ആണ് ഇത് ഉണ്ടാക്കുന്നത്.
ബോഡി ക്രീം മുഖത്ത് പുരട്ടുന്നത്...ബോഡി ക്രീം മുഖത്ത് പുരട്ടുന്നത്, നിര്‍ത്തുന്നതാണ് നല്ലത്. കാരണം ഇത് പല തരത്തിലുള്ള ദൂഷ്യങ്ങള്‍ മുഖത്ത് ഉണ്ടാക്കും.
ഡയറ്റ്...
ശരിയായ രീതിയില്‍ അല്ലാത്ത ഡയറ്റ് മുഖക്കുരു ഉണ്ടാകുന്നതിന് കാരണമാകും. ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് നന്നായിരിക്കും.
https://www.facebook.com/Malayalivartha