വേനൽക്കാലത്തും സുന്ദരിയാകാം
വേനൽക്കാലം സൗന്ദര്യ സംരക്ഷണത്തിന് ഏറെ ബുദ്ധിമുട്ടാണ്.കടുത്ത വെയില്‍ ചര്‍മത്തിനേല്‍പ്പിക്കുന്ന പ്രശ്‌നങ്ങൾ കുറച്ചൊന്നുമല്ല. ചര്‍മത്തെ വെയിലില്‍ നിന്ന് സംരക്ഷിക്കാന്‍ സണ്‍സ്‌ക്രീന്‍ ലോഷനുകള്‍ ഒരുപരിധി വരെ ഗുണം ചെയ്യും.എന്നാൽ എപ്പോഴും ഇതിനു പറ്റിയെന്നും വരില്ല.
കറ്റാര്‍വാഴയുടെ ജെല്‍ സൂര്യാഘാതം മൂലം കരുവാളിച്ച സ്ഥലത്ത് പുരട്ടുന്നത് ഗുണം ചെയ്യും. ചര്‍മത്തിന്റെ വരള്‍ച്ചയും വിളര്‍ച്ചയും കരിവാളിപ്പും നീക്കി തിളക്കമുള്ളതാക്കിമാറ്റാന്‍ കറ്റാര്‍വാഴയുടെ നീര് വളരെ നല്ലതാണ്. തൈര്, ബാര്‍ലി, മഞ്ഞള്‍പ്പൊടി, തണുപ്പിച്ച ടീ ബാഗ്, ഐസ്ബാഗ് എന്നിവ വെക്കുന്നതും ടാൻ മാറാൻ സഹായിക്കും.
ചന്ദനം നല്ലതുപോലെ പൊടിച്ച് തേങ്ങാവെള്ളത്തില്‍ ചാലിച്ച് പുരറ്റുന്നതും ഏറെ ഫലപ്രദമാണ്. ചന്ദനം ത്വക്കിലെ അഴുക്കുകളെയും നിര്‍ജീവമായ കോശങ്ങളെയും നീക്കും. തേങ്ങാവെള്ളം ത്വക്കിന്റെ തിളക്കം വർധിപ്പിക്കും. ചന്ദനത്തിന്റെ തടിക്കഷ്ണം വാങ്ങി വീട്ടില്‍ വച്ച് പൊടിച്ചോ അരച്ചോ എടുത്ത് ഉപയോഗിക്കുന്നതാണുത്തമം.
പഴുത്ത പപ്പായ നല്ലതുപോലെ അരച്ച് തേനും ചേര്‍ത്ത് പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. ഇത് വളരെ നല്ല ഒരു ഫേസ് പാക് ആണ്. പാലും മഞ്ഞളും ചേർത്ത് മുഖത്തു പുരട്ടുന്നത് മുഖത്തിന്റെ മിനുസവും നിറവും വർധിപ്പിക്കും .
തൈര് ചര്‍മത്തില്‍ പുരട്ടുന്നതും വിവിധ പഴങ്ങള്‍ അരച്ച് പുരട്ടുന്നതും നല്ലതാണ്. നല്ലതുപോലെയുള്ള ഉറക്കം ലഭിക്കുന്നതും ധാരാളം വെള്ളം കുടിക്കുന്നതും ചര്‍മത്തിന് നല്ലതാണ്.
https://www.facebook.com/Malayalivartha