കാലുകള്‍ക്ക് സംരക്ഷണം നല്‍കാം
മുഖം പോലെ തന്നെ കാലിനെയും ഭംഗിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ആരും കാലുകളുടെ സംരക്ഷണത്തിന് പ്രാധാന്യം നല്‍കാറില്ല. എന്നാല്‍ തണുപ്പുകാലങ്ങളില്‍ പ്രത്യേക സംരക്ഷണം നല്‍കിയില്ലെങ്കില്‍ കാലുകളില്‍ പല തരത്തിലുള്ള അസുഖങ്ങള്‍ എളുപ്പത്തില്‍ കടന്നു കൂടും. തണുപ്പുകാലങ്ങളില്‍ എണ്ണ മയം നഷ്ടപ്പെട്ട് ചര്‍മ്മം വരണ്ടുണങ്ങുന്നതിനാല്‍ പാദങ്ങള്‍ വീണ്ടുകീറും. ഉപ്പൂറ്റി വീണ്ടുകീറുന്നത് കഠിനമായ വേദന നല്‍കുകയാണ്. ദിവസവും കുറച്ചു സമയം കാലുകളെ സംരക്ഷിക്കുന്ന
തിനായി മാറ്റിവയ്ക്കാം.
അതിനായി ആദ്യം ചെയ്യേണ്ടത് കാലുകളില്‍ ഈര്‍പ്പം നിലനിര്‍ത്തുക എന്നതാണ്. ഒരു ദിവസത്തില്‍ രണ്ടു തവണയെങ്കിലും പരുക്കന്‍ കാലുകളെ ഈര്‍പ്പമുള്ളതാക്കുന്നത് നല്ലതാണ്. അതിലൂടെ വരണ്ടിരിക്കുന്ന കാലിലെ ചര്‍മ്മം മാറ്റാന്‍ സാധിക്കും. ചെറു ചുടുവെള്ളത്തില്‍ തേന്‍ കലക്കി അതില്‍ കാലു മുക്കി വെക്കുക. തേനില്‍ അണുക്കളെ നശിപ്പിക്കുന്നതിനു കഴിയുന്ന നിരവധി ഘടകങ്ങളുണ്ട്. അതിലൂടെ കാലിന് സംരക്ഷണം നല്‍കാന്‍ കഴിയും.
കാല്‍പ്പാദങ്ങള്‍ ഒലിവ് ഓയില്‍ കൊണ്ട് വീണ്ടുകീറിയിടത്ത് മസാജ് ചെയ്യുക. മസാജ് ചെയ്യുന്നതിലൂടെ രക്തയോട്ടം വീണ്ടും നടക്കുന്നു. ഇത് ചര്‍മ്മത്തിന് നല്ലതാണ്. ഒലിവ് ഓയില്‍ ചര്‍മ്മത്തെ മൃദുലമാക്കുകയും പോഷണം നല്‍കുകയും ചെയ്യും.തണുപ്പു കാലങ്ങളില്‍ സോക്‌സ് ധരിക്കുന്നത് നല്ലതാണ്. കോട്ടണ്‍ സോക്‌സുകള്‍ ധരിക്കുന്നതാണ് ഉത്തമം. ഇതിലൂടെ കാലുകള്‍ വരണ്ടു പോവാതിരിക്കാന്‍ സഹായകമാവും. മാത്രമല്ല ഉപ്പൂറ്റി വിണ്ടു കീറാതിരിക്കാന്‍ ഇതിലൂടെ സാധിക്കും
https://www.facebook.com/Malayalivartha