നമ്മള്‍ പിന്തുടരുന്ന ചില മോശം ശീലങ്ങള്‍ക്ക് തലച്ചോറിന്റെ ആരോഗ്യം നശിക്കുന്നതുമായി ബന്ധമുണ്ട്.
തലച്ചോറിന്റെ ആരോഗ്യക്കുറവ് മസ്‌തിഷ്ക്കാഘാതം പോലെയുള്ള ഗുരുതരമായ അസുഖങ്ങള്‍ക്ക് മാത്രമല്ല മാനസിക സമ്മര്‍ദ്ദം, വിഷാദം പോലെയുള്ള മാനസിക പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. നമ്മള്‍ പിന്തുടരുന്ന ചില മോശം ശീലങ്ങള്‍ക്ക് തലച്ചോറിന്റെ ആരോഗ്യം നശിക്കുന്നതുമായി ബന്ധമുണ്ട്.
നിങ്ങൾ ഉറക്കം നഷ്ടപ്പെടുത്താറുണ്ടോ ?
ഒരിക്കലും ചെയ്യരുതെന്ന് അറിയാം, എന്നാലും ചെയ്യും. എന്നാൽ ചില ദു:ശീലങ്ങൾ നിങ്ങളുടെ തലച്ചോറിൽ ഒരു ടോൾ എടുത്തേക്കാം. ഉദാഹരണത്തിന്, ഡിമെൻഷ്യ. അൽഷിമേഴ്‌സ് മുതലായ രോഗങ്ങൾക്ക് ഉറക്കമില്ലായ്മ കാരണമായേക്കാം. ചിട്ടയായ ജീവിതക്രമം ഇത് തടയാൻ സഹായിക്കും. വൈകുന്നേരങ്ങളിൽ മദ്യവും കഫീൻ അടങ്ങിയ ഭക്ഷണങ്ങളും മാറ്റി നിർത്തിയാൽ ഒരു പരിധി വരെ ശാന്തമായ ഉറക്കം കൈവരിക്കുവാൻ സാധിക്കും. രാത്രി വൈകുന്നതുവരെ മൊബൈൽ ,ടി വി ഉപയോഗിക്കുന്നതും ഉറക്കക്കുറവിനു കാരണമാകും
നിങ്ങൾ ഏകാന്തത ഇഷ്ടപ്പെടുന്നുവോ ?
ഒരു വിഭാഗം ആൾക്കാർ സമൂഹവുമായി അടുത്തിടപഴകുവാൻ ഭയക്കുന്നു. നിങ്ങൾക്ക് എത്രമാത്രം ഫേസ്ബുക്ക് സുഹൃത്തുക്കൾ ഉണ്ട് എന്നതല്ല ഇതുകൊണ്ട് അർത്ഥമാക്കുന്നത്, നിങ്ങളുടെ സൗഹൃദങ്ങൾ എത്രമാത്രം യാഥാർഥ്യമുള്ളതാണ് എന്നതാണ്. എണ്ണത്തിൽ ചുരുക്കമായാലും വളരെ അടുത്ത സുഹൃത്തുക്കളുള്ളവർ എപ്പോഴും സന്തോഷം ഉള്ളവരായിരിക്കും. അങ്ങനെ ഉള്ളവർക്ക് തലച്ചോർ സംബന്ധിത രോഗങ്ങൾ വരാനുള്ള സാധ്യതയും കുറവാണ്.
ഒരുപാട് ജങ്ക് ഫുഡ് കഴിക്കാറുണ്ടോ ?
ശീതള പാനീയങ്ങൾ, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഹാംബർഗറുകൾ,ചിപ്സ് മുതലായവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന ആൾക്കാരുടെ പഠനം, ഓർമ്മ, മാനസികാരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട തലച്ചോറിന്റെ ഭാഗത്തിന്റെ കാര്യക്ഷമത വളരെ കുറവായിരിക്കും. എന്നാൽ മറുവശത്ത് ധാന്യങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ മുതലായവ കഴിക്കുന്നതിലൂടെ തലച്ചോറിന്റെ പ്രവർത്തനം കാര്യക്ഷമമാകും .
കാതുകളിൽ ഹെഡ്ഫോൺ വിസ്ഫോടനം.
ഹെഡ്‌ഫോൺ പൂർണ്ണ വോളിയത്തിൽ ഉപയോഗിച്ചാൽ വെറും 30 മിനിറ്റ് കൊണ്ട് ശ്രവണശേഷി ശാശ്വതമായി നഷ്ടമാകും.എന്നാൽ ഇത് തകരാറിലാക്കുക കാതുകളെ മാത്രമല്ല, പ്രായമുള്ളവരിൽ ഇത്തരത്തിലുള്ള ശ്രവണനഷ്ടം തലച്ചോറിലെ കോശങ്ങൾക്ക് നാശം സംഭവിക്കാൻ ഇടയാക്കും. അതുകൊണ്ട് ഹെഡ്‌ഫോണിന്റെ ശബ്ദം 60% ത്തിൽ കൂട്ടാതെ ഇരിക്കുക, അതുപോലെ തുടർച്ചയായി രണ്ടു മണിക്കൂറിൽ കൂടുതൽ ഹെഡ്‌ഫോൺ ഉപയോഗിക്കാതിരിക്കുക.
നിങ്ങൾ മതിയായ വ്യായാമം ചെയ്യാറില്ലേ ?
നിങ്ങൾ സ്ഥിരമായി വ്യായാമം ചെയ്യാറില്ലേ ? എങ്കിൽ തലച്ചോറിനെ മാത്രമല്ല ഇത് ബാധിക്കുക, പ്രമേഹം ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം മുതലായ രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. ദിവസവും അര മണിക്കൂർ വീതം നടന്നാൽ മതി, ഇതിനൊരു പരിഹാരമാകും.പക്ഷെ ആഴ്ചയിൽ കുറഞ്ഞത് മൂന്നു ദിവസമെങ്കിലും ഇത് ചെയ്തിരിക്കണം. എന്നു കരുതി മാരത്തോണിന് പോകണം എന്നല്ല കേട്ടോ.
നിങ്ങൾ ഇപ്പോഴും പുക വലിക്കാറുണ്ടോ ?
പുകവലി നിങ്ങളുടെ തലച്ചോറിനെ സങ്കോചിപ്പിക്കും.ഇത് ഓർമ്മശക്തിയെ നശിപ്പിക്കും, മാത്രവുമല്ല അൽഷിമേഴ്‌സ്, ഡിമെൻഷ്യ, പക്ഷാഘാതം, ഹൃദ്രോഗം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങൾക്കും കാരണമാകും.
നിങ്ങൾ അമിതമായി ഭക്ഷണം കഴിക്കാറുണ്ടോ ?
ശരിയായ ഭക്ഷണം ആയാൽ പോലും അളവിൽ കൂടുതൽ ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ഓർമ്മയേയും ചിന്താശക്തിയെയും നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങളെ ത്വരിതപ്പെടുത്തും, മാത്രവുമല്ല ഇത് അമിതവണ്ണത്തിനും മറ്റു രോഗങ്ങൾക്കും കാരണമാകും.
നിങ്ങൾ ഇരുട്ടിനെ ഇഷ്ടപ്പെടുന്നുവോ ?
ആവശ്യത്തിനു സൂര്യപ്രകാശം ലഭിക്കുന്നില്ലെങ്കിൽ അത് നിങ്ങളെ ഒരു വിഷാദരോഗിയാക്കും. അതോടെ തലച്ചോറിന്റെ പ്രവർത്തനം മന്ദഗതിയിലാകും. സൂര്യപ്രകാശം തലച്ചോറിന്റെ നല്ല രീതിയിലുള്ള പ്രവർത്തനത്തിന് സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു.
ഓർക്കുക......
അറിഞ്ഞുകൊണ്ട് തലച്ചോറിന് കേടുവരുത്താതിരിക്കുക
https://www.facebook.com/Malayalivartha