ഗര്‍ഭിണികള്‍ മുരിങ്ങക്കായ കഴിച്ചാൽ ഗുണഫലങ്ങളേറെ
ഗര്‍ഭിണികള്‍ മുരിങ്ങക്കായ കഴിക്കുന്നത് അവർക്കും ജനിക്കാൻ പോകുന്ന കുഞ്ഞിനും ഏറെ നല്ലതാണ്. ഇപ്പോൾ ഏറെ സ്ത്രീകളും സിസേറിയൻ തെരഞ്ഞെടുക്കുന്നവരാണ്. വേദന സഹിക്കാൻ വയ്യാത്തതാണ് പ്രധാന കാരണം. എന്നാൽ ഗർഭകാലത്ത് മുരിങ്ങക്കായ കഴിച്ചാൽ സുഖ പ്രസവം സാധ്യമാകും. പ്രസവാനന്തരം ഉണ്ടാകുന്ന രക്തസ്രാവത്തെ ഇല്ലാതാക്കാനും പ്രസവം എളുപ്പത്തിലും വേദന രഹിതവുമാക്കാനും മുരിങ്ങാക്കായക്ക് കഴിവുണ്ടെന്ന് പഠനറിപ്പോർട്ടുകളുണ്ട്.
ഗർഭിണികളിൽ സാധാരണ കണ്ടുവരാറുള്ള മോർണിംഗ് സിക്‌നസ്സിനും പരിഹാരമാണ് മുരിങ്ങക്കായ.എല്ലുകള്‍ക്ക് ബലം നല്‍കുന്നതിനും ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിനും മുരിങ്ങക്കായ സഹായിക്കുന്നു. രക്തശുദ്ധീകരണത്തിനും മുരിങ്ങക്കായ ഗുണം തന്നെ.
ഗര്‍ഭിണികളില്‍ ഉണ്ടാകുന്ന അണുബാധ, ദഹന പ്രശ്നങ്ങൾ ,പ്രമേഹം , അനീമിയ എന്നിവ അകറ്റി രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും മുരിങ്ങക്കായക്ക് കഴിയും. സ്ഥിരമായി മുരിങ്ങക്കായ കഴിക്കുകയാണെങ്കിൽ യാതൊരു വിധത്തിലുള്ള രോഗാണുബാധയും ഗര്‍ഭിണികളെ ബാധിയ്ക്കില്ല.
https://www.facebook.com/Malayalivartha