ചുളുവുകളില്ലാത്ത സുന്ദരമായ മേനിക്ക്
ശരീരത്തില്‍ ചുഴികളും ചുളിവുകളും മടക്കുകളുമൊക്കെ ഭൂരിഭാഗം പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഉണ്ട്. അമിതവണ്ണമുള്ളവരിലാണ് ഇതു കൂടുതലായി കണ്ടുവരുന്നത്. എന്നാല്‍ മെലിഞ്ഞ ശരീരപ്രകൃതിക്കാരിലും ഇതുണ്ടാകാറുണ്ട്. പുരുഷന്മാരെക്കാള്‍ സ്ത്രീകളിലാണ് ഈ പ്രശ്‌നം കൂടുതലായി കണ്ടുവരുന്നത്.ഉദരഭാഗം, അരക്കെട്ട്, തുടകള്‍, പൃഷ്ടഭാഗം, സ്തനത്തിനു ചുറ്റും, കൈകളുടെ മേല്‍ഭാഗം എന്നിവിടങ്ങളിലാണ് ഇതു കൂടുതലായി കണ്ടുവരുന്നത്. സെല്ലുലൈറ്റിനെ സംബന്ധിച്ചു വളരെ തെറ്റായ ധാരണകളാണ് നാം വച്ചുപുലര്‍ത്തുന്നത്. എന്തുകൊണ്ടിതുണ്ടാകുന്നു, അതെങ്ങനെ ഒഴിവാക്കാമെന്നതൊക്കെ സംബന്ധിച്ച്. സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്റെ അളവ് കൂടുന്നതാണ് സെല്ലുലൈറ്റിന്റെ പ്രധാനകാരണങ്ങളിലൊന്ന്. അമിതവണ്ണവും കൊഴുപ്പും കൂടുതലുള്ള സ്ത്രീകളുടെ ശരീരത്തില്‍ കൂടുതല്‍ ഈസ്ട്രജന്‍ ഉത്പാദിപ്പിക്കപ്പെടും. കൂടുതല്‍ കൊഴുപ്പടിയുകയും ചെയ്യും.
നാം കഴിക്കുന്ന ഭക്ഷണത്തിന്റെ സ്വഭാവം നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കും. ശരീരത്തിലുണ്ടാകുന്ന ചുളിവുകളും മടക്കുകളും ചുഴികളുമൊക്കെ നമ്മുടെ ഭക്ഷണത്തിന്റെ പ്രതിഫലനങ്ങളാണ്. ജങ്ക് ഫുഡുകളും സംസ്‌കരിച്ച ഭക്ഷണങ്ങളും, കേടുവരാതിരിക്കാനുപയോഗിക്കുന്ന പ്രിസര്‍വേറ്റീവ് അടങ്ങിയ ഭക്ഷണവുമൊക്കെ സെല്ലുലൈറ്റുകള്‍ക്കു കാരണമാകുന്നവയാണ്. കൂടാതെ അമിത ഉപ്പ്, മധുരം തുടങ്ങിയവയുടെ ഉപയോഗവും ദോഷകരമാണ്. മേല്‍പറഞ്ഞ ഇനം ഭക്ഷണപദാര്‍ത്ഥങ്ങള്‍ നമ്മുടെ ശരീരത്ത് വിഷാംശമുണ്ടാക്കും. ഇതും സെല്ലുലൈറ്റുണ്ടാക്കുന്നതാണ്. പ്ലാസ്റ്റിക് കുപ്പികളില്‍നിന്നു വെള്ളം കുടിച്ചാല്‍ കൂടുതല്‍ ഈസ്ട്രജന്‍ ശരീരത്തില്‍ ശേഖരിക്കപ്പെടും. പ്ലാസ്‌ററിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതായിരിക്കും നല്ലത്.
ഗര്‍ഭനിരോധന ഗുളികകള്‍ കൂടുതലായി കഴിക്കുന്നവരില്‍ ഈസ്ട്രജന്‍ ഹോര്‍മോണിന്റെ അളവ് കൂടിയിരിക്കുകയും നമ്മുടെ ഹോര്‍മോണ്‍ സന്തുലിതാവസ്ഥ ഇല്ലാതാവുന്നതു വഴിയുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടാവുകയും ചെയ്യും. അതുകൊണ്ട് ഗര്‍ഭനിരോധനഗുളിക ഉപയോഗിക്കുന്നവര്‍ ഡോക്ടറുടെ ഉപദേശം സ്വീകരിക്കണം. ലിംഫാറ്റിക് സംവിധാനങ്ങള്‍ കൃത്യമാണെങ്കില്‍ മാത്രമേ നമ്മുടെ ശരീരത്തിലെ വിഷാംശങ്ങള്‍ തുടച്ചുനീക്കപ്പെടുകയുള്ളൂ. ശരീരത്തിലെ വിഷാംശങ്ങള്‍ അടിഞ്ഞ് ചുളിവുകളും ചുഴികളുമായി മാറുന്നു. നന്നായി വെള്ളം കുടിച്ച് നമ്മുടെ ലിംഫ് സംവിധാനങ്ങള്‍ മെച്ചപ്പെടുത്തിയാല്‍ വിഷാംശങ്ങള്‍ ഒരു പരിധിവരെ തുടച്ചു നീക്കപ്പെടും.
സൗന്ദര്യസംവര്‍ദ്ധകവസ്തുക്കള്‍ അമിതമായി ഉപയോഗിക്കുന്നവര്‍ക്കു സെല്ലുലൈറ്റ് കൂടുതലായി കാണപ്പെടാറുണ്ട്. അവയിലെ രാസവസ്തുക്കള്‍ ത്വക്ക് ആഗീരണം ചെയ്യുകയും അവ പിന്നീട് വിഷാംശമായി അടിഞ്ഞു കൂടുകയും ചെയ്യും. അതുകൊണ്ട് വെളിച്ചെണ്ണയോ ബദാമെണ്ണയോ പോലൂള്ള പ്രകൃതിജന്യ എണ്ണകള്‍ ഉപയോഗിക്കുക. നാം ഒരേ സ്ഥലത്ത് ഒരേ പോലെ ദീര്‍ഘനേരം ഇരുന്നാല്‍ നമ്മുടെ ശരീരത്തില്‍ പലേടങ്ങളിലും ചുളിവുകളും ചുഴികളുമുണ്ടാകും. നമ്മുടെ ശരീരത്തിന്റെ പല ഭാഗങ്ങളിലേക്കുമുള്ള രക്തസംക്രമണം തടസപ്പെടുന്നതാണ് കാരണം. ദീര്‍ഘനേരം ഇരിക്കുമ്പോള്‍ ശരീരത്തിന്റെ താഴ്ഭാഗത്തു രക്തയോട്ടം തടസപ്പെടുകയും ആ ഭാഗങ്ങളില്‍ ചുളിവുകള്‍ രൂപപ്പെടുകയും ചെയ്യും.
ഇറുക്കമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതും സെല്ലുലൈറ്റ് രൂപപ്പെടുന്നതിനു കാരണമാണ്. രക്തയോട്ടം തടസപ്പെടുന്നതുമൂലം പലേടത്തും വിഷാംശങ്ങള്‍ കെട്ടിക്കിടക്കും. ഇറുകിയ ബ്രേസിയര്‍ ധരിച്ചാല്‍ സ്ത്രീകളുടെ കൈകള്‍ക്കടിയിലും മറ്റുമുള്ള ലിംഫ് നോഡുകളില്‍ സമ്മര്‍ദമുണ്ടാവുകയും രക്തയോട്ടം കുറയുകയും ചെയ്യും. രാത്രിയില്‍ ഉറങ്ങുമ്പോള്‍ പ്രത്യേകിച്ചു ഇറുകിയ വസ്ത്രം ധരിക്കരുത്. രാത്രി ഉറക്കത്തിലാണ് നമ്മുടെ ശരീരത്തിലെ വിഷാംശങ്ങളുടെ ശുചിയാക്കല്‍ പ്രക്രിയ നടക്കുന്നത്. കാപ്പിയിലെ കഫീന്‍ നമ്മുടെ ശരീരത്തില്‍ സെല്ലുലൈറ്റുണ്ടാക്കുന്നതാണ്. കാപ്പി ഇഷ്ടമുള്ളവരാണെങ്കിലും ദിവസവും ഒരു കപ്പില്‍ കൂടുതല്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. യോഗാ പതിവായി ചെയ്യുന്നത് സെല്ലുലൈറ്റ് ഒഴിവാക്കാന്‍ സഹായിക്കും. മസാജിംഗും നല്ലതാണ്.
https://www.facebook.com/Malayalivartha