യാത്രയ്ക്കിടയിലെ ഛര്‍ദി ഒഴിവാക്കാന്‍ ഈ സിംപിള്‍ മാര്‍ഗങ്ങള്‍...
'സ്‌കൂളില്‍ നിന്നു ടൂര്‍ പോയപ്പോഴാണ് ആദ്യമായി ഛര്‍ദിച്ചത്. പിന്നെ യാത്രകളിലെല്ലാം ഛര്‍ദി ഒരു സ്ഥിരം സംഭവമായി.' അണിഞ്ഞൊരുങ്ങി കല്യാണത്തിന് പോയാലോ ദൂര യാത്രയ്ക്ക് പോയാലോ ഒക്കെ ഛര്‍ദിക്കുന്നവര്‍ പലരും പറയുന്ന കാര്യങ്ങളാണിത്. ഛര്‍ദി കാരണം ദൂരെ സ്ഥലത്ത് ജോലി കിട്ടി വേണ്ട എന്നു വച്ചവരും നിരവധി. പലര്‍ക്കും യാത്രയിലെ ഛര്‍ദിക്ക് പിന്നിലുള്ള കാരണങ്ങളറിയില്ല. വണ്ടിയാത്രയിലും കടല്‍യാത്രയിലും വിമാനയാത്രയിലും ഇതുതന്നെ സംഭവിക്കുന്നു. പൊതുവെ ഇംഗ്ലീഷില്‍ ഇതിനെ 'മോഷന്‍ സിക്നസ്സ്' എന്നു പറയും. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്? യാത്രചെയ്യുമ്പോള്‍ എല്ലാവരും എന്തുകൊണ്ട് ഛര്‍ദിക്കുന്നില്ല?
കാരണം അറിയാം
ഛര്‍ദി പേടിച്ചാണ് പലരും യാത്രകളെല്ലാം ഒഴിവാക്കുന്നത്. ചിലര്‍ക്ക് യാത്ര തുടങ്ങി കുറച്ച് കഴിഞ്ഞാണ് ഛര്‍ദി തുടങ്ങുന്നത്. വണ്ടിയില്‍ കാലു കുത്തുമ്പൊഴേ ഛര്‍ദിച്ചു തുടങ്ങുന്നവരുമുണ്ട്. ആളര്‍ത്തിച്ചുള്ള ചലനങ്ങൾ മൂലം ആന്തര കര്‍ണത്തിലുള്ള വ്യതിയാനങ്ങളാണ് ഛര്‍ദിക്കു കാരണമാകുന്നത്. ആന്തര കര്‍ണത്തിലെ ശരീര സന്തുനലാവസ്ഥയുമായി ബന്ധപ്പെട്ട വെസ്റ്റിബ്യൂലാര്‍ സിസ്റ്റം നല്‍കുന്ന വിവരങ്ങളും കണ്ണു നേരിട്ട് കാണുന്നവയും തമ്മിലുള്ള പൊരുത്തക്കേടുകള്‍ തലച്ചോറില്‍ സൃഷ്ടിക്കുന്ന ആശയക്കുഴപ്പത്തിന്റെ ഫലമാണ് യാത്രയിലെ ഛര്‍ദി. അത് കൊണ്ട് തന്നെ യാത്രയില്‍ കണ്ണടച്ചിരിക്കുന്നതും ഉറങ്ങുന്നതുമൊക്കെ ഛര്‍ദിക്ക് പരിഹാരമായി കാണാറുണ്ട്. ഇത് ഇന്ദ്രിയങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ കുറച്ച് തലച്ചോറിന്റെ കണ്‍ഫ്യൂഷന്‍ കുറയ്ക്കും. ഇതാ യാത്രാ വേളകളില്‍ ഛര്‍ദിക്കുന്നവര്‍ അറിയാന്‍ ചില കാര്യങ്ങള്‍.
•സഞ്ചരിക്കുന്നത് ഏതു ദിശയിലാണോ അതിന് പിന്നോട്ട് തിരിഞ്ഞിരിക്കാതിരിക്കുക.
•വണ്ടിയില്‍ അധികം കുലുക്കം ഇല്ലാത്ത ഭാഗത്ത് ഇരിക്കുക. കാറിലാണെങ്കില്‍ മുന്‍സീറ്റിലിരിക്കാം. ബസിലാണെങ്കില്‍ മധ്യഭാഗത്തും.
•മോഷന്‍ സിക്‌നെസ് ഉള്ളവര്‍ യാത്രയ്ക്കിടയില്‍ വായിക്കരുത്. (മൊബൈലിലും)
•ഏതെങ്കിലും ഒരു ബിന്ദുവില്‍ മാത്രം(ചക്രവാളത്തിലേക്കാകാം) നോട്ടമുറപ്പിച്ച് ഇരിക്കുന്നത് ഗുണകരമാണ്. വണ്ടിയുടെ ജനലുകള്‍ തുറന്നു വച്ച് ഇരിക്കുന്നതും ശുദ്ധവായു ഏല്‍ക്കുന്നതും സഹായിക്കും.
•കഴിവതും ഛര്‍ദിക്കുന്നവരുടെ അടുത്തിരിക്കാതിരിക്കുക. ഛര്‍ദിയെക്കുറിച്ചുള്ള ഭയവും സംസാരവും ഒഴിവാക്കാം.
•മനസിന് പിടിക്കാത്ത ഭക്ഷണമോ പാനീയമോ യാത്രയിലോ യാ്രയ്ക്ക് മുമ്പോ കഴിക്കരുത്. പ്രത്യേകിച്ച് മദ്യം. യാത്രയ്ക്ക് മുമ്പേ വയര്‍ നിറച്ചുള്ള ഭക്ഷണവും ഒഴിവാക്കണം.
•ആന്തര കര്‍ണത്തിലെ നാടികളെ ശാന്തമാക്കന്ന ഉദാഹരണത്തിന് അവോമിന്‍ പോലുള്ള മരുന്ന് യാത്രയ്ക്ക് അര മണിക്കൂര്‍ മുമ്പ് കഴിക്കാം.
•ഇഞ്ചി നീര് കുടിക്കുന്നതും യാത്രയ്ക്കിടയില്‍ ഇഞ്ചി മിഠായി കഴിക്കുന്നതും സഹായിക്കും.
https://www.facebook.com/Malayalivartha