മുട്ടു വേദന കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ഇനി അതിനെക്കുറിച്ച് ആലോചിക്കേണ്ടി വരില്ല; കാരണം മുട്ടുവേദനയ്ക്ക് ഇതാ ഒരു നല്ല ഒറ്റമൂലി
മുട്ടുവേദന ഇന്നത്തെ കാലത്ത് മുതിര്‍ന്നവരെ മാത്രമല്ല ചെറുപ്പക്കാരേയും പ്രതിസന്ധിയിലാക്കുന്ന അവസ്ഥയാണ് ഉള്ളത്. പലപ്പോഴും നിവര്‍ന്ന് നില്‍ക്കാന്‍ കഴിയാത്ത രീതിയില്‍ മുട്ടുവേദന പലരേയും ആക്രമിക്കാറുണ്ട്. സന്ധിവേദനയായി ഇതിന് മാറാന്‍ അധികം സമയം വേണ്ട എന്നതാണ് മറ്റൊരു സത്യം. അതുകൊണ്ട് തന്നെ ഫല്‍ക്‌സിബിലിറ്റി നഷ്ടപ്പെടുമ്പോള്‍ ശരീരത്തിന് ലഭിയ്ക്കുന്ന പ്രശ്‌നങ്ങള്‍ മുട്ടുവേദനയിലാണ് അവസാനം എത്തുന്നത്. എന്നാല്‍ ഇനി മുട്ടുവേദനയ്ക്ക് വെറും മൂന്ന് ദിവസം കൊണ്ട് പരിഹാരം കാണാം. എങ്ങനെയെന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങള്‍ ചുവന്ന മുളക് പൊടി രണ്ട് ടേബിള്‍ സ്പൂണ്‍, ഒരു കപ്പ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍, അര ഇഞ്ച് നീളത്തില്‍ ഇഞ്ചി, എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. തയ്യാറാക്കുന്ന വിധം ആപ്പിള്‍ സിഡാറിനു പകരം വിനീഗറോ ഒലീവ് ഓയിലും ഉപയോഗിക്കാവുന്നതാണ്. എല്ലാം കൂടി ഒലീവ് ഓയിലിലോ ആപ്പിള്‍ സിഡാര്‍ വിനീഗറിലോ മിക്‌സ് ചെയ്യുക. ഇത് പേസ്റ്റ് രൂപത്തിലാക്കുക.
മുട്ട് വേദന ഉള്ളപ്പോള്‍ മാത്രമല്ല സ്ഥിരമായി മുട്ടുവേദന അലട്ടുന്നവര്‍ക്കും ഇത് ഉപയോഗിക്കാവുന്നതാണ്. ദിവസത്തില്‍ രണ്ട് തവണ മുട്ടില്‍ ഇത് തേച്ച് പിടിപ്പിക്കാം. നല്ല ചുവന്ന മുളകിന്റെ പൊടിക്ക് വേദനയെ തുരത്താനുള്ള കഴിവുണ്ട്. അതുകൊണ്ട് തന്നെ ഇത് തേച്ച് പിടിപ്പിക്കുന്നത് വേദന ഇല്ലാതാക്കുകയും മുട്ടിനുണ്ടാകുന്ന അനായാസതയെ ഇല്ലാതാക്കുകയും ചെയ്യുന്നു.
മുട്ടുവേദന മാറുന്നതിനനുസരിച്ച് ഉപയോഗം കുറച്ച് കൊണ്ട് വരാവുന്നതാണ്. മൂന്ന് ദിവസം സ്ഥിരമായി ഉപയോഗിച്ചാല്‍ തന്നെ ഫലം നിശ്ചയമാണ്. വേദനയെ ഇല്ലാതാക്കുന്നതിനും ഈ മിശ്രിതം സഹായകമാണ്. എത്രയും പെട്ടെന്ന് തന്നെ വേദന പോവും എന്നത് നൂറ് ശതമാനം ഉറപ്പുള്ള കാര്യമാണ്.
ആർത്രൈറ്റിസ് എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നതിനു മുന്‍പ് തന്നെ ഈ ചെറിയ മുട്ടു വേദനയെ ഇല്ലാതാക്കാന്‍ ഈ മിശ്രിതം ധാരാളം മതി. ഒലീവ് ഓയിലായാലും ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ആയാലും അത് വേദനയെ വലിച്ചെടുക്കുന്നു.
https://www.facebook.com/Malayalivartha