അപൂർവ്വ രോഗങ്ങൾക്ക് അത്ഭുത ചികിത്സ ..അതിപുരാതന ചികിത്സരീതിയായ ഹിജാമ എന്ന കപ്പിങ്ങ് തെറാപ്പി
ശരീരത്തില്‍ നിന്നു രക്തം പ്രത്യേകരീതിയില്‍ ഒഴിവാക്കുന്ന അതിപുരാതനമായ ചികിത്സരീതിയാണ് ഹിജാമ എന്ന് കപ്പിങ്ങ് തെറാപ്പി. ഇത് ഒരു ചൈനീസ് ചികത്സ രീതിയാണ്. പിന്നീട് ലോകത്തിന്റെ പല ഭാഗങ്ങളിലേയ്ക്കു പ്രചരിച്ചു. പ്രവാചകന്‍ മുഹമ്മദ് നബി ഈ ചികിത്സാരീതി ഉപയോഗിച്ചിരുന്നത്രേ.
രക്തത്തില്‍ നിന്ന് ആവശ്യമില്ലാത്തതും അപകടകരവുമായ കൊഴുപ്പുകള്‍, മാലിന്യങ്ങള്‍, വിഷാംശങ്ങള്‍, നീരുകള്‍, നിര്‍ജീവകോശങ്ങള്‍, രോഗാണുക്കള്‍ തുടങ്ങിയവ പുറത്തു കളയാന്‍ ഈ ചികിത്സയ്ക്കു കഴിയും.
കൊളസ്‌ട്രോളിന്റെ അളവു കുറയ്ക്കാനും, രക്തസമ്മര്‍ദ്ദം ഹൃദയാഘാതം തുടങ്ങിയവ തടയാനും ഹിജാമ കൊണ്ടു സാധിക്കും. പല രീതിയിലും ഈ തെറാപ്പി ചെയ്യുന്നുണ്ട്. ഡ്രൈകപ്പിങ്ങ്, മസാജ് കപ്പിങ്ങ്, നീഡില്‍ കപ്പിങ്ങ്, തുടങ്ങിയവ അതില്‍ ചിലതാണ്.
15 വയസ് കഴിഞ്ഞവര്‍ക്കും 65 വയസില്‍ താഴെയുള്ളവര്‍ക്കുമാണ് ഈ ചികിത്സ ചെയ്യേണ്ടത്. തൊലിയില്‍ നിന്നാണു ഹിജാമ ചികിത്സയില്‍ രക്തമെടുക്കുന്നത്. ചൊറി, സോറിയാസിസ്, വേരിക്കോസ് വെയിന്‍, കൈകാല്‍ തരിപ്പ്, തളര്‍ച്ച, അമിതക്ഷീണം, ആര്‍ത്രറൈറ്റിസ്, കിഡ്‌നി സ്‌റ്റോണ്‍ ഉറക്കകുറവ്, പൈല്‍സ്, ഗ്രാസ്ട്രബിള്‍, മെലിച്ചില്‍, അമിതവണ്ണം, അലര്‍ജി, ലൈംഗികരോഗങ്ങള്‍, പ്രമേഹം തുടങ്ങി നിരവധി രോഗങ്ങള്‍ക്ക് ഈ ചികിത്സ ഫലപ്രദമാണ്.
ഹിജാമക്ക് ഉത്തമമായ സമയം
പകൽ പത്തുമണിക്ക് മുൻപാണ് പൊതുവെ ഹിജാമക്കു അനുയോജ്യം . കടുത്ത വേനലിലും ഈ ചികിത്സ ചെയ്യാറില്ല. അറബ് മാസത്തെ 17,19,21 ദിവസങ്ങളില്‍ ചെയുന്നതാണ് ഏറ്റവും ഉത്തമം. . ഹിജാമക്ക് ശേഷം ഹെവി ഫുഡ് ഒഴിവാക്കലാണ് നല്ലത്. ബുധന്‍ ദിവസങ്ങളില്‍ ഹിജാമ നല്ലതെല്ലന്ന് ചിലര്‍ വാദിക്കുന്നുണ്ട്. രക്തം കൂടുതല്‍ വരുന്നു എന്നത് അസുഖം മാറാനുള്ള കാരണമല്ല. കുറഞ്ഞ കപ്പിങ്ങില്‍ മികച്ച റിസള്‍ട്ട് അതാവണം ലക്ഷ്യം. കപ്പിങ്ങ് തെറാപ്പി ശരീരത്തിലെ 13 മര്‍മ്മങ്ങളെ ഉള്‍പ്പെടുത്തി ചെയ്യുമ്ബോള്‍ തന്നെ ഒട്ടുമിക്ക വേദനകളും അസുഖങ്ങളും മാറുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്
https://www.facebook.com/Malayalivartha