ബ്രെസ്റ്റ് ലിഫ്റ്റിംഗ് ശസ്ത്രക്രിയയെക്കുറിച്ചറിയേണ്ടതെല്ലാം
ബ്രെസ്റ്റ് ലിഫ്റ്റിംഗ് അഥവാ മാറിടം ഉയര്‍ത്തല്‍ ശസ്ത്രക്രിയ ചെയ്യുന്നത് ഇടിഞ്ഞു തൂങ്ങിയ സ്തനങ്ങള്‍ ഉയര്‍ത്തുന്നതിനായിട്ടാണ്. അധികമായുള്ള ചര്‍മ്മം നീക്കംചെയ്തും കോശകലകള്‍ക്ക് കൂടുതല്‍ മുറുക്കം വരുത്തിയും അവയ്ക്ക് പുതിയ ആകൃതി നല്‍കുന്നതിനായി നടത്തുന്ന ഒരു സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയയാണിത്. സ്ത്രീകളുടെ സ്തനങ്ങള്‍ എന്നും ഒരുപോലെ ആയിരിക്കില്ല. അവയുടെ ഉറപ്പ് നഷ്ടപ്പെടുകയും ഇടിഞ്ഞു തൂങ്ങുകയും ചെയ്‌തേക്കാം. ഇത്തരത്തില്‍ ഇലാസ്തികത നഷ്ടമാവുകയും മാറ്റങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നതിന് രീരഭാരത്തില്‍ വരുന്ന വ്യത്യാസങ്ങള്‍,ഗര്‍ഭം,മുലയൂട്ടല്‍,പാരമ്പര്യം,പ്രായം കൂടുന്നത്,ഭൂഗുരുത്വാകര്‍ഷണം എന്നിവ കാരണങ്ങളാകും.
മാറിടം ഉയര്‍ത്തല്‍ ചെയ്യേണ്ട സാഹചര്യങ്ങള്‍ :സ്തനങ്ങള്‍ തൂങ്ങുന്നത്,ഏരിയോളയും (മുലക്കണ്ണിനു ചുറ്റുമുള്ള ചര്‍മ്മം) മുലക്കണ്ണും താഴേക്ക് അഭിമുഖമായിരുന്നാല്‍,സ്തന വലിപ്പത്തില്‍ വ്യത്യാസമുണ്ടായിരുന്നാല്‍,ഏരിയോള ഒരുപോലെ അല്ല എങ്കില്‍ മാറിടം ഉയര്‍ത്തല്‍ ശസ്ത്രക്രിയയിലൂടെ സ്തനങ്ങളുടെ വലിപ്പത്തില്‍ വ്യത്യാസം ഉണ്ടാകില്ല. മാറിടത്തിന്റെ വലിപ്പത്തില്‍ വ്യത്യാസം വരുത്താനാണ് ആഗ്രഹിക്കുന്നത് എങ്കില്‍, ബ്രെസ്റ്റ് ഓഗ്മെന്റേഷന്‍ (വലിപ്പം കൂട്ടല്‍) അല്ലെങ്കില്‍ റിഡക്ഷന്‍ (വലിപ്പം കുറയ്ക്കല്‍) ശസ്ത്രക്രിയയ്ക്ക് വിധേയമാവണം.
മാറിടം ഉയര്‍ത്തല്‍ ശസ്ത്രക്രിയക്ക് ആശുപത്രികള്‍ക്ക് അനുസൃതമായി ശസ്ത്രക്രിയാ ചെലവിലും വ്യത്യാസം വരും. സ്ഥലം, സര്‍ജന്‍, ശസ്ത്രക്രിയാ രീതി, നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായി 1.5 ലക്ഷം രൂപ മുതല്‍ മുകളിലേക്ക് ആയിരിക്കും ഇതിന്റെ ചെലവ്. മാറിടം ഉയര്‍ത്തല്‍ ശസ്ത്രക്രിയ നടത്തുന്നത് ലോക്കല്‍ അല്ലെങ്കില്‍ ജനറല്‍ അനസ്‌തേഷ്യ നല്‍കിയ ശേഷമായിരിക്കും ശസ്ത്രക്രിയ നടത്തുന്നത്. സാധാരണഗതിയില്‍, 12 രണ്ട് മണിക്കൂര്‍ കൊണ്ട് ശസ്ത്രക്രിയ പൂര്‍ത്തിയാവും.സ്തനങ്ങളുടെ വലിപ്പവും ആകൃതിയും,ഏരിയോളകളുടെ സ്ഥാനവും വലിപ്പവും,സ്തനങ്ങള്‍ എത്രത്തോളം തൂങ്ങിയിട്ടുണ്ട്,ചര്‍മ്മത്തിന്റെ ഇലാസ്തികതയും ഗുണമേന്മയും അധികമായുള്ള ചര്‍മ്മത്തിന്റെ അളവും ഇതെല്ലാം ശസ്ത്രക്രിയാ നടപടികളെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
മാറിടം ഉയര്‍ത്താന്‍ സ്വീകരിക്കുന്നത് മൂന്ന് രീതികളള്‍ :
* ്ക്രസെന്റ് മാസ്‌റ്റോപെക്‌സി - മുലക്കണ്ണുകള്‍ അല്‍പ്പം മാത്രം ഇടിയുന്ന അവസരത്തിലാണ് ഇത് ചെയ്യുന്നത്. ഇവിടെ, ഏരിയോളയില്‍ നിന്ന് ച്ര്‍മ്മവും കോശകലകളും നീക്കം ചെയ്യുന്നു. ഇതു മൂലം ഏരിയോളയില്‍ വളരെ ചെറിയ ഒരു പാട് മാത്രമായിരിക്കും അവശേഷിക്കുന്നത്.
* ബനല്ലി മാസ്‌റ്റോപെക്‌സി - മുലക്കണ്ണുകള്‍ അല്പം ഉയര്‍ത്തണമെന്ന് ആഗ്രഹിക്കുകയാണെങ്കില്‍, ഈ രീതി പ്രയോജനപ്പെടുത്തുന്നു. ഇവിടെ, ശസ്ത്രക്രിയയിലൂടെ ഡോനട്ടിന്റെ ആകൃതിയില്‍ ഏരിയോളയ്ക്ക് ചുറ്റുമുള്ള ചര്‍മ്മം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നു. ബാക്കിവരുന്ന ചര്‍മ്മം കൂട്ടിച്ചേര്‍ത്തു കഴിയുമ്പോള്‍ ഏരിയോളയ്ക്ക് ചുറ്റും വൃത്താകൃതിയില്‍ ഉള്ള പാട് അവശേഷിക്കും.
* വെര്‍ട്ടിക്കല്‍ ലോലിപോപ്പ് മാസ്‌റ്റോപെക്‌സി - സ്തനങ്ങള്‍ നല്ലവണ്ണം ഇടിഞ്ഞു താണിരിക്കുന്ന അവസ്ഥയിലാണ് ഈ രീതി പ്രയോജനപ്പെടുത്തുന്നത്. ഇവിടെ, മാമറി ഗ്രന്ഥിയുടെ അടിഭാഗവും ഏരിയോളയ്ക്ക് ചുറ്റുമുള്ള ചര്‍മ്മവും നീക്കം ചെയ്യുന്നു. ഏരിയോളയ്ക്ക് ചുറ്റും അടിയിലേക്കുമായി 'ലോലിപോപ്പ്' മാതൃകയിലായിരിക്കും ഇതിന്റെ കല കാണപ്പെടുക.
ശസ്ത്രക്രിയയ്ക്ക് ശേഷം, സ്തനങ്ങള്‍ക്ക് ബാന്‍ഡേജ് ഇടുകയും സര്‍ജിക്കല്‍ ബ്രാ ധരിക്കുകയും വേണം. നിങ്ങള്‍ക്ക് വേദന സംഹാരികളും മറ്റു മരുന്നുകളും നല്‍കും. ആഴ്ചകളോളം മലര്‍ന്നു കിടന്ന് ഉറങ്ങാനായിരിക്കും നിര്‍ദേശിക്കുക.നടത്തം ഒഴികെയുള്ള വ്യായായാമങ്ങള്‍ അടുത്ത 26 ആഴ്ചത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടും. ഈ സമയത്ത് സമയത്ത് സ്തനങ്ങളില്‍ വേദന അനുഭവപ്പെടാം. ഇത് രണ്ട് മാസം കൊണ്ട് പതിയെ കുറഞ്ഞ് ഇല്ലാതാകും. ശസ്ത്രക്രിയയ്ക്ക് ശേഷം പിന്തുടരേണ്ട കാര്യങ്ങളെ കുറിച്ച് മനാസ്സിലാക്കുന്നതിനും തുടര്‍ ചികിത്സകള്‍ക്കും വേണ്ടി കൃത്യമായ ഇടവേളകളില്‍ ഡോക്ടറെ സന്ദര്‍ശിക്കണം.
മാറിടം ഉയര്‍ത്തല്‍ ശസ്ത്രക്രിയ മൂലം ഉണ്ടാകാവുന്ന അപകടസാധ്യതകള്‍ : അണുബാധ, വടുക്കള്‍, വലിപ്പവ്യത്യാസം, ദ്രാവകം കെട്ടികിടക്കല്‍
മുലകളുടെയും മുലക്കണ്ണിന്റെയും സംവേദനക്ഷമതയില്‍ വ്യത്യാസമുണ്ടാവുക.പാലൂട്ടുന്നതില്‍ പ്രശ്‌നങ്ങള്‍ എന്നിവയാണ്. മാറിടം ഉയര്‍ത്തല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം, നിങ്ങള്‍ ശസ്ത്രക്രിയാ വിദഗ്ധന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കുകയും കൃത്യമായ ഇടവേളകളില്‍ പരിശോധനകള്‍ നടത്തുകയും ചെയ്യണം. ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് എന്തെങ്കിലും നിറവ്യത്യാസമോ സ്രവങ്ങളോ ഉണ്ടെങ്കില്‍ അക്കാര്യം ഡോക്ടറെ അറിയിക്കണം.
https://www.facebook.com/Malayalivartha