സുന്ദരിയാകാന്‍ ഇതാ ചില നാടന്‍ വിദ്യകള്‍
സൗന്ദര്യപ്രശ്‌നങ്ങള്‍ക്ക് വിപണിയില്‍ കിട്ടുന്ന ഏതെങ്കിലും ക്രീമുകള്‍ വാങ്ങി ഉപയോഗിക്കുന്നതിന് പകരം വീട്ടില്‍ തന്നെ ചില നാടന്‍ വിദ്യകള്‍ പരീക്ഷിക്കാവുന്നതാണ്. ദോഷഫലങ്ങളില്ലാത്ത അത്തരം ചില സൗന്ദര്യ സംരക്ഷണ വിദ്യകള്‍ എന്തൊക്കെയാണെന്ന് നോക്കാം.
* മഞ്ഞള്‍പൊടി ഏതാനും തുള്ളി നാരങ്ങനീര് ചേര്‍ത്ത് മുഖക്കുരുവുള്ളിടത്ത് തേച്ച് 15 മിനുട്ട് കഴിഞ്ഞ് കഴുകിക്കളയാം.
* മുള്‍ട്ടാണി മിട്ടി മുഖക്കുരു, ഓയില്‍ എന്നിവ നീക്കം ചെയ്യാന്‍ ഫലപ്രദമായ വസ്തുവാണ്. ഇതില്‍ അല്പം പനിനീര്‍ ചേര്‍ത്ത് മുഖത്ത് തേക്കുക. ഉണങ്ങുമ്പോള്‍ കഴുകിയശേഷം തുടച്ച് ഉണക്കുക.
* മുഖത്തിന് തിളക്കം ലഭിക്കാന്‍ പയര്‍പൊടി മഞ്ഞള്‍ പൊടിയുമായി ചേര്‍ത്ത് അല്പം നാരങ്ങ നീര്, മില്‍ക്ക് ക്രീം എന്നിവയും ചേര്‍ത്ത് തേക്കാം.
* ഓറഞ്ച് തൊലി ചെറുപയര്‍ പൊടിയുമായി ചേര്‍ത്ത് അല്പം തേനോ തൈരോ കൂടി അതില്‍ കലര്‍ത്തി തേക്കുന്നതാണ്. ഇത് ചര്‍മ്മത്തിന് തിളക്കം ലഭിക്കാന്‍ മാത്രമല്ല മൃതകോശങ്ങളെ നീക്കം ചെയ്യാനും സഹായിക്കും.
* താരനകറ്റാന്‍ വേണ്ടി അല്പം ഉലുവ തലേദിവസം വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് പിറ്റേന്ന് അത് അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇത് തലയോട്ടിയില്‍ തേച്ച് ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകുക.
* തൈര് കരുമുളകുമായി ചേര്‍ത്ത് തലയോട്ടിയില്‍ തേക്കുന്നതും ഫലപ്രദമാണ്. തൈരിലടങ്ങിയിരിക്കുന്ന ഫംഗസിനെ ചെറുക്കുന്ന ഘടകങ്ങള്‍ താരനെയും, തലമുടിചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങളെയും തടയാന്‍ സഹായിക്കും.
* തേനും, ഒലിവ് ഓയിലും കൂട്ടിക്കലര്‍ത്തി തലമുടിയില്‍ മസാജ് ചെയ്യുക. അരമണിക്കൂറിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകുക.
* തൈരും, മുട്ടയുടെ മഞ്ഞക്കരുവും ഇതില്‍ ചേര്‍ക്കാവുന്നതാണ്. ഇവ നന്നായി കൂട്ടിക്കലര്‍ത്തി മുടിച്ചുരുളുകളില്‍ തേക്കുക. ഇത് മുടി വൃത്തിയാക്കാനും, മൃദുത്വം ലഭിക്കാനും നല്ലതാണ്.
* പരുക്കന്‍ കൈകളും, വിണ്ടുകീറിയ പാദവും നിങ്ങള്‍ക്ക് പ്രശ്‌നമാകുന്നുവെങ്കില്‍ തേനീച്ചയുടെ മെഴുക് ഉപയോഗിക്കാം.
* കിടക്കാന്‍ പോകുന്നതിന് മുമ്പ് പെട്രോളിയം ജെല്ലി തേക്കുകയും സോക്‌സ് ധരിക്കുകയും ചെയ്യുന്നതാണ്. രാവിലെ ഇത് കഴുകുക.
* തേനും, പഞ്ചസാരയും ചേര്‍ത്ത് സ്‌ക്രബ് തയ്യാറാക്കുന്നതും ഫലപ്രദമാണ്. ഇത് കാല്‍ മുട്ടിലും, കൈമുട്ടിലും, ചര്‍മ്മത്തിലുമൊക്കെ തേക്കുന്നത് ചര്‍മ്മത്തിന് മൃദുലത നല്കും.
https://www.facebook.com/Malayalivartha