തക്കാളി കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ
തക്കാളി കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ നിരവധിയാണ് .പല വിഭവങ്ങളിലും ഒരു പ്രധാന ചേരുവയായി ചേര്‍ക്കുന്ന ഒന്നാണ് തക്കാളി.എന്നാൽ തക്കാളി മൂത്രത്തിൽ കല്ല് വരുത്തും എന്ന പേടി കാരണം തക്കാളിയെ ദൂരെ നിർത്തുന്നവരുമുണ്ട്. എന്നാൽ ഇത് തെറ്റാണ്. വൃക്കയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ തക്കാളി കൂടുതൽ കഴിച്ചാൽ മതി.
എല്ലുകളുടെ ബലക്ഷയമാണ് പ്രായമേറുന്തോറും കണ്ടു വരുന്ന ആരോഗ്യപ്രശ്നം .ഇതിനും തക്കാളിതന്നെ പരിഹാരം. ആന്റി ഓക്‌സിഡന്റിന്റെ കലവറയായ തക്കാളി എല്ലിന്റെ കേടു പാടുകൾ തീർത്ത്ബലമുള്ള എല്ലുകൾ പ്രദാനം ചെയ്യും.
നീര്‍വീക്കം മൂലമുള്ള ശാരീരിക അസ്വസ്ഥതകളെ ഇല്ലാതാക്കാന്‍ തക്കാളിയിലെ ആന്റഇ ഇന്‍ഫ്‌ളമേറ്ററി ഏജന്റുകളായ ബയോഫ്‌ളവനോയ്ഡ് സഹായിക്കുമെന്നും പഠന റിപ്പോർട്ടുകളുണ്ട്.
പ്രമേഹ നിയന്ത്രണത്തിനും തക്കാളി സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിയ്ക്കാന്‍ തക്കാളി കൂടുതല്‍ കഴിയ്ക്കുന്നത് നല്ലതാണ്
https://www.facebook.com/Malayalivartha