സ്ത്രീയെ ശാരീരികമായും മാനസികമായും ആഘാതത്തിലാഴ്ത്തുന്ന ഒന്നാണ് അബോർഷൻ
കുഞ്ഞുങ്ങളെ സ്‌നേഹിക്കുന്ന ഒരമ്മയ്ക്കും സഹിക്കാനാവാത്ത ഒന്നാണ്.ഒരു സ്ത്രീയെ ശാരീരികമായും മാനസികമായും ആഘാതത്തിലാഴ്ത്തുന്നതാണിത്. . കാലക്രമേണ ഈ മാനസികാഘാതത്തിൽ നിന്ന് വിമുക്തയാകുമെങ്കിലും അതിനെ തുടർന്നുണ്ടാകുന്ന ശാരീരിക അസ്വസ്ഥകൾ ഏറെയാണ്. ഗർഭഛിദ്രത്തിനു ശേഷം സ്ത്രീകളുടെ ശരീരം നിരവധി മാറ്റങ്ങൾക്ക് വിധേയമാകുന്നുണ്ട്. ഇവയിൽ ചിലതാകട്ടെ വളരെ അപകടം പിടിച്ചതുമാണ്....
ഉയര്‍ന്ന രക്തസ്രാവം
അബോര്‍ഷന് ശേഷം ചെറിയ രീതിയില്‍ രക്തസ്രാവം ഉണ്ടാവുന്നത് സാധാരണമാണ്. എന്നാല്‍ ചിലര്‍ക്ക് നാല് ആഴ്ച വരെ ഇത്തരം രക്തസ്രാവം ഉണ്ടാവാം. സാനിറ്ററി പാഡ് രണ്ട് മണിക്കൂര്‍ കൂടുമ്പോള്‍ മാറ്റേണ്ട അവസ്ഥയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിയ്ക്കാം. രക്തം കട്ടയായി പോവുക, രക്തത്തിന്റെ നിറവ്യത്യാസം എന്നിവ പ്രത്യേകം ശ്രദ്ധിക്കണം.
അബോര്‍ഷന്‍ ശേഷമുള്ള ആദ്യ ആര്‍ത്തവ സമയത്ത് സെക്‌സ് ഒഴിവാക്കണം. കാരണം ഈ ഘട്ടത്തിലും അബോര്‍ഷനെ തുടര്‍ന്ന് ഗര്‍ഭാശയമുഖം തുറന്നിരിയ്ക്കാന്‍ സാധ്യതയേറെയാണ്. ഇത് വേദനയും അണുബാധയുമുണ്ടാക്കും.
പ്രസവ വേദന പോലുള്ള വേദന
അബോര്‍ഷന് ശേഷവും അതികഠിനമായ വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് പ്രശ്‌നമാണ്. അബോര്‍ഷന് മൂന്ന് നാല് ദിവസത്തിന് ശേഷമാണ് ഇത്തരം വേദന ഉണ്ടാവുന്നതെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിയ്ക്കുക.
അണുബാധ
അബോര്‍ഷന് ശേഷം അണുബാധ ഉണ്ടാവാനുള്ള സാധ്യതയും വളരെ കൂടുതലാണ്. മൂത്രാശയ സംബന്ധമായ പ്രശ്‌നങ്ങളും ഇതിന്റെ അനന്തര ഫലമാണ്. ഇത്തരത്തില്‍ എന്തെങ്കിലും തരത്തിലുള്ള അണുബാധ കാണപ്പെടുകയാണെങ്കില്‍ ഉടന്‍ തന്നെ ചികിത്സ തേടേണ്ടതാണ്.
പനി
ചിലര്‍ക്ക് അബോര്‍ഷന് ശേഷം പനി ഉണ്ടാവും. ഇതാകട്ടെ ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്നു. പനിയോടൊപ്പം വജൈനല്‍ ഡിസ്ചാര്‍ജ് കൂടുതലാണെങ്കിലും ശ്രദ്ധിക്കുക.
വീണ്ടും ഗര്‍ഭലക്ഷണങ്ങള്‍
അബോര്‍ഷന് ശേഷവും പലര്‍ക്കും ഗര്‍ഭലക്ഷണങ്ങള്‍ കാണപ്പെടുന്നു. ഇതും ഗുരുതരമായ അവസ്ഥയെയാണ് കാണിയ്ക്കുന്നത്. അമിത ക്ഷീണവും ഛര്‍ദ്ദിയും ഉണ്ടാക്കുന്നതെല്ലാം അബോര്‍ഷന്റെ അനന്തര ഫലങ്ങള്‍ തന്നെയാണെങ്കിലും അല്‍പം ശ്രദ്ധിയ്ക്കുന്നത് നല്ലതാണ്.
ഡിപ്രഷന്‍
അബോര്‍ഷന് ശേഷം സ്ത്രീകളില്‍ സാധാരണ കാണപ്പെടുന്ന ഒന്നാണ്ഡിപ്രഷന്‍. ഇതാകട്ടെ മാനസികമായി മാത്രമല്ല ശാരീരികമായും ഇത് സ്ത്രീകളെ പ്രശ്‌നത്തിലാക്കുന്നു.ശരീരം ശരിയായ നിലയിൽ എത്തുന്നതുവരെ ആവശ്യമായ വിശ്രമം എടുക്കണം. വിഷാദത്തിലേക്കു വഴുതി വീഴുന്നു എന്നു തോന്നിയാൽ കൗൺസിലറുടെ സേവനം തേടുക.
https://www.facebook.com/Malayalivartha