രാത്രിയിലെ അമിത വിയർപ്പ് - ശരീരം ആരോഗ്യകരമല്ല എന്നതിന്റെ സൂചനയുമാകാം
വിയർക്കുന്നത് ആരോഗ്യ ലക്ഷണമാണെന്നാണ് സാധാരണ പറയാറുള്ളത്. എന്തും അധികമായാൽ ദോഷമാണെന്നല്ലേ? വിയർപ്പിന്റെ കാര്യത്തിലിതു നൂറു ശതമാനം ശരിയാണെന്നു വേണം കരുതാൻ. പെട്ടെന്ന് സാധാരണ കവിഞ്ഞുള്ള വിയർപ്പ് ഉണ്ടാകുമ്പോഴും രാത്രിയിൽ വിയർപ്പ് കൂടുതലായി ഉണ്ടാകുകയാണെങ്കിലും ശരീരം മുൻകൂട്ടി നൽകുന്ന സൂചനയായി കാണാം .
ശരീരം ആരോഗ്യകരമല്ല എന്നതിന്റെ സൂചനയാണ് അമിതവിയര്‍പ്പ് സൂചിപ്പിക്കുന്നത് ചിലപ്പോൾ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെയാണ് .
രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവയുടെ സൂചനയും അമിത വിയര്‍പ്പിലൂടെ മനസ്സിലാക്കാം.
രാത്രിയില്‍ അമിത വിയര്‍പ്പുണ്ടെങ്കില്‍ അത് പലപ്പോഴും ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങളുടെ സൂചനകളായിരിക്കും.ഓട്ടോ ഇമ്മ്യൂണ്‍ അസുഖങ്ങള്‍ രണ്ട് തരത്തിലാണ്. ഒന്ന് ശരീരത്തിലെ ത്വക്ക് മുതല്‍ കിഡ്നിയും ഹൃദയവും ഉള്‍പ്പെടെ മുഴുവന്‍ ഭാഗങ്ങളിലേക്കും വ്യാപിക്കുന്നതും, മറ്റൊന്ന് ശരീരത്തിലെ തൈറോയ്ഡ്, കരള്‍ എന്നിങ്ങനെ ഏതെങ്കിലും ഒരു പ്രത്യേക ഭാഗത്ത് മാത്രം ബാധിക്കുന്നതും
തൈറോയ്ഡ് പോലുള്ള രോഗങ്ങള്‍ ഉള്ളവരിലും രാത്രിയിൽ അമിതമായി വിയര്‍ക്കാറുണ്ട്. ഇത്തരം രോഗാവസ്ഥയില്‍ പലപ്പോഴും അമിതവിയര്‍പ്പ് തന്നെയാണ് സൂചന.
അമിത വിയർപ്പ് ചിലപ്പോൾ രക്താര്‍ബുദ സൂചനയുമാകാം. ലിംഫ് ഗ്രന്ഥികളുടെ വീക്കം കൊണ്ടുണ്ടാവുന്ന രക്താര്‍ബുദത്തിന്റെ സൂചന എന്ന് പറയുന്നതും അമിതവിയര്‍പ്പാണ്.
എച്ച് ഐ വി, ക്ഷയം പോലുള്ള അണുബാധഎന്നിവക്കും രാത്രിയിലെ വിയര്‍പ്പാണ് പ്രധാന ലക്ഷണം
വിഷാദ രോഗത്തിന് കഴിയ്ക്കുന്ന മരുന്നും അമിത വിയര്‍പ്പിന് കാരണമാകുന്ന ഒന്നാണ്. ഇത് ശരീര താപനിലയെ ഉയര്‍ത്തുന്നു. ഇതാണ് അമിത വിയര്‍പ്പിന് കാരണമാകുന്നത്.
ആര്‍ത്തവ വിരാമം പോലുള്ള സമയത്തും സ്ത്രീകളില്‍ അമിത വിയര്‍പ്പ് കാണുന്നുണ്ട്. പ്രത്യേകിച്ച് രാത്രി സമയങ്ങളില്‍ ആയിരിക്കും അമിത വിയര്‍പ്പ് ഉണ്ടാവുന്നത്.
സ്‌ട്രോക്കിനു മുന്നോടിയായും ശരീരം വിയര്‍ക്കാറുണ്ട്.
രാത്രിയിൽ വിയർക്കുന്നു എന്നുള്ളത് ഇത്തരം രോഗങ്ങളുള്ളതിന്റെ ലക്ഷണമാണെന്ന് അർത്ഥമില്ല. സാധാരണയിൽ കവിഞ്ഞു പ്രത്യേകത തോന്നുകയാണെങ്കിലോ അമിത വിയർപ്പുണ്ടെങ്കിലോ ഡോക്ടറെ കണ്ട് പരിശോധിക്കുന്നത് നല്ലതാണ്.
https://www.facebook.com/Malayalivartha