രാത്രി ഉറങ്ങി രാവിലെ എഴുന്നേല്ക്കുമ്പോള് തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നിനെക്കുറിച്ചറിയൂ..
രാത്രി ഉറങ്ങി രാവിലെ എഴുന്നേല്ക്കുമ്പോള് തടി കുറഞ്ഞാലോ,സന്തോഷം തോന്നില്ലേ, മായാജാലമല്ല, ചില പ്രത്യേക പ്രകൃതിദത്ത കൂട്ടുകളുണ്ട്, ഇത്തരത്തില്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്നവ. രാത്രി ഉറങ്ങി രാവിലെ എഴുന്നേല്ക്കുമ്പോള് തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നിനെക്കുറിച്ചറിയൂ, വളരെ എളുപ്പത്തില്‍ നമുക്കു തന്നെ തയ്യാറാക്കാന്‍ കഴിയുന്ന ഒന്ന്.
കറുവാപ്പട്ട, വിനിഗർ, പാര്‍സ്ലി, ചെറുനാരങ്ങ തേന്‍ അല്ലെങ്കില്‍ ഇഞ്ചിപ്പൊടി, വെള്ളം എന്നിവയാണ് ഈ പ്രത്യേക കൂട്ടു തയ്യാറാക്കാന്‍ വേണ്ടത്.1 കറുവാപ്പട്ട കഷ്ണം, 1 ടേബിള്‍ സ്പൂണ്‍ വിനിഗര്‍, ഒരു കെട്ട് പാര്‍സ്ലി, ഒരു ചെറുനാരങ്ങ, 1 ടേബിള്‍ സ്പൂണ്‍ തേന്‍, അര ലിറ്റര്‍ വെള്ളം എന്നിവയാണ് ഇതിനു വേണ്ടത്.
വെള്ളം തിളപ്പിയ്ക്കുക. തിളച്ചുതുടങ്ങുമ്പോള്‍ ബാക്കിയെല്ലാ ചേരുവകളും ഈ വെള്ളത്തിലിടുക. അൽപ്പം കൂടി തിളച്ച ശേഷം വാങ്ങി വയ്ക്കാം. ഈ വെള്ളം ഊറ്റിയെടുത്ത് ചൂടാറുമ്പോള്‍ അടച്ചു സൂക്ഷിയ്ക്കുക. കിടക്കും മുമ്പ് ഇത് ഒരു ഗ്ലാസ് വീതം കുടിയ്ക്കുക. അടുപ്പിച്ചു ചെയ്താല്‍ ഗുണം ഉറപ്പ്. തടി കുറയ്ക്കാന്‍ മാത്രമല്ല, നല്ല ദഹനത്തിനും പ്രതിരോധ ശേഷിയ്ക്കുമെല്ലാം ഇത് ഏറെ നല്ലതാണ്.
https://www.facebook.com/Malayalivartha