മക്കൾ പ്രായപൂർത്തിയാകുമ്പോൾ: അമ്മതന്നെ റോൾ മോഡൽ (അച്ഛനും)
കൗമാരക്കാരുടെ ജീവിതത്തിൽ അത്ഭുതമുണ്ടാക്കുന്നതും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതുമായ ദുരൂഹതനിറഞ്ഞ പ്രായമാണ് പ്രായപൂർത്തിയാകുന്ന കാലം.
കൗമാരക്കാര്‍ മുതിര്‍ന്ന് ലൈംഗിക പക്വത നേടി സന്താനോത്പാദനത്തിന് കഴിവു നേടുന്ന കാലഘട്ടമാണിത്. പ്രായപൂര്‍ത്തിയാവുന്നതുമായി (Puberty) ബന്ധപ്പെട്ട് നിരവധി ശാരീരിക മാനസിക വ്യതിയാനങ്ങള്‍ ഉണ്ടാകുന്നതിനൊപ്പം ദ്വിതീയ ലൈംഗിക സ്വഭാവ സവിശേഷതകളും വികാസം പ്രാപിക്കുന്നു.
ഹോര്‍മോണ്‍ വ്യതിയാനങ്ങളുടെ ഒരു ശൃംഖലയോടുകൂടിയാണ് പ്രായപൂര്‍ത്തിയാവുന്ന പ്രക്രിയ നടക്കുന്നത്. തലച്ചോറില്‍ നിന്നുള്ള ആവേഗങ്ങള്‍ പിറ്റ്യൂറ്ററി ഗ്രന്ഥിക്കും തുടര്‍ന്ന് ഈസ്ട്രജനും ലഭിക്കുന്നതോടെയാണ് ഇതിന്റെ തുടക്കം. ഇത് പ്രായപൂര്‍ത്തിയാവുന്നതിനുള്ള ശാരീരിക മാറ്റങ്ങള്‍ക്ക് കാരണമാവുന്നു. നാലോ അഞ്ചോ വര്‍ഷങ്ങള്‍ കൊണ്ടാണ് പ്രായപൂര്‍ത്തിയാവുന്ന പ്രക്രിയ പൂര്‍ത്തിയാവുന്നത്. ഇത് ആണ്‍കുട്ടികളെക്കാള്‍ മുൻപേ പെണ്‍കുട്ടികളിലാണ് പ്രകടമാവുന്നത്. ഇതിലേക്കുള്ള ആദ്യ മാറ്റങ്ങള്‍ 10 - 13 വയസ്സിനിടെ പ്രകടമാവും.
പക്ഷെ ഇപ്പോൾ 8 -9 വയസ്സാകുമ്പോഴേക്കും കുട്ടികള്‍ പ്രായപൂർത്തിയാകുന്നുണ്ട്. വളരെ പെട്ടെന്ന് ലൈംഗികവളര്‍ച്ച നേടുന്നതില്‍ അവരുടെ ആഹാരശീലങ്ങളും പോഷകാഹാര ലഭ്യതയും മറ്റും കാരണമാകുന്നില്ലേ? ഹോര്‍മോണ്‍ കുത്തിവെച്ചു വളര്‍ത്തിയെടുത്ത ബ്രോയിലര്‍ കോഴികള്‍ ഭക്ഷണമേശയിലെ ഇഷ്ടവിഭവമാകുമ്പോള്‍ പെണ്‍കുട്ടികളില്‍ കാലമെത്താതെ ലൈംഗികവളര്‍ച്ചയുണ്ടാകാന്‍ അതു കാരണമാകുന്നു എന്ന അസ്വാസ്ഥ്യജനകമായ കണ്ടെത്തലും ഈയിടെ ഉണ്ടായിട്ടുണ്ടല്ലോ.
പ്രായപൂര്‍ത്തിയാവുന്നതുമായി ബന്ധപ്പെട്ട് ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും ശാരീരികമാറ്റത്തോടൊപ്പം മാനസികമാറ്റങ്ങളും വരുന്നുണ്ട്. പ്രായപൂര്‍ത്തിയാവുന്നതുമായി ബന്ധപ്പെട്ട് ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും ഉണ്ടാവുന്ന മാനസിക വ്യതിയാനങ്ങള്‍
സ്വന്തം ശരീര സൗന്ദര്യത്തില്‍ അതൃപ്തി,ആത്മാഭിമാനം കുറയുക, മാനസികാവസ്ഥയില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റം,ഏകാധിപത്യപരമായ പെരുമാറ്റം,ലൈംഗികാവശ്യങ്ങള്‍ എന്നിവയാണ് . കൂട്ടുകാരിൽ നിന്നുള്ള അപക്വമായ അറിവുകൾ അവരെ കൂടുതൽ ചിന്താകുഴപ്പത്തിലാക്കിയേക്കാം. ഈ ഘട്ടത്തിൽ അമ്മമാർക്ക് അവരെ സഹായിക്കാൻ കഴിയും.അമ്മ കൗമാരക്കാരായ പെൺമക്കൾക്ക് കൂട്ടുകാരിയാകുന്നതുപോലെ തന്നെ അച്ഛൻ ആൺകുട്ടികൾക്കും മാതൃകയാവണം. സമൂഹത്തിൽ ഇന്ന് കാണുന്ന പല പ്രശ്ങ്ങൾക്കുമുള്ള പരിഹാരമാണിത്.
പ്രായപൂര്‍ത്തിയാകുമ്പോൾ ആണ്‍കുട്ടികളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍
ജനനേന്ദ്രിയത്തിലുണ്ടാവുന്ന മാറ്റം
വൃഷണങ്ങള്‍ വലുതാകുകയും വൃഷണസഞ്ചി നേര്‍ത്തതാകുകയും ചുവന്ന നിറത്തിലാകുകയും ചെയ്യുന്നതാണ് ഏറ്റവുമാദ്യം കാണപ്പെടുന്ന മാറ്റങ്ങളിലൊന്ന്. ലിംഗത്തിന്റെ ചുവട്ടിലായി പ്യൂബിക് രോമങ്ങള്‍ വളരാന്‍ ആരംഭിക്കും.ലിംഗം വളര്‍ന്ന് വലുതാകുകയും വൃഷണസഞ്ചിയുടെ ചര്‍മ്മം കറുത്തു തുടങ്ങുകയും ചെയ്യും.പ്യൂബിക് രോമങ്ങള്‍ കട്ടിയുള്ളതും ചുരുണ്ടതുമാവുന്നു
ചര്‍മ്മത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ (Skin changes)
മുഖരോമങ്ങള്‍ (മീശയും താടിയും) പ്രത്യക്ഷമാവാന്‍ തുടങ്ങും.കക്ഷത്തിലെ രോമങ്ങള്‍ വളരാനാരംഭിക്കും,കൂടുതല്‍ വിയര്‍പ്പ് അനുഭവപ്പെടും
ചില ആണ്‍കുട്ടികളില്‍ മുഖക്കുരു ഉണ്ടായിത്തുടങ്ങും. സാധാരണയായി, വൈറ്റ് ഹെഡ്സ്, ബ്ലാക്ക് ഹെഡ്സ് അല്ലെങ്കില്‍ ചലം നിറഞ്ഞ പസ്തുലെറ്റ്സ്.
ശബ്ദത്തിലുണ്ടാവുന്ന മാറ്റം (Voice changes)
ശബ്ദത്തില്‍ ഇടര്‍ച്ചയുണ്ടാവുമെങ്കിലും പിന്നീടത് ഘനമുള്ളതാകും. ആദ്യഘട്ടത്തില്‍ ശബ്ദം നിയന്ത്രിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കും.
ഉദ്ധാരണവും സ്വപ്ന സ്ഖലനവും (Erections and wet dreams)
ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ മൂലം അപ്രതീക്ഷിതമായ സാഹചര്യങ്ങളില്‍ പോലും ആണ്‍കുട്ടികള്‍ക്ക് ഉദ്ധാരണം സംഭവിക്കുന്നു. ഉറക്കത്തില്‍ സ്ഖലനം സംഭവിക്കുകയും ചെയ്തേക്കാം (സ്വപ്ന സ്ഖലനം),മാനസികാവസ്ഥയില്‍ പെട്ടെന്നുണ്ടാവുന്ന മാറ്റങ്ങള്‍ (Mood changes),പ്രായപൂര്‍ത്തിയാവുന്ന സമയത്ത് ആണ്‍കുട്ടികളില്‍ മാനസികാവസ്ഥയില്‍ പെട്ടെന്നുള്ള മാറ്റവും കോപാവേശവും മറ്റും കാണാന്‍ സാധിക്കും. കാലക്രമേണ ഇതിന് മാറ്റം സംഭവിക്കും.
വേഗത്തിലുള്ള വളര്‍ച്ച (Growth spurt)
പ്രായപൂര്‍ത്തിയാവുന്ന കാലയളവില്‍ ആണ്‍കുട്ടികളുടെ വളര്‍ച്ചയില്‍ പെട്ടെന്നൊരു കുതിച്ചുചാട്ടം കാണാന്‍ കഴിയും. ശരീരം വലിപ്പം വയ്ക്കുകയും കൂടുതല്‍ മസിലുകള്‍ ദൃശ്യമാവുകയും ചെയ്യും.
പ്രായപൂര്‍ത്തിയാവുമ്ബോള്‍ പെണ്‍കുട്ടികളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ (PUBERTAL CHANGES IN GIRLS )
മാറിടത്തില്‍ വരുന്ന മാറ്റങ്ങള്‍ (Breast changes)
മാറിടത്തിന്റെ വളര്‍ച്ചയാണ് പ്രായപൂര്‍ത്തിയാവുന്ന പെണ്‍കുട്ടികളില്‍ വരുന്ന ആദ്യമാറ്റം.ചിലയവസരങ്ങളില്‍, ഒരു മാറിടത്തിലോ അല്ലെങ്കില്‍ രണ്ടിലുമോ വേദന അനുഭവപ്പെട്ടേക്കാം.പതുക്കെ, രണ്ട് മാറിടങ്ങളും വലിപ്പം വയ്ക്കും.
ജനനേന്ദ്രിയങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ (Genital changes)
പ്യൂബിക് രോമങ്ങള്‍ വളരാന്‍ തുടങ്ങും,ക്രമേണ, പ്യൂബിക് രോമങ്ങള്‍ കട്ടിയുള്ളതും ചുരുണ്ടതുമാവും.ചര്‍മ്മത്തിനു കട്ടി കൂടുന്നതിനാല്‍ പ്യൂബിക് പ്രദേശത്തിനു ചുറ്റുമുള്ള ഭാഗം ഇരുണ്ട നിറത്തിലാവുന്നു.ഈസ്ട്രജന്‍ ഹോര്‍മോണിന്റെ പ്രവര്‍ത്തനം മൂലവും യോനിയുടെ ഉള്ളിലെ പി എച്ച് (pH) അസിഡിക് ആകുന്നതു മൂലവും യോനിയുടെ ഉള്‍വശത്തെ നിറം ചുവപ്പില്‍ നിന്ന് ഇളം പിങ്കാകുന്നു.ഈസ്ട്രജന്റെ സാന്നിധ്യം മൂലം യോനിയില്‍ നിന്ന് വെളുത്ത നിറത്തിലുള്ള സ്രവം ഉണ്ടാകാം.പ്രായപൂര്‍ത്തിയാകല്‍ തുടങ്ങി ഒന്നോ രണ്ടോ വര്‍ഷത്തിനു ശേഷം പെണ്‍കുട്ടികള്‍ക്ക് ആദ്യ ആര്‍ത്തവം ഉണ്ടാകും.
ചര്‍മ്മത്തില്‍ വരുന്ന വ്യത്യാസങ്ങള്‍ (Skin changes)
ചില പെണ്‍കുട്ടികളുടെ കൈയിലും കാലിലും ഈ സമയത്ത് രോമവളര്‍ച്ചയുണ്ടാവും, കക്ഷത്തില്‍ രോമവളര്‍ച്ച തുടങ്ങും,കൂടുതല്‍ വിയര്‍പ്പ് അനുഭവപ്പെടും.മിക്ക പെണ്‍കുട്ടികളിലും മുഖക്കുരു ഉണ്ടായിത്തുടങ്ങും. സാധാരണയായി, വൈറ്റ് ഹെഡ്സ്, ബ്ലാക്ക് ഹെഡ്സ് അല്ലെങ്കില്‍ ചലം നിറഞ്ഞ പസ്തുലെറ്റ്സ്.
വേഗത്തിലുള്ള വളര്‍ച്ച (Growth spurt)
പ്രായപൂര്‍ത്തിയാവുന്ന സമയത്ത് ശരീര വളര്‍ച്ച വളരെ വേഗത്തിലാകും
ഈ സമയത്ത്, മിക്ക പെണ്‍കുട്ടികളുടെയും ഭാരം വര്‍ധിക്കുകയും കൈയുടെ മുകള്‍ ഭാഗത്തും നിതംബത്തിലും മറ്റും കൊഴുപ്പ് അടിയുകയും ചെയ്യും
അരക്കെട്ടിനെ അപേക്ഷിച്ച് ഇടുപ്പിനും വസ്തി പ്രദേശത്തിനും വിസ്തൃതി കൂടും.പ്രായപൂര്‍ത്തിയാവുന്ന ഘട്ടത്തിന്റെ അവസാനം പെണ്‍കുട്ടികളുടെ ശരീരഘടന മുതിര്‍ന്ന സ്ത്രീകളുടേതിന് സമാനമാവും.
ലൈംഗികാവയവങ്ങളെപ്പറ്റിയും ആര്‍ത്തവത്തെപ്പറ്റിയും പ്രത്യുല്‍പാദനത്തെപ്പറ്റിയും അമ്മയെ അമ്പരപ്പിക്കുന്ന അറിവുകള്‍ മകൾക്ക് ഉണ്ടാകാമെങ്കിലും അവള്‍ പഴയ കാലത്തെ കൗമാരപ്രായക്കാരില്‍ നിന്ന് പലകാര്യങ്ങളിലും പിറകിലായിരിക്കും. ഋതുമതിയായി ആദ്യത്തെ ഒരു വര്‍ഷം ഉണ്ടാകുന്ന പതിനഞ്ചു ശതമാനം ആര്‍ത്തവചക്രങ്ങളില്‍ മാത്രമേ അണ്ഡോ ല്‍പാദനം നടക്കുന്നുള്ളു. മാനസികമായി മാത്രമല്ല പ്രത്യുല്‍പാദനക്ഷമതയുടെ കാര്യത്തിലും പെണ്‍കുട്ടികള്‍ പതിനെട്ടു വയസ്സുവരെ അപക്വമതികള്‍ തന്നെ. ഇവിടെയും അമ്മ തന്നെ റോൾ മോഡലായി മകൾക്ക് വഴികാട്ടിയാകേണ്ടതാണ്
https://www.facebook.com/Malayalivartha