കിഡ്നിയുടെ ആരോഗ്യ സംരക്ഷണം
കിഡ്നി, ശരീരത്തിന്റ ആരോഗ്യം സംരക്ഷിക്കുമ്പോള്‍ കിഡ്‌നിയുടെ ആരോഗ്യവും സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്.കിഡ്‌നിയുടെ പ്രവര്‍ത്തനം നിലച്ചാല്‍ നമ്മുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനത്തെയാണ് അത് ബാധിയ്ക്കുന്നതും. ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങളും മറ്റും രക്തത്തില്‍ നിന്നും വെള്ളത്തില്‍ നിന്നും ഭക്ഷണത്തില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ജോലിയാണ് കിഡ്നിക്കുള്ളത്.
നമ്മള്‍ അറിഞ്ഞോ അറിയാതേയോ ചെയ്യുന്ന പലതും കിഡ്നിയുടെ ആരോഗ്യത്തെ തകർക്കുന്നവയാണ്.
കിഡ്നിയുടെ ആരോഗ്യത്തിന് താഴെ പറയുന്ന കാര്യങ്ങൾ ചെയ്യാം
1.വെള്ളം ധാരാളമായി കുടിക്കുക. നമ്മുടെ ശരീരത്തിലെ മാത്രമല്ല കിഡ്നിയുടെ വിഷാംശം പുറന്തള്ളാനും ഇത് വളരെ പ്രധാനമാണ്.
2. മൂത്രമൊഴിക്കാതെ ദീർഘനേരം ഇരിക്കുന്നതും കിഡ്നിയുടെ ആരോഗ്യത്തിന് നല്ലതല്ല.
3. ഇല വർഗ്ഗങ്ങൾ ധാരാളമായി കഴിക്കുന്നതും വളരെ നല്ലതാണ്.
4. അധികം എരിവും മസാലയും അടങ്ങിയ ഭക്ഷണവും ഒഴിവാക്കേണ്ടതാണ്.
5. പുകവലിയും മദ്യപാനവും പൂർണമായി ഒഴിവാക്കണം.
6. സ്‌ട്രെസ്, ടെൻഷൻ എന്നിവയും കിഡ്നിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം.
7. കിഡ്നി സ്റ്റോൺ സാധ്യത ഉള്ളവർ കഴിയുന്നതും കാപ്പി കുടിക്കുന്നത് ഒഴിവാക്കുക.
8. എള്ളിന്റെ അളവ് ആഹാരക്രമത്തിൽ കൂട്ടുന്നത് ഗുണകരമാണ്.
9. നല്ല ഉറക്കവും കിഡ്നിയുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്.
10. വേദന സംഹാര ഗുളികകളുടെ അമിതഉപയോഗവും കിഡ്നിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.
https://www.facebook.com/Malayalivartha