പ്രസവശേഷം വയറിന്റെ ഭംഗി വീണ്ടെടുക്കാൻ ടാറ്റൂ
പ്രസവശേഷം വയറിൽ സ്‌ട്രെച് മാർക്ക് വരുന്നത് സാധാരണം. മാതൃത്വത്തെ ഏതു സ്ത്രീയും കൊതിക്കുന്ന ഒന്നാണെങ്കിലും വയറിന്റെ ഭംഗി കളയുന്ന സ്‌ട്രെച് മാർക്ക് ആർക്കും ഇഷ്ടമല്ല. മാർക്കറ്റിൽ ലഭിക്കുന്ന ലേപനങ്ങൾക്കൊന്നിനും ഇതിനെ പൂർണമായി മാറ്റാനുള്ള കഴിവില്ല.
ചൈനയിലെ വാങ് ചിങ് എന്ന 46 കാരി പ്രസവശേഷം വയറിലെ പാട് മാറ്റാൻ കുറെ ശ്രമിച്ചു. കഴിഞ്ഞ 20 വർഷമായി വറ്റിയറിലെ പാടുമാറ്റാനായി പുരട്ടിയ ലേപനങ്ങളും സർജറിയുമൊന്നും ഉദ്ദേശിച്ച ഫലം നൽകാതിരുന്നപ്പോൾ വാങ് ചിങ് സമീപിച്ചത് ടാറ്റൂ ആർട്ടിസ്റ്റിനെയാണ്. വയറിലെ അഭംഗി നൂറുശതമാനവും മാറ്റാമെന്ന് ആർട്ടിസ്റ്റ് വാക്കുകൊടുത്തിരിക്കയാണ്. ഇനി വാങ് ചിങ് ന്റെ വയറിലെ സിസേറിയൻ ചെയ്ത അടയാളത്തിനു പകരം സുന്ദരികളായ പൂച്ചകുട്ടികളുടെ ടാറ്റൂ ആയിരിക്കും കാണുക.
ലോകത്തിൽവെച്ചേറ്റവും കൂടുതൽ സിസേറിയൻ നടക്കുന്ന രാജ്യമാണ് ചൈന. 2010 ൽ ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2004 മുതൽ 2008 വരെയുള്ള വർഷങ്ങളിൽ രാജ്യത്തു ജനിച്ച കുഞ്ഞുങ്ങളിൽ പകുതിയും സിസേറിയൻ ആയിരുന്നു. സാധാരണ പ്രസവത്തിനെ അപേക്ഷിച്ച് സിസേറിയൻ ചെയ്യുമ്പോൾ നഴ്സിംഗ് കാരെ കുറച്ചു മതി എന്നതും ചൈനയുടെ 'ഒറ്റ കുട്ടി' നയവും ആണ് ഇവിടെ സിസേറിയൻ കൂടാനുള്ള കാരണമായി പറയുന്നത്.
സിസേറിയന്റെ ഫലമായുണ്ടാകുന്ന 4 മുതൽ 6 ഇഞ്ചുവരെ നീളമുള്ള പാട് മാറ്റാനായി ചൈനീസ് സുന്ദരികൾ ശ്രമിച്ചത് മാർക്കറ്റിൽ ലേപനങ്ങൾക്കും പ്ലാസ്റ്റിക് സർജറിക്കും മറ്റു മേക്കപ്പ് സാധനങ്ങൾക്കും വൻ ഡിമാൻഡ് ഉണ്ടാക്കി.
300 യുവാൻ (ഏകദേശം 44 ഡോളർ ) വരെ മുടക്കിയാണ് 30 ml മാത്രമുള്ള സിലിക്കോൺ ജെൽ സുന്ദരികൾ വാങ്ങിയത്. വയറിന്റെ ഭംഗി തിരിച്ചുപിടിക്കാനായി ലേസർ സർജറി ചെയ്തവരുമുണ്ട്. ഓരോ സെന്റിമീറ്ററിനും 2000 യുവാൻ വരെയാണ് ഇതിനുള്ള ചെലവ്.
ഷി ഹൈലി എന്ന ടാറ്റൂ ആർട്ടിസ്റ്റ് പറയുന്നത് പലതരം ചികിത്സകൾ ചെയ്തിട്ടും വയറിന്റെ ഭംഗി വീണ്ടെടുക്കാൻ കഴിയാതെ വിഷമിക്കുന്ന സ്ത്രീകൾക്ക് ഏറെ സന്തോഷം നൽകുന്ന ഒന്നാണ് ടാറ്റൂ എന്നാണ്.
ടാറ്റൂ ഒട്ടിച്ച സ്ത്രീകൾക്ക് ഇനി വയർ മറ്റുള്ളവരിൽ നിന്നും ഒളിക്കേണ്ട കാര്യമില്ല.
32 കാരനായ ഷി ഹൈലി സമുറായി ടാറ്റൂ സമ്പ്രദായത്തിലെ പിന്തുടർച്ചക്കാരനാണ്. ബ്രസീലിയൻ ടാറ്റൂ ആർട്ടിസ്റ്റ് ഫ്‌ളാവിയ കാർവാലോ യുടെ ടാറ്റൂകളിൽ ആകൃഷ്ടനായാണ് ഷി ഹൈലി ഇത്തരം ടാറ്റൂകൾ ഉണ്ടാക്കാൻ തുടങ്ങിയത്. ഫ്‌ളാവിയ കാർവാലോ സ്ത്രീകളുടെ ദേഹത്തുണ്ടാകുന്ന മുറിവുകളും പാടുകളും മറയ്ക്കാനുള്ള ടാറ്റൂകൾ നിർമിക്കുന്നുണ്ട്.
2005 ലാണ് ഷി ആദ്യമായി സിസേറിയൻ ചെയ്ത സ്ത്രീയിൽ ടാറ്റൂ പരീക്ഷിച്ചത്. ഇപ്പോൾ മാസത്തിൽ 6 സ്ത്രീകളെങ്കിലും ഷിയുടെ ടാറ്റൂവിനായി എത്തുന്നുണ്ട്. ചിലമാസങ്ങളിൽ ഡിമാൻഡ് അധികമാകുമ്പോൾ പലരും വെയ്റ്റിംഗ് ലിസ്റ്റിൽ ആകാറുണ്ടെന്നു ഷി പറഞ്ഞു.
മറ്റു ശരീരഭാങ്ങളെക്കാൾ മൃദുവായതിനാൽ വയറിൽ ടാറ്റൂ ചെയ്യുന്നത് ശ്രമകരമാണെന്നാണ് ഷി പറയുന്നത്. അതുപോലെ ഓരോ സ്‌കാറുകളും വ്യത്യസ്തമായതിനാൽ ടാറ്റൂവിലും വ്യത്യസ്തത കൊണ്ടുവരേണ്ടത് ഒഎസ് വെല്ലുവിളിയായി ഷി ഏറ്റെടുത്തുകഴിഞ്ഞു.
https://www.facebook.com/Malayalivartha