പ്രമേഹരോഗികള്‍ക്ക് ത്വക്ക് രോഗങ്ങൾ വരാൻ സാധ്യതകളേറെ
ഡയബറ്റിസ് രോഗികൾക്ക് ഏറ്റവും ശ്രദ്ധിക്കേണ്ട ഒന്നാണ് ചർമ്മ രോഗങ്ങൾ.
പ്രമേഹം ചര്‍മ്മം ഉള്‍പ്പെടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളെയും ബാധിക്കുമെന്നതിനാൽ പ്രമേഹം നിയന്ത്രിക്കാതെയിരുന്നാല്‍ അത് ചര്‍മ്മത്തെ വരണ്ടതാക്കുകയും ചൊറിയുകയോ മറ്റോ ചെയ്യുമ്പോൾ പരുക്കുപറ്റാന്‍ കാരണമാവുകയും ചെയ്യുന്നു. ഇത്തരത്തില്‍ ഉണ്ടാകുന്ന ചെറിയ പരുക്കുകള്‍ അവഗണിക്കുകയോ ചികിത്സിക്കാതിരിക്കുകയോ ചെയ്താല്‍ ഭാവിയില്‍ വലിയ പ്രശ്നങ്ങള്‍ക്ക് കാരണമായിത്തീരും.
ചര്‍മ്മ വരള്‍ച്ച
പ്രമേഹ രോഗികളുടെ ചര്‍മ്മത്തിന് വരള്‍ച്ച അനുഭവപ്പെടാന്‍ സാധ്യത കൂടുതലാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ വര്‍ദ്ധിക്കുന്നതും അതുവഴി ശരീരത്തിലെ ജലാംശം നഷ്ടമാകുന്നതുമാണ് ഇതിനു കാരണമാകുന്നത്. വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ദോഷകാരികളായ ബാക്ടീരിയകളെ പുറന്തള്ളാന്‍ കഴിയാത്തതു കാരണം അണുബാധയേല്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടുതലായി, വരണ്ട ചര്‍മ്മത്തില്‍ ചൊറിയുകയാണെങ്കില്‍ ചര്‍മ്മം പൊട്ടുന്നതിനും ബാക്ടീരിയകള്‍ ഉള്ളില്‍ പ്രവേശിച്ച് അണുബാധയുണ്ടാവുന്നതിനും സാധ്യതയേറുന്നു.
പ്രതിരോധവും പരിചരണവും:
രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി നിലനിര്‍ത്തുന്നതിലൂടെ ചര്‍മ്മത്തിന്റെ വരള്‍ച്ച പ്രതിരോധിക്കാന്‍ കഴിയും.
വരള്‍ച്ച കുറയ്ക്കുന്നതിനായി ശൈത്യകാലത്ത് മോയിസ്ചറൈസറുകളും മോയിസ്ചറൈസര്‍ അടങ്ങിയ സോപ്പുകളും ഉപയോഗിക്കുക.
വരള്‍ച്ച അധികമാക്കുമെന്നതിനാല്‍ ചൂടുവെള്ളത്തിലുള്ള കുളി, പ്രത്യേകിച്ച് ശൈത്യകാലത്ത്, ഒഴിവാക്കുക. കാല്‍ വിരലുകള്‍ക്കിടയില്‍ സ്കിന്‍ ലോഷനുകള്‍ പുരട്ടാതിരിക്കുക, ഇത് ഫംഗസ് അണുബാധയ്ക്ക് കാരണമായേക്കാം.
സാധാരണഗതിയില്‍, പ്രമേഹരോഗികള്‍ തങ്ങളുടെ ശരീരത്തില്‍ ഉണ്ടാകുന്ന ചെറിയ മുറിവുകളും ഉരഞ്ഞ് തൊലിപോകുന്നതും മറ്റും ശ്രദ്ധിച്ചുവെന്നുവരില്ല. ചിലയവസരങ്ങളില്‍, പ്രമേഹ രോഗികളുടെ ചര്‍മ്മത്തില്‍ പൊള്ളലുകള്‍ പോലെ തോന്നിക്കുന്ന കുരുക്കള്‍ പ്രത്യക്ഷപ്പെട്ടേക്കാം. ഡയബറ്റിക് ന്യൂറോപ്പതി മൂലമുണ്ടാകുന്ന ഈ കുരുക്കള്‍ കാലിലെയും കൈകളിലെയും വിരലുകള്‍, പാദം, കാലുകള്‍, കൈകള്‍ എന്നിവിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടേക്കാം. ഇവ സ്വയം ഭേദമായേക്കാമെങ്കിലും അവഗണിക്കരുത്.
ചെറിയ മുറിവുകള്‍ പോലും അവഗണിക്കാതിരിക്കുക; ഉടന്‍ തന്നെ അവയ്ക്ക് പരിചരണം നല്‍കുക.
ശക്തി കുറഞ്ഞ സോപ്പും ശുദ്ധജലവും ഉപയോഗിച്ച് അവ വൃത്തിയാക്കുക.
ഡോക്ടറെ കണ്ടതിനു ശേഷം മാത്രമേ ആന്റിബയോട്ടിക് ക്രീമും ഓയിന്മെന്റും മറ്റും പുരട്ടാവൂ.
അലര്‍ജിയുണ്ടാക്കാത്തതും (ഹൈപ്പോഅലര്‍ജനിക്) അണുവിമുക്തമായതുമായ തുണി അല്ലെങ്കില്‍ ബാന്‍ഡേജ് ഉപയോഗിച്ച് മുറിവ് പൊതിയുക.
വലിയ മുറിവ്, അണുബാധ അല്ലെങ്കില്‍ പൊള്ളല്‍ ആണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുക.
കുരുക്കള്‍ പൊട്ടിക്കരുത്; ഇത് സമീപത്തുള്ള ചര്‍മ്മഭാഗത്തെയും കേടുവരുത്തിയേക്കാം.
കാലിലെ വ്രണം (ഫൂട്ട് അള്‍സര്‍)
ഗൗരവതരമല്ലാത്ത ഉരച്ചിലുകള്‍ മൂലം ഉണ്ടാകുന്ന ചെറിയ മുറിവോ ആഴത്തിലുള്ള വ്രണമോ ആണിത്. പാകമല്ലാത്ത ഷൂസുകളോ പാദരക്ഷകളോ ധരിക്കുന്നതു മൂലമായിരിക്കും മിക്കവാറും ഇതുണ്ടാകുക. ഇത് ഗുരുതരമായ അവസ്ഥയിലേക്ക് മാറിയേക്കാം. അതിനാല്‍, എത്രയും വേഗം ചികിത്സിക്കേണ്ടതാണ്.
എല്ലാ ദിവസവും പാദങ്ങള്‍ക്ക് കൃത്യമായ പരിചരണം നല്‍കുക.
പാദങ്ങളില്‍ മുറിവുകളോ വ്രണങ്ങളോ ഉണ്ടോയെന്ന് പരിശോധിക്കുക.
പാദരക്ഷകള്‍ ധരിക്കുന്നതിനു മുമ്ബ് അതില്‍ മറ്റു വസ്തുക്കള്‍ ഒന്നും ഇല്ല എന്ന് ഉറപ്പുവരുത്തുക.
ഇറുക്കമുള്ള പാദരക്ഷകള്‍ ധരിക്കാതിരിക്കുക; പാദങ്ങള്‍ക്ക് അനുയോജ്യമായ പരന്ന പാദരക്ഷകള്‍ ധരിക്കുക.
പാദങ്ങളില്‍ കുരുക്കള്‍ ഉണ്ടെങ്കില്‍ അവ ഭേദമാകുന്നതുവരെ പാദരക്ഷകള്‍ ധരിക്കരുത്.കാല്‍നഖങ്ങള്‍ കൃത്യമായി വെട്ടിയൊതുക്കുക. രണ്ട് ദിവസത്തിനു ശേഷവും കാലിലെ മുറിവിന് വേദന കുറയുന്നില്ല എങ്കിലും ശരീരോഷ്മാവ് വര്‍ദ്ധിക്കുന്നു എങ്കിലും മുറിവില്‍ പഴുപ്പ് ഉണ്ട് എങ്കിലും ഉടന്‍ നിങ്ങളുടെ ഡോക്ടറെ കാണുക.
സ്വയം കൈകാര്യംചെയ്യാനുള്ള വഴികള്‍
മുകളില്‍ പറഞ്ഞതു കൂടാതെ, പ്രമേഹരോഗികള്‍ക്ക് ഇനി പറയുന്ന ലളിതമായ ജീവിതശൈലീ വഴികളിലൂടെ തങ്ങളുടെ ചര്‍മ്മ പ്രശ്നങ്ങള്‍ കൈകാര്യംചെയ്യാവുന്നതാണ്;
ദിവസവും പ്രമേഹത്തിനും കൊളസ്ട്രോളിനും എതിരെയുള്ള മരുന്നുകള്‍ കഴിക്കുക.
ധാരാളം വെള്ളം കുടിച്ച് ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്തുക; കഴിവതും ചായയും കാപ്പിയും ഒഴിവാക്കുക.
സോയാബീന്‍, വാള്‍നട്ട്, ചണക്കുരു, മത്സ്യം (സാല്‍മണ്‍ പോലെയുള്ളവ) തുടങ്ങി ചര്‍മ്മത്തെ പോഷിപ്പിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ കഴിക്കുക.
നിത്യവും വ്യായാമം ചെയ്യുക
ചര്‍മ്മ പരിചരണത്തിനുള്ള പ്രഥമ ശുശ്രൂഷ കിറ്റ്: ആന്റി ബാക്ടീരിയല്‍ ഓയിന്മെന്റ്, ഹൈപ്പോഅലര്‍ജനിക് ടേപ്പ്/തുണി/പേപ്പര്‍ ടേപ്പ്, സോപ്പിനും വെള്ളത്തിനും പകരം ക്ളെന്‍സിംഗ് വൈപ്പുകള്‍ എന്നിവ കരുതുക. ഇത്തരം കിറ്റുകള്‍ കരുതുന്നതിലൂടെ യാത്രയില്‍ ആണെങ്കില്‍ പോലും നിങ്ങള്‍ക്ക് ചര്‍മ്മ പരിചണം സാധ്യമാവും.
https://www.facebook.com/Malayalivartha