ശരിയായ ചർമ്മ സംരക്ഷണത്തിലൂടെ എന്നും യൗവനം കാത്തുസൂക്ഷിക്കാം
എന്നും യൗവനം നിലനിർത്താൻ ആഗ്രഹിക്കാത്തവരുണ്ടോ? എന്നാല്‍ ഒരു പ്രായം കഴിയുന്നതോടെ എല്ലാവരില്‍ നിന്നും യുവത്വത്തിന്റെ പ്രസരിപ്പ് നഷ്ടപ്പെടും. പ്രായം തോന്നിക്കുന്ന മുഖവും ശരീരഘടനയും വരും. പുരുഷന്‍മാരെ അപേക്ഷിച്ച് പെട്ടെന്ന് പ്രായം കൂടിയവരായി തോന്നുക സ്ത്രീകളെയാണ്. എന്നാല്‍ വളരെ നിസാരമായ ചില ചിട്ടകള്‍ സ്വീകരിക്കുന്നതിലൂടെ യുവത്വത്തെ എന്നും കൂടെ നിര്‍ത്താന്‍ കഴിയും. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ചുവടെ പറയുന്നത്.
ശരിയായ ചര്‍മ്മ സംരക്ഷണവും ആരോഗ്യകരമായ ജീവിത ശൈലിയും ചര്‍മ്മത്തിന് വാര്‍ധക്യം ബാധിക്കുന്ന പ്രക്രിയ സാവധാനത്തിലാക്കുകയും
ചര്‍മ്മ പ്രശ്നങ്ങള്‍ തടയുകയും ചെയ്യും. ചര്‍മ്മത്തിന് പ്രായം ബാധിക്കുന്നതിന്റെ ആദ്യ ലക്ഷണങ്ങള്‍ ആദ്യം പ്രകടമാവുന്നത് മുഖത്തും പിന്നീട് കൈകളിലും ആയിരിക്കും. ചുളിവുകളുടെയും പുള്ളികളുടെയും വരള്‍ച്ചയുടെയും നിറവ്യത്യാസത്തിന്റെയും മറ്റും രൂപത്തിലായിരിക്കും ഇവ പ്രകടമാവുന്നത്.
പോഷകക്കുറവ്,മാനസിക പിരിമുറുക്കം,പുകവലി,ആര്‍ത്തവ വിരാമം എന്നിവയെല്ലാം സൗന്ദര്യം കുറക്കുന്നവയാണ്.
ഇനി പറയുന്ന അഞ്ച് ടിപ്പുകള്‍ ചര്‍മ്മത്തെ സംരക്ഷിക്കാന്‍ സഹായിക്കും;
1.സൂര്യ പ്രകാശം നേരിട്ട് അധികനേരം ഏൽക്കാതിരിക്കുക.
ചര്‍മ്മത്തെ സൂര്യനില്‍ നിന്ന് സംരക്ഷിക്കുക എന്നത് വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. നിരന്തരമായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ചര്‍മ്മത്തില്‍ ചുളിവുകളും ഏജ് സ്പോട്ടുകളും (ചര്‍മ്മത്തിലുണ്ടാവുന്ന കറുത്തതോ തവിട്ടു നിറത്തിലോ ഉള്ള പാടുകള്‍) മറ്റു പ്രശ്നങ്ങളും സൃഷ്ടിക്കാം. ഇത് ചര്‍മ്മത്തില്‍ ക്യാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു. അള്‍ട്രാവയലറ്റ് വികിരണങ്ങളും വായു മലിനീകരണവും (കൂടുതല്‍ സമയം സൂര്യപ്രകാശമേല്‍ക്കുന്നതും വായു മലിനമാക്കുന്ന പദാര്‍ത്ഥങ്ങളും ഫൈബറുകളെയും (കൊളാജന്‍, ഇലാസ്റ്റിന്‍) ചര്‍മ്മ കോശങ്ങളെയും (മെലാനൊസൈറ്റുകള്‍) കേടുവരുത്തും.)
വെയിലത്ത് പുറത്തിറങ്ങുമ്പോൾ സണ്‍സ്ക്രീന്‍ ഉപയോഗിക്കുന്നത് ശീലമാക്കണം . എസ്പിഎഫ് (SPF) റേറ്റിംഗ്, കുറഞ്ഞത് 15 എങ്കിലും, ഉള്ള ഒരു ബ്രോഡ്-സ്പെക്‌ട്രം സണ്‍സ്ക്രീന്‍ ഉപയോഗിക്കുക. സണ്‍സ്ക്രീന്‍ പിശുക്കില്ലാതെ ഉപയോഗിക്കാം. ഇത് ഓരോ രണ്ടു മണിക്കൂര്‍ ഇടവിട്ട് പുരട്ടണം. നിങ്ങള്‍ നീന്തുകയാണെങ്കിലോ അമിതമായി വിയര്‍ക്കുകയാണെങ്കിലോ അടുത്തടുത്ത ഇടവേളകളില്‍ സണ്‍സ്ക്രീന്‍ ഉപയോഗിക്കണം.
രാവിലെ 10 നും ഉച്ചയ്ക്ക് 2 നും ഇടയിലുള്ള സമയത്ത് സൂര്യപ്രകാശമേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഈ സമയത്ത് സൂര്യപ്രകാശം ശക്തിയേറിയതായിരിക്കും.
വസ്ത്രങ്ങള്‍ സംരക്ഷണം നല്‍കുന്നതായിരിക്കണം . കൈയും കാലും മറയുന്ന രീതിയിലുള്ള വസ്ത്രങ്ങള്‍ വേണം ധരിക്കേണ്ടത്. സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ പാകത്തില്‍ വീതിയുള്ള അരികുകളുള്ള തൊപ്പി ധരിക്കുന്നതും നല്ലതാണ്.
2.പുകവലി ഉപേക്ഷിക്കുക
പുകവലി നിങ്ങളുടെ ചര്‍മ്മത്തിന് പ്രായാധിക്യവും ചുളിവും നല്‍കും. പുകവലി മൂലം ചര്‍മ്മത്തിന്റെ ഉപരിതല പാളിയിലേക്കുള്ള രക്തധമനികള്‍ ചുരുങ്ങുകയും അതുവഴി രക്തയോട്ടം കുറയുകയും ചെയ്യും. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ആവശ്യമുള്ള ഓക്സിജനും പോഷകങ്ങളും ലഭ്യമല്ലാത്ത സാഹചര്യം സൃഷ്ടിക്കും. ചര്‍മ്മത്തിന് ചുളിവുകളും ഇലാസ്തികതയും നല്‍കുന്ന ഫൈബറുകളായ കൊളാജനും ഇലാസ്റ്റിനും പുകവലി മൂലം കേടു സംഭവിക്കുകയും ചെയ്യും.
3.മൃദുവായി വേണം ചര്‍മ്മ പരിചരണം (Treat your skin gently)
ദിവസേനയുള്ള ഷേവിങ്ങും ക്ലെന്‍സിങ്ങും ചര്‍മ്മത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തും. ചര്‍മ്മം വരണ്ടതാണെങ്കില്‍, ചര്‍മ്മത്തിന് യോജിക്കുന്ന ഒരു മോയിസ്ചറൈസര്‍ ഉപയോഗിക്കുക. ദിവസേനയുള്ള ഉപയോഗത്തിനായി എസ് പി എഫ് (SPF) അടങ്ങിയ മോയിസ്ചറൈസര്‍ വേണം ഉപയോഗിക്കേണ്ടത്.
കുളിച്ചതിനും ശരീരം വൃത്തിയാക്കിയതിനും ശേഷം വളരെ മൃദുവായി വേണം തുടയ്ക്കാന്‍. ഇത് ചര്‍മ്മത്തില്‍ അല്‍പ്പം ഈര്‍പ്പം അവശേഷിക്കുന്നതിന് സഹായിക്കും.
വീര്യമേറിയ സോപ്പുകളും ഡിറ്റര്‍ജന്റുകളും ചര്‍മ്മത്തിലെ എണ്ണമയം ഇല്ലാതാക്കും. ഇവയ്ക്ക് പകരം വീര്യം കുറഞ്ഞവ തിരഞ്ഞെടുക്കുക.
കുളിയുടെ സമയം ചുരുക്കുക . ചൂടുവെള്ളത്തിലുള്ള കുളിയും കൂടുതല്‍ നേരം ഷവറിനു കീഴില്‍ നില്‍ക്കുന്നതും നിങ്ങളുടെ ചര്‍മ്മത്തിലെ എണ്ണമയം ഇല്ലാതാക്കും. കുളിയുടെ ദൈര്‍ഘ്യം അല്ലെങ്കില്‍ ഷവറിനു കീഴില്‍ നില്‍ക്കുന്ന സമയം കുറയ്ക്കുക. ചൂടുവെള്ളത്തിനു പകരം ഇളം ചൂടുള്ള വെള്ളം ഉപയോഗിക്കുക.
4.പോഷകസമൃദ്ധമായ ആഹാരം കഴിക്കുക
ധാരാളം പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും ലീന്‍ പ്രോട്ടീനുകളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക .വൈറ്റമിന്‍ സി അടങ്ങിയതും അനാരോഗ്യകരമായ കൊഴുപ്പ് ഉള്‍പ്പെടാത്തതും ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയതുമായ ഭക്ഷണം ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
5.മാനസിക പിരിമുറുക്കം നിയന്ത്രിക്കുക
അനിയന്ത്രിതമായ മാനസിക പിരിമുറുക്കം നിങ്ങളുടെ ചര്‍മ്മത്തെ കൂടുതല്‍ സംവേദനക്ഷമമാക്കുകയും അതിന്റെ ഫലമായി മുഖക്കുരുവും മറ്റ് ചര്‍മ്മ പ്രശ്നങ്ങളും ഉണ്ടാകാന്‍ കാരണമാവുകയും ചെയ്യും. ആരോഗ്യമുള്ള ചര്‍മ്മവും ആരോഗ്യമുള്ള മനസ്സും സ്വന്തമാക്കാന്‍ നിങ്ങളുടെ മാനസിക പിരിമുറുക്കത്തെ വരുതിയിലാക്കാന്‍ കഴിയണം. ചെയ്തു തീര്‍ക്കാനുള്ള കാര്യങ്ങളുടെ വലിയ പട്ടിക ചുമലിലേറ്റരുത്, നിങ്ങള്‍ ആസ്വദിക്കുന്ന പ്രവൃത്തികളില്‍ മുഴുകാനുള്ള സമയം കണ്ടെത്തുക. ഇതിന്റെ ഫലം നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനുമപ്പുറമായിരിക്കും.
പ്രായമാകല്‍ എന്നത് അവഗണിക്കാന്‍ കഴിയാത്തതും എല്ലാവര്‍ക്കും നേരിടേണ്ടിവരുന്നതുമായ ഒരു പ്രതിഭാസമാണ്. എന്നാല്‍, ആരോഗ്യകരമായ ഒരു ജീവിതശൈലി പിന്തുടരുന്നതും അതിനൊപ്പം ചര്‍മ്മ സൗന്ദര്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതും ചര്‍മ്മത്തിന് പ്രായം ബാധിക്കുന്നത് ഒരളവു വരെ തടയാന്‍ സഹായിക്കും.
https://www.facebook.com/Malayalivartha