മുലയൂട്ടുന്നതു മൂലം സ്തനങ്ങള്‍ തൂങ്ങിപ്പോകും എന്നത് മിഥ്യാധാരണ
മുലയൂട്ടുന്നത് സ്തനഭംഗിയെ ബാധിക്കുമോയെന്ന സംശയം പരക്കെയുള്ളതാണ്. സ്തനഭംഗി കാത്തുസൂക്ഷിക്കാന്‍ മുലയൂട്ടല്‍ സഹായിക്കുമെന്നതാണ് സത്യം.മുലയൂട്ടുന്നതു മൂലം സ്തനങ്ങള്‍ തൂങ്ങിപ്പോകും എന്നത് മിഥ്യാധാരണയാണെന്ന് ബാംഗ്ളൂര്‍ അപ്പോളോ മെഡിക്കല്‍ സെന്ററിലെ ശിശുരോഗവിദഗ്ധന്‍ ഡോ. സയ്യദ് മുജാഹിദ് ഹുസൈന്‍ പറയുന്നു.
സ്തനങ്ങള്‍ തൂങ്ങിപ്പോകുന്നതിനെ 'ബ്രെസ്റ്റ് പോസിസ്' എന്നാണ് വൈദ്യശാസ്ത്രപരമായി പറയുന്നത്. പ്രായമാകുന്നതിന്റെ ഭാഗമാണ് സ്തനങ്ങള്‍ തൂങ്ങുന്നത്; ചില സ്ത്രീകളില്‍ ഇത് മറ്റുള്ളവരെ അപേക്ഷിച്ച് അല്‍പ്പം കുറവായിരിക്കുമെന്നു മാത്രം. മുലയൂട്ടലും സ്തനങ്ങള്‍ തൂങ്ങുന്നതും തമ്മില്‍ ഒരു ബന്ധവുമില്ല. ജനിതകപരമായ കാരണങ്ങള്‍, ജീവിത ശൈലി, പ്രായം, ഭാരം എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും ഇത്.
ഗര്‍ഭം,പ്രായം,ഭാരം,ജനിതക കാരണങ്ങള്‍,പുകവലി,എന്നീ കാരണങ്ങള്‍ സ്തനങ്ങള്‍ തൂങ്ങുന്നതിനു കാരണമായേക്കാം.
ഗര്‍ഭകാലത്ത് ശരീരഭാരം അമിതമായി വര്‍ദ്ധിക്കാതെ നോക്കുക,ഗര്‍ഭകാലത്ത് വര്‍ധിച്ച ശരീരഭാരം ക്രമേണ കുറയ്ക്കുക,നെഞ്ചിലെ പേശികള്‍ക്ക് വ്യായാമം നല്‍കുക, കൃത്യമായ അളവിലും സ്തനങ്ങള്‍ ശരിയായ താങ്ങു നല്‍കുന്നതുമായ ബ്രാ ധരിക്കുക,ആരോഗ്യകരവും സമീകൃതവുമായ ആഹാരം കഴിക്കുക, പുകവലിക്കുന്ന സ്വഭാവമുണ്ടെങ്കിൽ ഉപേക്ഷിക്കുക എന്നിവയിലൂടെ സ്തനഭംഗി വീണ്ടെടുക്കാം.
ചില സ്ത്രീകള്‍ക്ക് മുലയൂട്ടുന്ന കലയാളവിൽ സ്തനങ്ങളുടെ ആകൃതിയിലും വലിപ്പത്തിലും വ്യത്യാസം അനുഭപ്പെട്ടേക്കാം.പാൽ നിറയുമ്പോഴും തടികൂടുമ്പോഴുമുള്ള താൽക്കാലിക വ്യത്യാസമായി മാത്രം ഇതിനെ കണക്കാക്കുക. ഒരിക്കലും ആകാരഭംഗിയോടുള്ള അമിതമായ താല്പര്യം മുലയൂട്ടലിനെ പ്രതികൂലമായി ബാധിക്കാന്‍ അനുവദിക്കരുത്. കുഞ്ഞുങ്ങളെ പാലൂട്ടുകയാണ് മാമ്മറി ഗ്രന്ഥിയുടെ പ്രധാനപ്പെട്ട ധര്‍മ്മം എന്ന കാര്യം വിസ്മരിക്കാതിരിക്കുക.
https://www.facebook.com/Malayalivartha