മഴക്കാല രോഗങ്ങൾ പകരാതിരിക്കാൻ സംരക്ഷണം വീട്ടില്‍ നിന്നു തന്നെ
കടുത്ത വേനൽ കഴിഞ്ഞു മഴക്കാലത്തെ എതിരേൽക്കുന്നത് എല്ലാവരും വളരെ സന്തോഷത്തോടെയാണ്. പുതുമഴ എത്തുമ്പോൾ മഴനനയാനും മഴയത്തു കളിക്കാനും കൊച്ചു കുട്ടികൾക്ക് ഏറെ ഉത്സാഹമാണ്.എന്നാൽ ഈ സന്തോഷം പാടെ മായാണ് ഒരു പനി വന്നാൽ മതി . മഴക്കാലം പനിക്കാലമാണല്ലോ. പകർച്ചവ്യാധികൾ പകരുന്നതും മഴക്കാലത്തുതന്നെ.
അല്‌പമൊന്നു ശ്രദ്ധിച്ചാൽ മഴക്കാലത്തു പടര്‍ന്നു പിടിക്കുന്ന പല പകര്‍ച്ചവ്യാധികളും അനുബന്ധ രോഗങ്ങളും ഒഴിവാക്കി നിര്‍ത്താം
കൊതുകു പരത്തുന്ന പകര്‍ച്ചവ്യാധികള്‍ മുതല്‍ പരിസരമാലിന്യങ്ങള്‍വരെ മഴക്കാല രോഗങ്ങളുടെ കാരണങ്ങളാണ്.
പകര്‍ച്ചവ്യാധികളെ ഒഴിവാക്കാം
മുറ്റത്ത് അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്‌റ്റികള്‍ കപ്പുകള്‍, ചിരട്ടകള്‍, ടിന്നുകള്‍, ബക്കറ്റ് മറ്റു പാത്രങ്ങള്‍ , ബ്ലോക്കായ സണ്‍ഷെയിഡുകള്‍ എന്തിനേറെ ഒരു സ്‌പൂണ്‍ വെള്ളമാണെങ്കില്‍പോലും നൂറുകണക്കിന് കൊതുകുകള്‍ നമ്മുടെ പരിസരത്ത് പെരുകുന്നതിനു കാരണമാവാം. ഇത് ഡെങ്കി പോലുള്ള പനികൾ പടർന്നു പിടിക്കാൻ കാരണമാകും. അതിനാൽ കൊതുകിൽ നിന്നും രക്ഷ നേടാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുക.
മഴക്കാലത്ത് പകരുന്ന മറ്റൊരു രോഗമാണ് വയറിളക്കം ,ഛർദി എന്നിവ
ഓആര്‍എസ് പാക്കറ്റുകൾ കരുതി വയ്‌ക്കുന്നതിലൂടെ വയറിളക്കരോഗങ്ങള്‍ വീട്ടില്‍വച്ചുതന്നെ നിയന്ത്രിക്കാം.തിളപ്പിച്ചാറിയ വെള്ളം വേണം കുടിയ്‌ക്കാന്‍. ചില വൈറസുകള്‍ നശിക്കാന്‍ 20 മിനിറ്റെങ്കിലും വെള്ളം വെട്ടി തിളയ്‌ക്കണം.
വെള്ളം കയ്യിട്ടു എടുക്കാതെ ഫില്‍ട്ടറിലോ വാവട്ടം കുറഞ്ഞ സംഭരണിയിലോ ഒഴിച്ചു ഉപയോഗിക്കുക.
ക്ലോറിന്‍ ഗുളികകള്‍ ഉപയോഗിച്ച് ക്ലോറിനേഷന്‍ നടത്തി വെള്ളം അണിവിമുക്തമാകാം. ക്ലോറിന്‍ ഗുളിക നിശ്‌ചിത അളവില്‍ ഒരു ബക്കറ്റ് വെള്ളത്തില്‍ ചേര്‍ത്ത് മുപ്പതു മിനിറ്റിനുശേഷം ഉപയോഗിക്കുക
മഴക്കാലത്ത് എളുപ്പം പകർന്നുപിടിക്കുന്ന അസുഖമാണ് ടൈഫോയ്ഡ്. വെള്ളത്തിൽ കൂടിയാണ് ടൈഫോയ്ഡ് പറുന്നത് എന്നതിനാൽ തിളപ്പിച്ചറിയ വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കണം. മലിനജലം ചേര്‍ത്ത് അശ്രദ്ധമായി ഉണ്ടാക്കുന്ന മോര്, തൈര് തുടങ്ങിയ ഭക്ഷണ സാധനങ്ങള്‍ ടൈഫോയിഡിന് കാരണമാകാം.
കാലില്‍ വളം കടിയോ ചുടുവാതമോ മറ്റേതെങ്കിലും ചെറുതും വലുതുമായ മുറിവുകളോ ഉള്ളവര്‍ മലിന ജലത്തില്‍ നടക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്നത് എലിപ്പനിയ്‌ക്കു കാരണമാകാം. ലെപ്‌ട്രോസ്‌പൈറോസിസ് എന്ന എലിപ്പനിക്കു കാാരണമായ അണുക്കള്‍ മഴ വെള്ളത്തിന് അമ്ലം കൂടുതലായതിനാല്‍ നശിക്കാതെ ദിവസങ്ങളോളം ജീവിക്കുന്നു. ഇവയെ വഹിക്കുന്ന എലികളുടെ അണുക്കള്‍ വെള്ളത്തില്‍ എത്തി ചേരുന്നു. കെട്ടികിടക്കുന്ന അണുക്കള്‍ കലര്‍ന്ന തോടുകളിലെ വെള്ളത്തിലും മറ്റും കുളിക്കുമ്പോള്‍ കുട്ടികളിലെ വായിലെ ചര്‍മം വഴി അണുക്കള്‍ ശരീരത്തിലെത്തുന്നു. മഴക്കാലത്ത് കെട്ടികിടക്കുന്ന വെള്ളം ശരീരം വൃത്തിയാക്കുന്നതിന് ഉപയോഗിക്കാതിരിക്കുക. കടുത്ത പനിയും കണ്ണിനു ചുവപ്പുമായി രോഗം ആരംഭിക്കുന്ന അവസ്‌ഥയില്‍തന്നെ ഫലപ്രദമായ ചികിത്സ ആരംഭിക്കണം. അല്ലെങ്കില്‍ മരണസാധ്യതയും വര്‍ധിക്കുന്നു. ഡോക്‌സിസൈക്ലിന്‍ പോലുള്ള ഗുളികകള്‍ രോഗപ്രതിരോധത്തിനും രോഗ ചികിത്സയ്‌ക്കും ഉതകുന്നതാണ്. എലിമൂത്രം കൂടാതെ കന്നുകാലികളുടെ മൂത്രത്തിലൂടെയും എലിപ്പനിക്കു കാരണമായ അണുക്കള്‍ പരക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഫ്‌ളൂ എന്നറിയപ്പെടുന്ന വൈറസ് രോഗമാണ് മഴക്കാലത്ത് സാധാരണ കാണപ്പെടുന്നത്. മഴക്കാലത്തെ ഈര്‍പ്പം നിറഞ്ഞ സാഹചര്യവും തണുപ്പും തിങ്ങിപ്പാര്‍ക്കുന്ന താമസവും തിക്കിതിരക്കിയുള്ള ബസ് ട്രെയിന്‍ യാത്രകളും രോഗം പകരുവാനുള്ള സാഹചര്യം ഒരുക്കുന്നു.
ജലദോഷവും തുമ്മലും ചുമയും പനിയും ശ്വാസതടസവുമുള്ളപ്പോള്‍ രോഗബാധിതര്‍ക്ക് നല്ല വിശ്രമം ആവശ്യമാണ്.കടുത്ത ഫ്‌ളൂവിനൊപ്പം ശ്വാസതടസവും അനുഭവപ്പെട്ടാല്‍ എച്ച്1 എന്‍1 ന്റെ പരിശോധനയ്‌ക്കു വിധേയമാകുക. പൊതു സ്‌ഥലത്തുവച്ച് തുമ്മുകയും ചുമക്കുകയും ചെയ്യുമ്പോള്‍ ഒരു വലിയ ടൗവലോ മാസ്‌കോ ഉപയോഗിച്ച് വായും മൂക്കും മറയ്‌ക്കുക. ഒരു ടൗവ്വല്‍ ഉപയോഗിച്ച് രോഗിയുടെ അടുത്തു നില്‍ക്കുന്നവരും അണുബാധ ഏല്‍ക്കാതെ ശ്രദ്ധിക്കുക.
ഇന്‍ഫ്‌ളുവന്‍സാ വാക്‌സിനേഷന്‍ ചെറിയ കുട്ടികള്‍ക്ക് നിര്‍ബന്ധമായും നല്‍കുക. സാധാരണ ചുമയും ജലദോഷ രോഗങ്ങളും മഴക്കാലത്ത് സാധാരണമാണ്. ഇത് വൈറസ് മൂലമാണെങ്കിലും ബാക്‌ടീരിയയുടെ കടന്നാക്രമണത്തിനുള്ള സാധ്യതയും കൂടുതലാണ്. പനിയോടൊപ്പം ചുമയും കഫക്കെട്ടും ഉണ്ടായാല്‍ വിദഗ്‌ധ ചികിത്സ ആവശ്യമാണ്.
മഴക്കാലത്തെ ആരോഗ്യം
ഈര്‍പ്പം കൂടുതലുള്ള സാഹചര്യത്തില്‍ ഫംഗസ് (പൂപ്പല്‍) രോഗങ്ങളും കൂടുതലായി കാണപ്പെടുന്നു. ചിലതരം പൂപ്പലിലെ വിഷാംശം കാന്‍സര്‍ രോഗങ്ങള്‍ക്കുപോലും കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിയുന്നതും ചീഞ്ഞ ഫലവര്‍ഗങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താതിരിക്കുക.
മഴക്കാലത്ത് വൈദ്യുതി പ്രസരണം മുടങ്ങാനുള്ള സാധ്യത കൂടുതലായതിനാല്‍ ഫ്രിഡ്‌ജില്‍വച്ചശേഷം പാകം ചെയ്യുന്ന ഭക്ഷണ സാധനങ്ങള്‍പോലും സുരക്ഷിതമല്ല. പാകം ചെയ്‌തശേഷം മിച്ചം വയ്‌ക്കാതെ ഉടന്‍തന്നെ കഴിക്കുന്നതാണ് അഭികാമ്യം.
https://www.facebook.com/Malayalivartha