ചിരിക്കൂ ആത്‌മവിശ്വാസത്തോടെ
ചിരി മനുഷ്യന് മാത്രമുള്ള പ്രത്യേക കഴിവാണ് .സൗഹൃദവും സന്തോഷവും പങ്കുവെക്കാനുള്ള ,മാർഗ്ഗമാണ് ചിരി. എന്നാൽ മനസ്സ് തുറന്നു ചിരിക്കണമെങ്കിൽ അല്‍പം ആത്മവിശ്വാസം കൂടി വേണം. കാരണം പല്ലിന്റെ ആരോഗ്യവും സൗന്ദര്യവും ആവോളമുണ്ടെങ്കില്‍ ആരുടെ മുന്നിലും നമുക്ക് ധൈര്യമായി ചിരിയ്ക്കാം. തിളങ്ങുന്ന പല്ലുകൾ സൗന്ദര്യ ലക്ഷണവുമാണ് .നിറം മങ്ങിയ പല്ലിന് തിളക്കം കൂട്ടാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏതെല്ലാമാണെന്നു നോക്കാം.
അല്പം ഉപ്പോ ബേക്കിംഗ് സോഡയോ നനഞ്ഞ ടൂത്ത് ബ്രഷില്‍ എടുത്ത് നന്നായി തേച്ചുനോക്കൂ.. പല്ലുകൾ തിളങ്ങും .
ശ്വാസം സുഗന്ധമുള്ളതാകും. പല്ലിൽ പറ്റിപ്പിടിച്ച കറകൾ പാടെ പോയി പല്ല് തിളക്കമുള്ളതാകും .പാറയുപ്പില്‍ കാത്സ്യം, മഗ്‌നിഷ്യം, നിക്കല്‍, സോഡിയം, ഇരുമ്പ് എന്നിവയുള്ളതുകൊണ്ട് പല്ലിന്റെ ആരോഗ്യത്തെ എക്കാലവും ഇത് കാത്തു സൂക്ഷിക്കുന്നു.
പല്ല് തേയ്ക്കുമ്പോള്‍ പേസ്റ്റില്‍ അല്‍പം നാരങ്ങ നീരു തേച്ചു പിടിപ്പിക്കുന്നത് നിറത്തോടൊപ്പം പല്ലിന്റെ ആരോഗ്യവും കാക്കും.
വെളിച്ചെണ്ണ പല്ലിൽ തേച്ചു പിടിപ്പിക്കുന്നതും കവിൾ കൊള്ളുന്നതും പല്ല് നിറം വരാൻ സഹായിക്കും.
ആര്യവേപ്പിന്റെ ഇളം തണ്ട് ഉപയോഗിച്ച് ഇത്തരത്തില്‍ പല്ലിലെ പോടും മറ്റെല്ലാ ദന്തപ്രശ്‌നങ്ങളേയും അകറ്റി നിര്‍ത്താം. മോണരോഗങ്ങള്‍ ഉള്‍പ്പടെയുള്ളവയെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ആര്യവേപ്പ്. ആര്യവേപ്പിന്റെ ഇളം തണ്ടാണ് ഉപയോഗിക്കേണ്ടത്.
ഉമിക്കരി ഇട്ട് പല്ല് തേയ്ക്കുന്നത് പല്ല് വെളുക്കാനും ദന്തരോഗങ്ങള്‍ക്കും പരിഹാരമാണ്
https://www.facebook.com/Malayalivartha