ശ്വാസത്തിന്റെ ഗന്ധം നോക്കി രോഗമറിയാം
ശ്വാസത്തിന്റെ ഗന്ധം നോക്കി ഒരാളുടെ രോഗങ്ങള്‍ മനസ്സിലാക്കാം.വെറുതെ പറയുന്നതല്ല, 41ലധികം രോഗികളുടെ ശ്വാസോച്ഛ്വാസത്തിന്റെ സാമ്പിൾ പരിശോധിച്ചു നടത്തിയ പഠനത്തിലാണ് ഈ കാര്യങ്ങൾ മനസ്സിലാക്കാന്‍ കഴിഞ്ഞത്.
ശ്വാസോച്ഛ്വാസത്തിനു ആരോഗ്യവുമായി അടുത്ത ബന്ധമുണ്ട്. എല്ലാവരും ശ്വാസം കഴിക്കുന്നുണ്ട്. എന്നാൽ അതിനെടുക്കുന്ന സമയവും ഉച്ഛ്വാസ വായുവിന്റെ ഗന്ധവും ഓരോരുത്തരിലും വ്യത്യസ്തമാണ്. ശ്വാസത്തിന്റെ ഗന്ധം നോക്കിയാൽ ഏതെങ്കിലും തരത്തിലുള്ള രോഗം പിടികൂടിയിട്ടുണ്ടോ എന്ന് മനസ്സിലാക്കാം. നിങ്ങളുടെ ശരീരത്തിന് ബാക്ടീരിയകളോട് പ്രതികരിയ്ക്കാനുള്ള കഴിവില്ലാത്തതിനാലാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്.
ശ്വാസത്തിന്റെ ഗന്ധം നോക്കി വയറിലെ ക്യാന്‍സര്‍ വരെ കണ്ടെത്താന്‍ കഴിയുമെന്നാണ് പറയുന്നത്.
പ്രമേഹ രോഗം ഉള്ളവരുടെ ശ്വാസത്തിന് മധുരത്തിന്റെ മണമുണ്ടാകും. ശ്വാസത്തിൽ കഫത്തിന്റെ മണമുണ്ടെങ്കിൽ നെഞ്ചിൽ കഫക്കെട്ട് ഉണ്ടെന്നർത്ഥം.
നിശ്വാസവായുവിന്റെ ദുര്‍ഗന്ധം നിങ്ങളുടെ ദന്തപ്രശ്‌നങ്ങളെയാണ് സൂചിപ്പിക്കുന്നത്. ബാക്ടീരിയകളും മറ്റുമാണ് ഈ ദുര്‍ഗന്ധത്തോടു കൂടിയ നിശ്വാസ വായുവിന് കാരണം.
ചിലരുടെ ശ്വാസത്തിന് മത്സ്യത്തിന്റെ ഗന്ധമുണ്ടാകാറുണ്ട്. കിഡ്‌നി തകരാറിലാകുന്നതിന്റെ സൂചനയാണിത്.
വായയ്ക്ക് എപ്പോഴും പുളിപ്പ് അനുഭവപ്പെടുകയാണെങ്കില്‍ അതും ഗുരുതരമായ ആരോഗ്യപ്രശ്‌നമാണ് സൂചിപ്പിക്കുന്നത്. ഉറക്കമില്ലായ്മയേയും ഉറക്കത്തില്‍ കൂടുതല്‍ ദുര്‍ഗന്ധത്തോടു കൂടിയ ഉമിനീര്‍ ഉത്പാദിപ്പിക്കുന്നതും ഇതിന്റെ ലക്ഷണമാണ്.
ദുര്‍ഗന്ധത്തോടുള്ള വായുവും ഇടയ്ക്കിടെ രക്തമയത്തോടു കൂടിയുമുള്ള ഉമിനീരും ശ്വാസകോശാര്‍ബുദത്തിന്റെ സൂചനയാണ്.ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുള്ളവർക്കും നിശ്വാസ വായുവിനു ദുർഗന്ധം അനുഭവപ്പെടാറുണ്ട്.
ദഹന സംബന്ധമായ പ്രശ്നങ്ങളുള്ളവരുടെ ശ്വാസത്തിനും ദുർഗന്ധം ഉണ്ടാകാം.
ഇതൊന്നുമല്ലാതെ ശുചിത്വക്കുറവുകൊണ്ടുണ്ടാകുന്ന വായ്നാറ്റം പോലുള്ള പ്രശ്നങ്ങൾ ശ്രദ്ധിച്ചാൽ പരിഹരിക്കാവുന്നതേ ഉള്ളൂ. ധാരാളം വെള്ളം കുടിക്കുന്നതും നിശ്വാസ വായുവിന്റെ ദുർഗന്ധം അകറ്റുന്നതിന് സഹായകകരമാണ്.
https://www.facebook.com/Malayalivartha