ലുറെ-സു,സൗന്ദര്യത്തിന്റെ രഹസ്യം വെജിറ്റേറിയൻ ഡയറ്റ്
ലുറെ സു എന്ന തായ്‌വാനീസ് ഫാഷൻ ഡിസൈനറെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചൂടൻ ചർച്ചകൾ നടക്കുന്നത്. ഒന്ന് കൂടി തെളിച്ചു പറഞ്ഞാൽ ലുറെ സു വിന്റെ പ്രായമാണ് ചർച്ചാ വിഷയം.
ലുറെയെ കണ്ടവർ കക്ഷി ഒരു മോഡൽ ആണെന്നാണ് വിചാരിച്ചത്. ഏതൊരു തായ്‌വാനീസ് മോഡലിനെയും കടത്തിവെട്ടുന്ന സൗന്ദര്യമാണ് ഈ സുന്ദരിക്കുള്ളത് .ചുരുങ്ങിയ സമയത്തിനുള്ളിൽ ഫാഷന്റെ പ്രതീകമായി സോഷ്യൽ മീഡിയ ലോകം ലുറെയെ അവരോധിച്ചു കഴിഞ്ഞു.
ലുറെയുടെ സൗന്ദര്യത്തിൽ വീണുപോയ ആരാധകർ പറയുന്നത് 17 മുതൽ 22 വയസു വരെയാണ് ലുറെയുടെ പ്രായന്നാണ്. . എന്നാൽ എല്ലാ വിലയിരുത്തലുകൾക്കും ചർച്ചകൾക്കും ഒടുവിൽ ലുറെ തന്റെ പ്രായം വ്യക്തമാക്കി , 42 വയസ്സ്. കേട്ട് നിന്നവർ അമ്പരക്കാൻ വേറെ വല്ലതും വേണോ?
എന്താണ് ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്നാണോ? വെജിറ്റേറിയൻ ഡയറ്റാണ് തന്റെ സൗന്ദര്യ രഹസ്യമെന്ന് ഈ തായ്‌വാനീസ് യുവതി വ്യക്തമാക്കുന്നു. ദിവസവും ധാരാളം വെള്ളം കുടിക്കും, പഴങ്ങളും പച്ചക്കറികളും കൂടിയ തോതിൽ തന്നെ അകത്താക്കും. പിന്നെ, ദിനചര്യയുടെ ഭാഗമായുള്ള വ്യായാമമുറകളും കൂടിയാകുമ്പോൾ ലുറെ എന്നും മധുരപ്പതിനേഴിനു ഉടമയാകുന്നു എന്നതാണ് സത്യം. ആർക്കും പരീക്ഷിക്കാവുന്ന ഒന്നാണ് തന്റെ സൗന്ദര്യ രഹസ്യമെന്ന് ലുറെ സാക്ഷ്യപ്പെടുത്തുന്നു.
സംഗതി എന്തായാലും ലുറെ ക്കു 42 വയസ്സുണ്ടെന്നു അംഗീകരിക്കാൻ ആരാധകർ തയ്യാറല്ല എന്നാണ് അറിഞ്ഞത്..
https://www.facebook.com/Malayalivartha