കൺതടത്തിലെ കറുപ്പ് അകറ്റാൻ വീട്ടിൽ ചെയ്യാവുന്ന ചില പൊടിക്കൈകള്‍
പെണ്ണിന് അഴക് അവളുടെ കണ്ണുകൾ തന്നെ. എന്നാൽ കൺതടത്തിൽ കറുപ്പ് വീണാലോ? പല സുന്ദരിമാരുടെയും ഉറക്കം കെടുത്തുന്ന ഒരു പ്രശ്നമാണിത്
ഇത് പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാന്‍ സാധ്യതയുണ്ട്. പാരമ്പര്യം, വയസ്സ്, വരണ്ട ചര്‍മ്മം, ദീര്‍ഘമായ കരച്ചില്‍, ജോലി സംബന്ധമായി കമ്പ്യൂട്ടറിനു മുന്നില്‍ ഏറെസമയം ചിലവഴിക്കുന്നത്, ശാരീരികമോ മാനസികമോ ആയ സമ്മര്‍ദ്ദം, ഉറക്ക കുറവ്, അനാരോഗ്യകരമായ ആഹാരക്രമം തുടങ്ങിയ പല കാരണങ്ങളാലും ഡാര്‍ക്ക് സര്‍ക്കിള്‍സ് ഉണ്ടാകുവാന്‍ സാധ്യത അധികമാണ്.
കണ്ണിനു ചുറ്റും കറുപ്പ് മാറാൻ വീട്ടിൽ ചെയ്യാവുന്ന ചില പൊടിക്കൈകള്‍ ഇതാ
*കണ്ണിനു ചുറ്റുമുള്ള മൃദുല ചര്‍മ്മത്തിന് വളരെയധികം ഗുണപ്രദമായ ഒന്നാണ് ബദാം എണ്ണ. കണ്‍തടത്തിലെ കറുപ്പ് നിറം അകറ്റാന്‍ നിത്യേനെ ഇത് ഉപയോഗിക്കുന്നത് വളരെ ഫലപ്രദമാണ്.
* അല്‍പ്പം കുക്കുമ്പര്‍ നീരില്‍ ഇരട്ടി തേന്‍ കലര്‍ത്തി പുരട്ടിയാല്‍ കറുപ്പ് മാറികിട്ടും.
* കുക്കുമ്പര്‍,തേന്‍, ബദാം ഓയില്‍ എന്നിവ കലര്‍ത്തുക. ഇത് കണ്ണിനു ചുറ്റും പുരട്ടിയാല്‍ കണ്‍തടത്തിലെ കറുപ്പു മാറും
* തേന്‍, ചെറുനാരങ്ങാനീര് എന്നിവ കലര്‍ന്ന മിശ്രിതം ചര്‍മത്തിന്റെ തിളക്കത്തിനും കണ്‍തടത്തിലെ കറുപ്പകറ്റാനും നല്ലതാണ്.
* പാലില്‍ അല്‍പം തേന്‍ കലര്‍ത്തി കണ്ണിനടിയില്‍ പുരട്ടിയാലും കണ്‍തടത്തിലെ കറുപ്പകറ്റാന്‍ സഹായിക്കും.
* തൈരും തേനും കലര്‍ത്തി കണ്ണിനടിയില്‍ പുരട്ടിയാലും പ്രശ്നത്തിനു പരിഹാരം കിട്ടും.
* മുന്തിരി ജ്യൂസ് അല്ലെങ്കില്‍ തക്കാളി നീര് എന്നിവയില്‍ തേന്‍ കലര്‍ത്തി കണ്ണിനടിയില്‍ പുരട്ടുന്നതും ഗുണം ചെയ്യും
*ഒരു വെള്ളരി കട്ടിയുള്ള കഷ്ണങ്ങളാക്കി മുറിച്ച് 30 മിനിട്ട് ഫ്രിഡ്ജില്‍ വെക്കുക. ഈ കഷ്ണങ്ങളില്‍ രണ്ടെണ്ണം രണ്ടു കണ്ണുകളിലെയും കണ്‍തടത്തില്‍ 10 മിനിറ്റ് നേരം വെച്ച ശേഷം അവിടം കഴുകി കളയുക.
*ഒന്നോ രണ്ടോ ഉരുളക്കിഴങ്ങ് ഉടച്ച് നീരെടുക്കുക. ഒരു പഞ്ഞി ഈ നീരില്‍ മുക്കി കണ്ണുകള്‍ അടച്ച് അതിനു മീതെ വെക്കുക.
* 1 ടീസ്പണ്‍ ബേക്കിംഗ് സോഡ ഒരു ഗ്ലാസ് തേയിലവെള്ളം അല്ലെങ്കില്‍ ചെറുചൂടുവെള്ളം എന്നിവയില്‍ കലക്കി കണ്‍തടത്തിലെ കറുപ്പുള്ള ഭാഗം മൂടത്തക്കവിധത്തിൽ കോട്ടന്‍ മുക്കി കണ്ണിനു മുകളില്‍ വയ്ക്കുക.15 മിനിറ്റു നേരം ഇതേ രീതിയില്‍ വെക്കണം.പിന്നീട് മുഖം കഴുകി ഈ ഭാഗത്ത് അല്‍പം മോയിസ്ചറൈസര്‍ പുരട്ടുക. ഒന്നിടവിട്ട ദിവസങ്ങളിലോ അടുപ്പിച്ചോ കുറച്ചു ദിവസം ചെയ്താൽ കൺ തടത്തിലെ കറുപ്പ് നിശ്ശേഷം മാറിക്കിട്ടും
https://www.facebook.com/Malayalivartha