ഈ ഭാഗങ്ങളിലെ വേദന അവഗണിക്കരുത്
ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾ പലപ്പോഴും നിസ്സാര കാരണങ്ങൾ മൂലം ഉണ്ടാകുന്നതാകാം. എന്നാൽ ചിലപ്പോൾ അവ വരാൻ പോകുന്ന മാരക രോഗങ്ങളുടെ ലക്ഷണങ്ങളുമാകാറുണ്ട്. അതുകൊണ്ടു തന്നെ ചെറിയ വേദനകൾ ആണെങ്കിലും അവയെ നിസ്സാരമായി തള്ളിക്കളയരുത്.
ഒരു കാരണവശാലും അവഗണിക്കാന്‍ പാടില്ലാത്ത വേദനകള്‍ ഏതൊക്കെ ആണ് എന്ന് നോക്കാം
1 ,നെഞ്ച് വേദന .
നിസ്സാരമായി ഒരിക്കലും തള്ളിക്കളയാന്‍ പാടില്ലാത്ത ഒന്നാണ് നെഞ്ച് വേദന .ഹൃദയ സംബന്ധമായ പ്രശ്നങ്ങളുടെയോ മറ്റു ആരോഗ്യ പ്രശ്നങ്ങളുടെയോ ഫലം ആയിരിക്കാം ചിലപ്പോള്‍ ഈ വേദന .ദഹന സംബന്ധമായ പ്രശ്നങ്ങള്‍ മൂലവും നെഞ്ച് വേദന വരാം
2,തല വേദന
.തലവേദന പല കാരണങ്ങളാലും ഉണ്ടാകാം .എന്നാല്‍ സ്ഥിരമായി നില്‍ക്കുന്ന തലവേദനയും ഇടവിട്ട് ഇടവിട്ട് വരുന്ന തലവേദനയും വളരെ വലിയ ആരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണങ്ങള്‍ ആകാന്‍ സാധ്യതയുണ്ട് .ട്യൂമർ, തലച്ചോറിലെ പ്രശ്നങ്ങള്‍ എന്നിവ തലവേദനക്ക് കാരണമാകാറുണ്ട്.
3,നടുവ് വേദന
ഇന്നത്തെക്കാലത്ത് ചെറുപ്പക്കാര്‍ മുതല്‍ പ്രായമായവര്‍ വരെ അനുഭവിക്കുന്ന ഒരു വേദനയാണ് നടുവിന് വേദന .മാനസികമായ സമ്മർദ്ദം മുതൽ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം,ആർത്രൈറ്റിസ്,തേയ്മാനം എന്നിങ്ങനെ പല കാരണങ്ങളും നടുവേദനയ്ക്ക് കാരണമാകാറുണ്ട് .
4,വയറു വേദന
അടിവയറ്റില്‍ ശക്തമായി അനുഭവപ്പെടുന്ന വേദന ചിലപ്പോൾ അപ്പന്റസൈറ്റിസ് കാരണമാകാം. തുടര്‍ച്ചയായി വയറു വേദന ഉണ്ടാകുന്നുണ്ടെങ്കിൽ അതിനെ നിസ്സാരമായി കാണാതെ ആവശ്യമായ ചികിത്സ തേടേണ്ടത് അത്യാവശ്യം ആണ് .
5,കാലിലെ വേദന .
പ്രായമായവരില്‍ സാധാരണ കാലില്‍ വേദന ഉണ്ടാകാറുണ്ട്. .എന്നാല്‍ ഞരമ്പ് സംബന്ധമായ പ്രശ്നങ്ങളും കാലിലെ വേദനക്കു കാരണമാകാറുണ്ട്. പാരമ്പര്യമായി വെരിക്കോസ് പോലുള്ള പ്രശനങ്ങളുള്ളവർ കാലുവേദന നിസ്സാരമായി കാണരുത്.
6,പേശി വേദന
പേശികളില്‍ ഉണ്ടാകുന്ന ശക്തമായ വേദനയും പലരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് .മസില്‍ കയറിയതാവാം എന്ന് പറഞ്ഞ് എപ്പോഴും ഇതിനെ അവഗണിക്കരുത്.ചിലപ്പോള്‍ പേശി വേദന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണങ്ങള്‍ ആകാം ആയതിനാല്‍ പേശി വേദന സ്ഥിരമായി ഉണ്ടാകുന്നു എങ്കില്‍ ഒരു ആരോഗ്യ വിദഗ്ധന്റെ സഹായം തേടേണ്ടത് ആവശ്യമാണ്.
https://www.facebook.com/Malayalivartha