രണ്ടു മൂന്നു മണിക്കൂര്‍ തുടര്‍ച്ച ആയി കംപ്യൂട്ടര്‍ ഉപയോഗിക്കുന്നത് കാഴ്ചശക്തിയെ ബാധിച്ചേക്കാം
കംപ്യൂട്ടര്‍ ഇല്ലാത്ത ഒരവസ്ഥയെക്കുറിച്ച് ഇന്ന് ആലോചിക്കാൻ പോലും പറ്റില്ല. കൊച്ചുകുട്ടികള്‍തൊട്ട് മുതിര്‍ന്നവര്‍വരെ എല്ലാവരും ഇന്ന് ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. തുടര്‍ച്ചയായി രണ്ടോ അതിലധികമോ മണിക്കൂര്‍ കംപ്യൂട്ടര്‍, സ്മാര്‍ട്ട്ഫോണ്‍, ടാബ് തുടങ്ങിയ ഡിജിറ്റല്‍ സ്ക്രീന്‍ ഉപയോഗിച്ചാല്‍ കണ്ണ് വരളാന്‍ ഇടയാക്കും. തത്ഫലം ആയി ദൃഷ്ടി പടലത്തിനും നേത്രനാഡി (optic nerve) ക്കും ക്ഷതം ഉണ്ടാകുകയും കാഴ്ചശക്തി കുറയുകയും ചെയ്യും.
ഈ നേരം കംപ്യുട്ടർ സ്‌ക്രീനിൽ നോക്കിയിരിക്കുന്നവർക്ക് കണ്ണു വേദന, കണ്ണ് കഴയ്ക്കുക,തലവേദന, കാഴ്ചമങ്ങുക,കണ്ണ് ചുവക്കുക, കണ്ണിനു വരൾച്ച അനുഭവപ്പെടുക എന്നീ ലക്ഷണങ്ങൾ ഉള്ളതായി കാണാം. കോൺടാക്ട് ലെന്സ് ഉപയോഗിക്കുന്നതിനും പ്രയാസം ഉണ്ടായിരിക്കും. ശരിയായ പൊസിഷനിൽ ഇരുന്നില്ലെങ്കിൽ തോളിനും കഴുത്തിനും വേദനവരാം.
ഷോര്‍ട്ട്സൈറ്റ്, ലോങ്സൈറ്റ് അല്ലെങ്കില്‍ അസ്റ്റിഗ്മാറ്റിസം 40 വയസ്സിനുമേല്‍ ഉണ്ടാകുന്ന വെള്ളെഴുത്ത് ഇവയെല്ലാം കംപ്യൂട്ടര്‍ ഉപയോഗം ബുദ്ധിമുട്ടുള്ളതാക്കാം. കംപ്യൂട്ടര്‍ സ്ക്രീനിലേക്ക് നോക്കുന്നതും അച്ചടിച്ച പേപ്പറിലെ അക്ഷരങ്ങളിലേക്കു നോക്കുന്നതും വ്യത്യസ്തമാണ്. സ്ക്രീനിലെ അക്ഷരങ്ങള്‍ അഥവാ പിക്സലുകള്‍ കൃത്യതയോ സൂക്ഷ്മതയോ ഇല്ലാത്തതാണ്. ഇതിന് കോണ്‍ട്രാസ്റ്റ് കുറവാണ്. കൂടാതെ സ്ക്രീനില്‍നിന്നുള്ള വെളിച്ചവും കാഴ്ച ആയാസകരമാക്കും.
ശരിയായ നേത്രസംരക്ഷണത്തിലൂടെയും കംപ്യൂട്ടര്‍സ്ക്രീന്‍ ഉപയോഗിക്കുന്ന രീതിയില്‍ വരുത്തുന്ന ചെറിയ മാറ്റങ്ങളിലൂടെയും ഈ പ്രശനങ്ങൾ ഒരു പരിധിവരെ മാറ്റിയെടുക്കാം.
സാധാരണകണ്ണട ഉപയോഗിക്കാത്തവരും കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോൾ കണ്ണട ധരിക്കുന്നതാണ് അഭികാമ്യം. കംപ്യൂട്ടര്‍ ഉപയോഗത്തിനായി പ്രത്യേകം ആന്റിഗ്ളേയര്‍ കോട്ടിങ് (Anti glare coating) ഉള്ള കണ്ണടകളുണ്ട്. ഇത് മോണിറ്ററില്‍നിന്നുള്ള പ്രതിചലനം കുറയ്ക്കാന്‍ സഹായിക്കുന്നു. വെള്ളെഴുത്തിനുള്ള കണ്ണട കംപ്യൂട്ടര്‍ ഉപയോഗത്തിനു യോജ്യമല്ല. വെള്ളെഴുത്തുള്ളവർ കംപ്യൂട്ടര്‍ ഉപയോഗത്തിനായി പ്രത്യേകം കണ്ണട ഉപയോഗിക്കണം.
തുടര്‍ച്ചയായി സ്ക്രീനിലേക്കു നോക്കുമ്പോള്‍ കണ്ണിന്റെ ഫോക്കസ് ഒരു പോയിന്റിലേക്ക് ലോക്ക് ഇന്‍ ആകാം. ഇതു മാറ്റുന്നതിന് 20 മിനിറ്റ് തുടര്‍ച്ചയായി സ്ക്രീനിലേക്ക് നോക്കിയശേഷം 20 സെക്കന്‍ഡ് 20 അടി ദൂരെയുള്ള ഏതെങ്കിലും ഒരു പോയിന്റിലേക്ക് നോക്കുക. ഇത് കണ്ണുകളെ റിലാക്സ് ചെയ്യാന്‍ സഹായിക്കും.
നിരന്തരമായ കംപ്യൂട്ടര്‍ ഉപയോഗംമൂലം നമ്മുടെ കണ്ണുചിമ്മുന്നത് കുറയാം. സാധാരണയായി ഒരു വ്യക്തി 15–20 തവണ ഓരോ മിനിറ്റിലും കണ്ണ് ചിമ്മുമ്പോള്‍ കംപ്യൂട്ടറില്‍ ഫോക്കസ്ചെയ്യുന്ന ഒരാള്‍ അഞ്ചില്‍ത്താഴെ മാത്രമേ ചെയ്യൂ. ഇത് കണ്ണിന്റെ നനവ് കുറഞ്ഞ് വരണ്ടതാക്കും. അതുകൊണ്ട് കംപ്യൂട്ടര്‍ ഉപയോഗിക്കുന്ന വ്യക്തി ഇടയ്ക്കിടയ്ക്ക് ഓര്‍ത്ത് കണ്ണുചിമ്മണം. ഇത് കണ്ണുനീരിന്റെ നനവ് ലഭിച്ച് കണ്ണിന് പോഷണം ലഭിക്കാന്‍ സഹായിക്കും.
കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ഇരിക്കുന്ന രീതി വളരെ പ്രധാനമാണ്.
സ്ക്രീനിന്റെ നടുവിലേക്കു നോക്കുമ്പോള്‍ കണ്ണിന്റെ ലെവലില്‍നിന്നും 15 മുതല്‍ 20 ഡിഗ്രി താഴോട്ട് ആകണം. സ്ക്രീനില്‍നിന്നുള്ള ദൂരം 20–28
ഇഞ്ച് ആകണം. ആന്റിഗ്ളേര്‍ ഫില്‍ട്ടറുള്ള മോണിറ്ററുകള്‍ കംപ്യൂട്ടര്‍ സ്ക്രീനില്‍നിന്നുള്ള ഗ്ളേര്‍ കുറയ്ക്കാന്‍ സഹായിക്കും. സ്ക്രീനിന്റെ ബ്രൈറ്റ്നസ് ചുറ്റുപാടുമുള്ള വെളിച്ചത്തേക്കാള്‍ കൂടുതലോ കുറവോ ആകരുത്.
കംപ്യൂട്ടറിനു മുന്നിൽ ഇരിക്കുമ്പോള്‍ കാല്‍ തറയിലൂന്നി നിവര്‍ന്ന് ആയാസരഹിതമായി ഇരിക്കുക. ടൈപ്പ് ചെയ്യുമ്പോള്‍ കൈത്തണ്ട കീബോര്‍ഡില്‍ അമരുന്നില്ലെന്നു ഉറപ്പുവരുത്തണം
https://www.facebook.com/Malayalivartha