രോഗലക്ഷണങ്ങളറിയാൻ പച്ചവെള്ളം മതി
മെഡിക്കൽ ടെസ്റ്റുകളില്ലാതെയും ശരീരത്തിന്റെ ആരോഗ്യം അറിയാം. നമുക്ക് സ്വയം വീട്ടില്‍ തന്നെ ചെയ്യാവുന്നതാണ് ഈ ടെസ്റ്റുകൾ. പ്രത്യേകിച്ച്ചെലവൊന്നുമില്ലതാനും.ഈ ടെസ്റ്റ് നടത്താൻ അല്പവും തണുത്ത വെള്ളം മാത്രം മതി
നല്ല തണുത്ത വെള്ളമോ ഐസ് വെള്ളമോ ഒരു ഗ്ലാസിലോ കപ്പിലോ എടുക്കുക. വിരലറ്റങ്ങള്‍ ഇതില്‍ 30 സെക്കന്റു നേരം മുക്കിപ്പിടിയ്ക്കുക. ഇതിനു ശേഷം പുറത്തെടുക്കാം. വിരലിന്റെ അറ്റം വെള്ളത്തി്ല്‍ മുക്കി അല്‍പസമയം വയ്ക്കുമ്പോൾ വിരലുകൾ ചുളിയുന്നതു സ്വാഭാവികം. എന്നാല്‍ വിരലിനു നീല നിറമോ വെള്ളനിറമോ വന്നെങ്കിൽ ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടെന്നര്‍ത്ഥം.
ശരീരത്തില്‍ രക്തപ്രവാഹത്തില്‍ പ്രശ്നങ്ങളുണ്ടെന്നാണ് ഈ നിറമാറ്റം സൂചിപ്പിക്കുന്നത്. ചെവി, കൈവിരലുകള്‍, മൂക്ക് തുടങ്ങിയ ഭാഗത്തേയ്ക്കുള്ള രക്തപ്രവാഹം കുറവാണെന്നാണ് ഈ ടെസ്റ്റ് നൽകുന്ന സൂചന.
രക്തപ്രവാഹം കുറയുന്നത് ഹാര്‍ട്ട് അറ്റാക്ക്,സന്ധിവാതം,ഓർമക്കുറവ്, മോണരോഗം ,ഉദ്ധാരണക്കുറവ് ,എന്നിങ്ങനെ പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാം . തലച്ചോറുള്‍പ്പെടെയുള്ള ശരീരത്തിന്റെ പ്രധാന അവയവങ്ങളേയും സര്‍കുലേഷന്‍ പ്രശ്നങ്ങള്‍ ബാധിയ്ക്കും.
https://www.facebook.com/Malayalivartha