കറുത്ത നിറമുള്ളവര്‍ക്ക് കൂടുതൽ ആരോഗ്യം
നിറം കറുപ്പായതുകൊണ്ട് ഇനി വിഷമിക്കേണ്ട. കറുപ്പ് നിറമുള്ളവർക്ക് ആരോഗ്യം കൂടുമത്രേ. രോഗപ്രതിരോധശേഷിയും പ്രത്യുൽപ്പാദന ശേഷിയും ഇവർക്ക് കൂടുതലായിരിക്കും.
ഇരുണ്ടനിറത്തിനു കാരണമാകുന്ന മെലാനിന്‍ കേന്ദ്രനാഡീവ്യൂഹത്തെ ബാധിക്കുന്ന പല രോഗാണുക്കളെയും തടയും. മെലാനിന്‍ ആരോഗ്യകരമായ അണ്ഡോല്‍പ്പാദത്തിന് സഹായിക്കും. ഇത് ഗര്‍ഭധാരണം എളുപ്പമാക്കാന്‍ സഹായിക്കും. മെലാനിന്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിക്കാനും നല്ലതാണ്. ചര്‍മത്തെ ബാധിക്കുന്ന അണുബാധകള്‍ വരാനുള്ള സാധ്യതയും ഇരുണ്ട നിറക്കാരില്‍ കുറവാണ്.
ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നത് തടയാനും പ്രായക്കുറവ് തോന്നിക്കാനും മെലാനിന്‍ സഹായിക്കും.
അതിനാൽ ഇനി കറുത്തുപോയെന്ന അപകർഷതാ ബോധം വേണ്ട. വെളുക്കാനുള്ള ക്രീമുകളുടെ പുറകെപോയി സമയവും പണവും നഷ്ടപ്പെടുത്തേണ്ടതുമില്ല
https://www.facebook.com/Malayalivartha