ശരീരം നൽകുന്ന ഈ സൂചനകൾ അവഗണിക്കരുത്
നമ്മുടെ ആരോഗ്യപ്രശ്നങ്ങളുടെ സൂചനകൾ ശരീരം തരുന്നുണ്ട്. അവ കൃത്യമായി അറിഞ്ഞു പ്രതിവിധികൾ സ്വീകരിക്കാൻ കഴിഞ്ഞാൽ പല ഗുരുതര പ്രശ്നങ്ങളും തുടക്കത്തിലേ ഒഴിവാക്കാം.
ശരീരത്തിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ ഒരവയവമാണ് കരൾ. മാറിയ ഭക്ഷണ ശീലങ്ങൾ കരളിന്റെ ആരോഗ്യത്തെ പലപ്പോഴും പ്രതികൂലമായി ബാധിക്കാറുണ്ട്. മുൻപ് മദ്യപാനികളിലും പുകവലിക്കാരിലുമാണ് കരൾ രോഗ സാധ്യത കൂടുതലായിരുന്നത് .എന്നാൽ ഇന്ന് അതല്ല സ്ഥിതി. കൊച്ചു കുട്ടികൾക്ക് വരെ ഫാറ്റി ലിവർ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.
കരളിനെന്തെങ്കിലും തകരാറോ മറ്റ് പ്രശ്‌നങ്ങളെ ഉണ്ടെങ്കില്‍ അത് പ്രകടിപ്പിക്കുന്നതിന് ശരീരം പല വഴികളും പ്രകടമാക്കും. കരളിലടങ്ങിയിട്ടുള്ള ടോക്‌സിനെ പുറന്തള്ളാന്‍ ശരീരത്തെ സഹായിക്കുന്നത് മൂത്രത്തിലൂടെയാണ്. നാനൂറിലധികം പ്രവര്‍ത്തനങ്ങളാണ് ശരീരത്തിനകത്ത് കരള്‍ വഹിക്കുന്നത്. മദ്യപിക്കുന്നവരുടേയും പുകവലിക്കുന്നവരുടേയും മറ്റ് കൃത്രിമ പാനീയങ്ങള്‍ കഴിക്കുന്നവരുടേയും ഡ്രഗ്‌സ് പോലുള്ള വസ്തുക്കള്‍ ഉപയോഗിക്കുന്നവരുടേയും അമിതമായി മരുന്നുകളെ ആശ്രയിക്കുന്നവരുടേയും കരള്‍ പലപ്പോഴും പല തരത്തിലാണ് പ്രതികരിക്കുക.
കരളില്‍ ആവശ്യത്തിലധികം ടോക്‌സിന്‍ അടിഞ്ഞ് കൂടിയാല്‍ പ്രകടമാകുന്ന ലക്ഷണങ്ങള്‍ ഇവയാണ്.
അമിത ക്ഷീണം ആണ് പ്രധാന ലക്ഷണം. എത്രയൊക്കെ ഭക്ഷണം കഴിച്ചാലും വിശ്രമിച്ചയാളും ഇപ്പോഴും ക്ഷീണം തോന്നുന്നെണ്ടെങ്കിൽ ശരീരത്തില്‍ ടോക്‌സിന്‍ കൂടുതലാണ് എന്നാണ് മനസ്സിലാക്കേണ്ടത്.
ശരീരഭാരം അമിതമായ രീതിയില്‍ വര്‍ദ്ധിക്കുന്നതും കരളിന്റെ പ്രവര്‍ത്തനക്ഷമതകുറയുന്നതിന്റെ സൂചനയാണ് . ഇതിനോടൊപ്പം
ഭക്ഷണം കഴിച്ച് കഴിഞ്ഞാല്‍ അത് ദഹിക്കാനുള്ള ബുദ്ധിമുട്ട് ഉണ്ടെങ്കിലും മലബന്ധം തോന്നുകയാണെങ്കിലും ഡോക്ടറെ കാണാൻ താമസിക്കരുത്.
പെട്ടെന്ന് ദേഷ്യം വരുക, പെട്ടെന്ന് കരയുക തുടങ്ങിയ ഇമോഷണൽ പ്രശ്‌നങ്ങള്‍ക്കും അടിസ്ഥാന കാരണം പലപ്പോഴും കരളിന്റെ കളിയായിരിക്കും. കരളില്‍ ടോക്‌സിന്‍ അധികമായാല്‍ പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവും.
കരളില്‍ ടോക്‌സിന്‍ അടിഞ്ഞ് കൂടിയിട്ടുണ്ടെങ്കില്‍ കഠിനമായ തലവേദന , ചര്‍മ്മത്തില്‍ നിര വ്യത്യാസം, ചൊറിച്ചിൽ, അലര്‍ജി , മുഖക്കുരു ,ഉറക്കമില്ലായ്മ എന്നീ ലക്ഷണങ്ങൾ ഉണ്ടായേക്കാം.
എന്നാല്‍ ഇതിന്റെയെല്ലാം അടിസ്ഥാന കാരണം കരള്‍ പ്രവര്‍ത്തനക്ഷമമല്ലാത്തതുമാത്രമാണെന്നു അർത്ഥമില്ല.ഒരിക്കലും സ്വയ ചികിത്സക്ക് മുതിരാതെ ഡോക്ടറുടെ ഉപദേശം തേടണം.
https://www.facebook.com/Malayalivartha