വെളുത്തുളളി പച്ചയ്ക്ക് കഴിക്കുന്നതാണ് നല്ലത്
വെളുത്തുളളിയുടെ ഔഷധഗുണങ്ങളെക്കുറിച്ച് ഏവര്‍ക്കും അറിവുളളതാണ്. ഒരുപാട് വൈറ്റമിന്‍സ് വെളുത്തുളളിയില്‍ അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളി വേവിച്ച് കഴിക്കുന്നതിനെക്കാള്‍ നല്ലത് പച്ചയ്ക്കു തിന്നുന്നതാണ്. വെളുത്തുള്ളി വേവിച്ച് കഴിക്കുമ്പോള്‍ ഇതിന്റെ പല ഗുണങ്ങളും നഷ്ടമാകുന്നു. വെളുത്തുളളി പച്ചയ്ക്ക് കഴിക്കുന്നതിന്റെ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം
1. പ്രതിരോധശക്തി കൂട്ടുന്ന ഒന്നാംന്തരം വീട്ടുമരുന്നാണ് വെളുത്തുള്ളി.
2. പനിയും ജലദോഷവും വരാതെ ശരീരത്തെ സംരക്ഷിക്കാന്‍ വെളുത്തുള്ളിക്ക് സാധിക്കും.
3. വെളുത്തുള്ളിയില്‍ പതിവായി തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ശരീരത്തില്‍ ഉണ്ടാകുന്ന വൈറസ് രോഗങ്ങള്‍ ഇല്ലാതാകുന്നു.
4. വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കുന്നതിലൂടെ ശരീരത്തിലെ കൊളസ്ട്രോള്‍ കുറയുന്നു.
5. മുഖക്കുരു പോലെയുള്ള ചര്‍മ രോഗങ്ങളെ ഫലപ്രദമായ രീതിയില്‍ പ്രതിരോധിക്കാന്‍ വെളുത്തുള്ളിക്ക് കഴിയും.
6. കായികക്ഷമത വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും നല്ല വഴിയാണ് പച്ച വെളുത്തുള്ളി കഴിക്കുന്നത്.
7. ക്ഷീണമകറ്റാനും ദഹനം സുഗമമാക്കാനും വിരശല്യം അകറ്റാനും വെളുത്തുള്ളിക്ക് സാധിക്കും.
8. ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കുകയും ചെയ്യുന്നു.
9. തലച്ചോറിലെ കോശങ്ങളുടെ ഓക്സീകരണ സമ്മര്‍ദ്ദം കുറച്ച് അല്‍ഷിമേഴ്സ്, ഡിമന്‍ഷ്യ എന്നിവ വരാനുള്ള സാധ്യത കുറയ്ക്കുന്നു.
10. വെളുത്തുള്ളി സ്ഥിരമായി ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതു വഴി ഹൃദയാരോഗ്യം വര്‍ധിപ്പിക്കും.
11. ക്യാന്‍സറിനെ ചെറുക്കാനും സാധിക്കും.
https://www.facebook.com/Malayalivartha