അകാരണമായി തടി കുറയുന്നത് അപകടം
തടി കൂടുന്നത് ആർക്കും ഇഷ്ടമല്ല,പ്രത്യേകിച്ച് സ്ത്രീകൾക്ക്. അതുകൊണ്ടുതന്നെ തടികുറക്കുന്നതിനായി എത്ര കഷ്ട്പ്പെടാനും ആളുകൾ തയ്യാറാണ്. എന്നാൽ പ്രത്യേകിച്ച് വ്യായാമമോ ഡയറ്റോ ഇല്ലാതെ തടി കുറയുന്നത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. പല ആരോഗ്യ പ്രശ്നങ്ങൾ കാരണം തടികുറയാം. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് പ്രമേഹം. മെറ്റബോളിക് ഡിസോര്‍ഡര്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവില്‍ മാറ്റം വരുത്തുന്നു. കൃത്യമായ അളവില്‍ ഇന്‍സുലിന്‍ ഉൽപ്പാദിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് ശരീരം എത്തുന്നത് തടി കുറയുന്നതിന് കാരണമാകുന്നു
ഹൈപ്പോതൈറോയ്ഡിസമാണ് തടി കുറയുന്നതിന്റെ മറ്റൊരു ലക്ഷണം. തൈറോയ്ഡ് പ്രശ്‌നമുണ്ടെങ്കില്‍ ഭക്ഷണത്തില്‍ ക്രമീകരണമൊന്നുമില്ലെങ്കിലും തടി കുറയും.
വയറ്റിലെ അള്‍സര്‍ ഉണ്ടെങ്കിൽ ഭക്ഷണം നല്ലപോലെ കഴിച്ചാലും ശരീരം മെലിയാം. ഇതിനൊപ്പം ശക്തമായ വയറുവേദനയും വിശപ്പില്ലായ്മയും അനുഭവപ്പെടും.വിരകളുടെ ഉപദ്രവമുള്ളവരിലും കുടലിൽ വ്രണമോ മാറ്റ് അണുബാധയോ ഉണ്ടെങ്കിലും അകാരണമായ മെലിച്ചിൽ കാണാറുണ്ട്.
ഡിപ്രഷന്‍ ഉള്ളവർക്ക് പൊതുവെ ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ എന്നിവ കാണാറുണ്ട്. ഇതും തടികുറയാൻ കാരണമാകാറുണ്ട്. ഇവക്കൊക്കെ പുറമെ സ്തനാര്‍ബുദം, ശ്വാസകോശാര്‍ബുദം, പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ,എയ്ഡ്സ് എന്നീ മാരക രോഗങ്ങളുടെയും പ്രധാന ലക്ഷങ്ങളിലൊന്ന് ശരീരം അകാരണമായി മെലിയുന്നതാണ്. ക്ഷയം, അൽഷിമേഴ്‌സ് രോഗികളിലും അകാരണ മെലിച്ചിൽ കാണാറുണ്ട്.
https://www.facebook.com/Malayalivartha