മൃദുലവും സുന്ദരവുമായ മേനിയഴകിന് ഈ പഴങ്ങൾ
ചർമ്മം കണ്ടാൽ പ്രായം തോന്നുകയേ ഇല്ല എന്ന പരസ്യം ജനങ്ങളുടെ മനസ്സിനെ കീഴടക്കാൻ കാരണം സൗന്ദര്യ സംരക്ഷണത്തിന് നമ്മൾ കൊടുക്കുന്ന പ്രാധാന്യം തന്നെയാണ്. മൃദുലവും മനോഹരവുമായ ചർമ്മത്തിന് സൗന്ദര്യ വർധക സാധനങ്ങൾ മാത്രം പോരാ. ഭക്ഷണത്തിലും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ആരോഗ്യകരമായ ചര്‍മ്മത്തിനും ചര്‍മ്മ ശുചിത്വത്തിനും ഒരു വലിയൊരു പങ്ക് നാം കഴിയ്ക്കുന്ന ഭക്ഷണങ്ങള്‍ക്കുമുണ്ട്. ചര്‍മ്മ രോഗങ്ങളില്‍ നിന്ന് ഒരു പരിധി വരെ സംരക്ഷിക്കാനും ഭക്ഷണ ക്രമത്തിന് സാധിക്കും. മൃദുലവും സുന്ദരവുമായ ചര്‍മ്മത്തിന് ഈ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ശീലമാക്കൂ.
1. ബ്ലൂബെറി:
ബ്ലൂബെറിയിൽ വലിയ തോതില്‍ ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. കൂടാതെ നാരുകളും വിറ്റാമിന്‍ എ, സി, ജീവകങ്ങളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പ്രായമാകുന്നവരിൽ ശരീരത്തിൽ ചുളിവ് ഉണ്ടാകുന്നതും ഓർമ്മ കുറയുന്നതും തടയുന്നു.
2. ആപ്പിള്‍:
ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിനും മുന്നിലാണ് ആപ്പിള്‍.
ചർമ്മത്തിന്റെ മൃദുത്വം കാത്തുസൂക്ഷിക്കാന്‍ സഹായിക്കുന്ന കൊലാജനാല്‍ സമ്പന്നമാണ് ആപ്പിള്‍. ആപ്പിളില്‍ കാണപ്പെടുന്ന പോളിഫിനോള്‍ പോലുള്ള ആന്റി ഓക്സിഡന്റുകള്‍ ആയുര്‍ദൈര്‍ഘ്യം കൂട്ടാന്‍ സഹായിക്കും. കൂടാതെ ഹൃദ്രോഗ സാധ്യതയും കുറയ്ക്കും.
3. തണ്ണിമത്തന്‍:
90 ശതമാനവും ജലാംശവും, ലൈസോപീന്‍, ബീറ്റ-കരോട്ടിന്‍ തുടങ്ങിയ ജീവകങ്ങളും ധാരാളമായി അടങ്ങിയിട്ടുള്ള തണ്ണിമത്തന്‍, സൂര്യപ്രകാശമേല്‍ക്കുന്നതു കൊണ്ടുണ്ടാകുന്ന ചര്‍മ്മപ്രശ്‌നങ്ങള്‍ ഉൾപ്പടെയുള്ള നിരവധി പ്രശ്നങ്ങൾക്ക് പരിഹാരമാണ് .
4. വാഴപ്പഴം:
വരണ്ട ചര്‍മ്മത്തില്‍നിന്ന് രക്ഷനേടാൻ ദിവസേന വാഴപ്പഴം കഴിച്ചാൽ മതി.
പൊട്ടാസിയത്തിന്റെ കുറവ് കൊണ്ടാണ് ചര്‍മ്മം വരളുന്നത്. വാഴപ്പഴത്തിൽ അടങ്ങിയിട്ടുള്ള പാട്ടാസിയം ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം നൽകും.
5. പപ്പായ:
അള്‍ട്രാവയലറ്റ് രശ്മികള്‍ ചര്‍മ്മത്തിലുണ്ടാക്കുന്ന ദോഷങ്ങള്‍ പരിഹരിക്കാന്‍ പപ്പായയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി മതി. ചര്‍മ്മത്തിലെ നശിച്ച കോശങ്ങളെ പുറംന്തള്ളി ആരോഗ്യമുള്ള പുതിയ കോശങ്ങളെ വളര്‍ത്തിയെടുക്കുന്നതിനും പപ്പായക്ക് കഴിയും. ഇതിനെല്ലാം പുറമെ ഭാരം കുറക്കുന്നതിന് പറ്റിയ ഉത്തമ ഡയറ്റ് പഴവര്‍ഗ്ഗം കൂടിയാണ് പപ്പായ.
6. മാതള നാരങ്ങ:
ധാരാളം ആന്റി ഓക്സിഡന്റുകളും നാരുകളും അടങ്ങിയിരിക്കുന്ന മാതാളനാരങ്ങ കഴിക്കുന്നത് ചര്‍മ്മത്തിന്റെ സെല്ലുകളുടെ പുനരുദ്ധാരണത്തിന് സഹായിക്കുന്നു.
7. ചെറിപ്പഴങ്ങള്‍:
പ്രായം ഏറുംതോറും ചർമ്മത്തിൽ ഉണ്ടാകുന്ന നിരവധി പ്രശനങ്ങൾക്കുള്ള പരിഹാരമാണ് ചെറിപ്പഴങ്ങള്‍ കഴിക്കുന്നത് . സ്ട്രോ ബെറി, നാട്ടില്‍ ലഭ്യമാകുന്ന മള്‍ബറി എന്നിവഎല്ലാം ചര്‍മ്മത്തിന് ആന്റി ഓക്സിഡന്റുകള്‍ നല്‍കുന്നു.
8. മധുര കിഴങ്ങ്:
വിറ്റാമിന്‍ സിയും വിറ്റാമിന്‍ എയും വളരെയധികമുള്ള മധുര കിഴങ്ങ് ചര്‍മ്മ ശുചിത്വത്തിനും മൃദുത്വം പ്രധാനം ചെയ്യുന്നതിനും ഏറെ സഹായിക്കും.
https://www.facebook.com/Malayalivartha