സ്ത്രീകളിലെ ഹൃദ്രോഗം , വിഷാദരോഗം എന്നിവ പ്രതിരോധിക്കാം
സ്ത്രീകൾ പൊതുവെ അവരുടെ ആരോഗ്യ കാര്യത്തിൽ അധികം ശ്രദ്ധിക്കാറില്ല. ഹൃദ്രോഗം , വിഷാദരോഗം എന്നീ രോഗങ്ങൾ സ്ത്രീകളിൽ പലപ്പോഴും ശ്രദ്ധിക്കുമ്പോഴേക്കും അധികരിച്ചിട്ടുണ്ടാകും. ഇത്തരം സ്ത്രീകളോട് ഡോക്ടർമാർ പറയുന്ന ചില അത്യാവശ്യ മാർഗനിർദേശങ്ങൾ ഇവയാണ് .
ഓരോ ദിവസവും ഏറ്റവും ചുരുങ്ങിയത് 30 മിനിറ്റ് വ്യായാമം ചെയ്യുക. ജിമ്മിലോ മറ്റോ പോകാൻ കഴിയണമെന്നു നിർബന്ധമില്ല. വീട്ടിലെ സ്റ്റെയർകേസ് കയറിയിറങ്ങുകയോ പറമ്പിലൂടെ വേഗത്തിൽ നടക്കുകയോ അങ്ങനെയെന്തെങ്കിലും മതി.
ശരീരത്തിന് ആവശ്യമായ പോഷകങ്ങളും വിറ്റാമിനുകളും ലഭിക്കാൻ ദിവസവും ഒരു കപ്പ് പച്ചക്കറിയും പഴവർഗങ്ങളും കഴിക്കുക. പാതി പാകം ചെയ്തും പച്ചയ്ക്കും കഴിക്കുന്നതാണ് ഉത്തമം.
ഫോളിക് ആസിഡ്,വൈറ്റമിന്‍ ബി12 ,വൈറ്റമിന്‍ ഇ,സി,ഡി,എന്നിവ എല്ലാ സ്ത്രീകളും ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടതാണ്. ഹൃദ്രോഗം, രക്താതിസമ്മര്‍ദം, കാന്‍സര്‍, മറവിരോഗം, വിഷാദരോഗം എന്നിവയെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ ഇവയ്ക്ക് ആവും.
ശരീരത്തിന്റെ ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) ഓരോ മാസവും പരിശോധിക്കുക. ശരീരഭാരം വർധിക്കുന്നതായി തോന്നിയാൽ ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റിന്റെ അളവു കുറച്ച്. പ്രോട്ടീനിന്റെ അളവ് വർധിപ്പിക്കുക
ക്ഷണക്രമത്തിൽ ഉപ്പിന്റെ അളവ് നിയന്ത്രിക്കുക. ഒരു ദിവസം അരടീസ്പൂൺ ഉപ്പ് മാത്രമേ ശരീരത്തിൽ എത്തുന്നുള്ളൂ എന്ന് ഉറപ്പുവരുത്തണം.. ഹൈപ്പർ ടെൻഷൻ നിയന്ത്രിക്കാൻ ഇതു സഹായിക്കും.
ഹൃദയവുമായി ബന്ധപ്പെട്ട എന്തെങ്കിലും വേദനകൾ ഉണ്ടെങ്കിൽ എത്രയും വേഗം ഡോക്ടറെ കാണുക. വേദനകൾ നിസ്സാരമായി കാണരുത്.
https://www.facebook.com/Malayalivartha