പാദങ്ങള്‍ക്കുമില്ലേ മോഹങ്ങള്‍
മുഖം മാത്രം മസാജ് ചെയ്താല്‍ പോരെ, പാദങ്ങള്‍ക്കും മസാജിങ് വേണം. വീട്ടില്‍ ഇരുന്നു തന്നെ ചെയ്യാവുന്നതാണ് പാദങ്ങളുടെ മസാജിങ്. കാല്‍ ഉപ്പുവെള്ളത്തില്‍ മുക്കിവച്ചു അഴുക്കുനീക്കുക. മോയിസ്ചറൈസര്‍ പുരട്ടി നന്നായി കൈവിരലുകള്‍ കൊണ്ടുതടവുക.
പാദങ്ങളുടെ അടിഭാഗത്തും മോയിസ്ചറൈസര്‍ പുരട്ടുക. എന്നിട്ട് ഒരു ഉരുളന്‍തടി പാദങ്ങളുടെ അടിഭാഗത്തുവച്ച് മുന്നോട്ടും പിന്നോട്ടും ഉരുട്ടുക. പാദത്തിലെ രക്തചംക്രമണം വര്‍ധിക്കും. രണ്ടു കാലും മാറിമാറി ചെയ്യുക. ഇങ്ങനെ ചെയ്യുന്നതുകൊണ്ടുള്ള പ്രയോജനങ്ങള്‍ നിരവധിയാണ്.
നിങ്ങളുടെ ശരീരത്തിലെ എല്ലാ നാഡീവ്യവസ്ഥയും പാദങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. പാദങ്ങളിലെ രക്തചംക്രമണം വര്‍ധിച്ചാല്‍ കാലിലേക്കുള്ള ഓക്‌സിജന്‍ പ്രവാഹം വര്‍ധിക്കുന്നു. ഇതു കാലുകള്‍ക്കു കൂടുതല്‍ കരുത്തും വേഗവും നല്‍കുന്നു. പ്രമേഹരോഗികള്‍ അവരുടെ പാദങ്ങളുടെ ആരോഗ്യകാര്യത്തില്‍ അതീവ ശ്രദ്ധ വച്ചുപുലര്‍ത്തണം.
പ്രമേഹബാധിതര്‍ എല്ലാ ദിവസവും നിശ്ചിതസമയം മസാജിങ്ങിനായി നീക്കിവക്കുക. ഇതു പാദത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. നന്നായി ഉറങ്ങുന്നതിന് ഫുട് മസാജിങ് പ്രയോജനകരമാണ്. എല്ലാദിവസവും കിടക്കാന്‍ പോകുമ്പോള്‍ പാദങ്ങളില്‍ മോയിസ്ചറൈസര്‍ പുരട്ടി സ്വയം മസാജ് ചെയ്യുക. ഇതു നിങ്ങള്‍ക്കു നല്ല ഉറക്കം നല്‍കും.
കിടക്കാന്‍ നേരം പങ്കാളിയുടെ പാദങ്ങള്‍ മസാജ് ചെയ്തുകൊടുത്തുനോക്കൂ. രാത്രി കൂടുതല്‍ റൊമാന്റിക് ആക്കാനും മസാജിങ് സഹായിക്കും. വിഷാദത്തിന്റെ പിടിയില്‍ പെടാതിരിക്കാനും ഫുട് മസാജിങ് സഹായിക്കും. മാനസിക സമ്മര്‍ദം ലഘൂകരിക്കുന്നതിന് ഫുഡ് മസാജിങ് നല്ലതാണ്.
https://www.facebook.com/Malayalivartha