മാറിടങ്ങള്‍ക്ക് കാബേജ് ചികിത്സ നല്‍കാം
മുലയൂട്ടുന്ന സ്ത്രീകള്‍ക്ക് മാറിടങ്ങളിലെ നീര്‍വീക്കം ഒഴിവാക്കാനും കൃത്യമായി ഒതുക്കമുള്ള ആകൃതിയിലേക്ക് അവ മാറുന്നതിനും കാബേജിന്റെ ഇല വയ്ക്കാറുണ്ട്.
മുലയൂട്ടുന്ന അമ്മമാര്‍ക്ക് ചിലപ്പോള്‍ മാറില്‍ നീര്‍വീക്കവും വേദനയും അനുഭവപ്പെട്ടേക്കാം. എന്നാല്‍ കാബേജ് ഇലകള്‍ മാറിലെ ഗ്രന്ഥികളില്‍നിന്നുള്ള നീര്‍ക്കെട്ട് വലിച്ചെടുത്ത് ഇല്ലാതാക്കുന്നു. ഇല വച്ചുകഴിഞ്ഞ് 12 മണിക്കൂറിനകം നീര്‍വീക്കത്തിന് ശമനമുണ്ടാകുമത്രേ.
* കാബേജ് ഇലകള്‍ വലിപ്പത്തില്‍ അടര്‍ത്തിയെടുത്ത് ഉപ്പിട്ട വെള്ളത്തില്‍ കുതിര്‍ത്തുവയ്ക്കുക.
* ആഴുക്കെല്ലാം നീക്കിയശേഷം ഇലകള്‍ ഫ്രിഡ്ജില്‍വച്ചു തണുപ്പിക്കുക.
* തണുത്ത കോട്ടണ്‍തുണി ഉപ്പുനീരില്‍ മുക്കിയശേഷം മാറിടം തുടയ്ക്കുക.
* ആയഞ്ഞ കപ്‌സൈസോടുകൂടിയ ബ്രാ ധരിക്കുക.
* ബ്രായ്ക്കുള്ളിലേക്ക് കാബേജ് ഇലകള്‍ മാറിടം മുഴുവനായി പൊതിയുന്നവിധം ഇറക്കിവയ്ക്കുക.
* ഇങ്ങനെ ചെയ്താല്‍ നീര്‍വീക്കം വൈകാതെ തന്നെ മാറിക്കോളുമത്രേ.
https://www.facebook.com/Malayalivartha